Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഇന്ന് പരശുരാമ ജയന്തി: ചിരജ്ഞീവിയായ പരശുരാമന് ആരായിരുന്നു, ആ പേരിന് പിന്നിലെ കഥ
എല്ലാ വര്‍ഷവും അക്ഷയ തൃതീയ നാളില്‍ ഹിന്ദുമത വിശ്വാസികള്‍ പരശുരാമ ജയന്തിയും ആഘോഷിക്കുന്നു. ഭഗവാന് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായി പരശുരാമന് ഭൂമിയില്‍ അവതരിച്ച ദിവസമാണ് പരശുരാമ ജയന്തിയായി ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ തൃതീയ തിഥിക്കാണ് പരശുരാമ ജയന്തി. പ്രദോഷകാലത്താണ് പരശുരാമന് ജനിച്ചതെന്നാണ് വിശ്വാസം.

പരശുരാമ ജയന്തി
ഈ വര്‍ഷം മെയ് 10, രാവിലെ 4.17 മുതല്‍ മെയ് 11, പുലര്‍ച്ചെ 2.50 വരെയുള്ള സമയമാണ് ശുക്ലപക്ഷത്തിലെ തൃതീയ തിഥി വരുന്നത്. ഈ സമയമാണ് പരശുരാമ ജയന്തി ആഘോഷിക്കുന്നത്. ജമദഗ്നിയുടെയും രേണുകയുടെയും പുത്രനാണ് പരശുരാമന്. രുക്മവാന്, സുഷേണ, വസു, വിശ്വവസു എന്നിങ്ങനെ നാല് സഹോദരരും പരശുരാമന് ഉണ്ട്.
തിന്മകളില് നിന്നും ദുഷ്ടരായ രാജാക്കന്മാരില് നിന്നും ഭൂമിയിലെ ജനങ്ങളെ സംരക്ഷിച്ച് ലോകസമാധാനവും ലോകക്രമമവും വീണ്ടെടുക്കുക എന്നതായിരുന്നു പരശുരാമന്റെ അവതാരലക്ഷ്യം.
ഹിന്ദു വിശ്വാസം അനുസരിച്ച് എട്ട് ചിരഞ്ജീവികളില്‍ ഒരാളാണ് ഭഗവാന് പരശുരാമന്. ക്ഷത്രിക ഗുണങ്ങളോട് കൂടിയ ബ്രാഹ്മണനായിരുന്നു പരശുരാമനെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയുടെ മാര്‍ഗ്ഗദര്‍ശ്ശി പരശുരാമന് ആയിരിക്കുമെന്നാണ് ഹിന്ദു പുരാണം പറയുന്നത്. കല്‍ക്കിക്ക് ആയോധനകലകളും ശസ്ത്രശാസ്ത്ര വിദ്യകളും ഉപദേശിച്ചുകൊടുക്കാന്‍ ഇപ്പോഴും പര്‍വ്വതസാനുക്കളില്‍ എവിടെയോ പരശുരാമന് ജീവിച്ചിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.
പരശുരാമ കഥ
പരശുരാമനുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ ഹിന്ദു പുരാണങ്ങളില്‍ ഉണ്ട്. അതിലൊന്ന് ഇങ്ങനെയാണ്. ഒരിക്കല്‍ പരശുരാമന്റെ മാതാവായ രേണുക കുളിക്കാനായി നദിയില്‍ പോയി. ഈ സമയം രാജാവായ ചിത്രരഥന് അവിടെ ഭാര്യമാരോടൊപ്പം നീരാടുകയായിരുന്നു. ഒരു നിമിഷം രേണുക ചിത്രരഥന്റെ സൗന്ദര്യത്തില്‍ മതിമറന്നു. വീട്ടില്‍ തിരിച്ചെത്തിയ രേണുക ഭര്‍ത്താവായ ജമദഗ്നിയെ കണ്ട് ഭയന്നു. ജമദഗ്നിക്ക സംഭവിച്ച കാര്യങ്ങളെല്ലാം മനസ്സിലായി. മാതാവിനെ വധിക്കാന്‍ അദ്ദേഹം പുത്രന്മാരോട് കല്പ്പിച്ചു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. ഇതില്‍ രോഷം പൂണ്ട ജമദഗ്നി ചിന്താശക്തി ഇല്ലാതാകട്ടെ എന്ന് തന്റെ നാല് പുത്രന്മാരെയും ശപിച്ചു.
ഇതിന് ശേഷമാണ് പരശുരാമന് അവിടെ എത്തിയത്. പരശുരാമനോടും ജമദഗ്നി മാതാവിനെ വധിക്കാന്‍ ആവശ്യപ്പെട്ടു. പരശുരാമന് പിതാവിന്റെ ആജ്ഞ അനുസരിച്ചു. ഇതില്‍ പ്രീതനായ ജമദഗ്നി പരശുരാമന് മൂന്ന് വരങ്ങള്‍ നല്കി. മരിച്ചുപോയ മാതാവിനെ വീണ്ടും ജീവിപ്പിക്കാനും സഹോദരങ്ങളുടെ ചിന്താശക്തി വീണ്ടെടുത്ത് നല്‍കാനും ഒരിക്കലും പരാജയപ്പെടാതെ ചിരഞ്ജീവിയായി വസിക്കാനുമുള്ള മൂന്ന് വരങ്ങള്‍ വാങ്ങി.
പരശുരാമന്റെ പേര്
പുരാണം അനുസരിച്ച് പരശുരാമന്റെ ആദ്യത്തെ പേര് രാമന് എന്നായിരുന്നു. ഭഗവാന് മഹാദേവനാണ് രാമന് ശസ്ത്ര വിദ്യകള്‍ പകര്ന്നുനല്കിയത്. രാമന്റെ കഴിവുകളില്‍ പ്രസന്നനായ മഹാദേവന് ഒരു പരശു(മഴു) സമ്മാനമായി നല്കി. പരശു ലഭിച്ചതിന് ശേഷമാണ് രാമന് പരശുരാമന് എന്ന പേര് ലഭിച്ചത്. ശ്രേഷ്ഠനായ യോദ്ധവായി തീരുമെന്നും പരമശിവന് പരശുരാമനെ അനുഗ്രഹിച്ചു.
മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളായ ശ്രീകൃഷ്ണനെയോ ശ്രീരാമനെയോ പോലെ പരശുരാമന് മാത്രമായുള്ള ക്ഷേത്രങ്ങള്‍ കുറവാണെങ്കിലും കര്‍ണ്ണാടകയിലെ പ്രശസ്തമായ ഉഡുപ്പി ഉള്‍പ്പടെ ദക്ഷിണേന്ത്യയില്‍ പരശുരാമ ക്ഷേത്രങ്ങള്‍ ഉണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications