Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
അളവറ്റ ധനവും ഐശ്വര്യവും നല്കുന്ന പരമ ഏകാദശി; ശനിയാഴ്ച ഇത് ചെയ്താല്‍ വരുന്നത് സൗഭാഗ്യം
അധികമാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ഏകാദശിയെ പരമ ഏകാദശി എന്ന് വിളിക്കുന്നു. ഈ ദിവസത്തെ വ്രതാനുഷ്ഠാനം അപൂര്‍വ നേട്ടങ്ങള്‍ ഭക്തര്‍ക്ക് സമ്മാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്പത്തിന്റെ ദേവനായ കുബേരന് ഒരിക്കല്‍ പരമ ഏകാദശി വ്രതമെടുത്ത് ഭഗവാനെ പ്രീതിപ്പെടുത്തിയിട്ടുണ്ടെന്ന് പുരാണങ്ങളില്‍ പറയുന്നു. അധിക മാസത്തിലായതിനാല്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാണ് ഈ ഏകാദശി വരുന്നത്.
പരമ ഏകാദശി വ്രതം നോല്‍ക്കുന്നതിലൂടെ ഭക്തരുടെ സാമ്പത്തിക പ്രതിസന്ധികള്‍ ജീവിതത്തില്‍ നിന്ന് അകന്നുപോകുന്നു. ഭഗവല്‍ പ്രീതിക്കായി പരമ ഏകാദശി ദിനത്തില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളെല്ലാം അകന്നുപോകുന്നതായിരിക്കും. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും സുഖങ്ങളും ലഭിക്കാനായി പരമ ഏകാദശി നാളില്‍ ഈ കാര്യങ്ങള്‍ ചെയ്യൂ.

ദാനകര്‍മ്മം
പരമ ഏകാദശി ദിനത്തില്‍ ഒരു പാവപ്പെട്ട വ്യക്തിക്ക് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പുണ്യഫലം ലഭിക്കും. കൂടാതെ ഈ പ്രത്യേക ദിവസം ഗീത പാരായണം ചെയ്ത് വൈകുന്നേരം ആല് മരത്തിന്റെ ചുവട്ടില്‍ വിളക്ക് തെളിയിക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ഏകാദശി നാളില്‍ മനുഷ്യരോ മൃഗമോ പക്ഷിയോ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അവര്‍ക്ക് എന്തെങ്കിലും ഭക്ഷണം നല്‍കാതെ പറഞ്ഞയക്കരുത്. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ഏത് രൂപത്തിലും നിങ്ങളുടെ വീട്ടിലേക്ക് വന്നേക്കാം.
വിഷ്ണു ആരാധന
പരമ ഏകാദശി വ്രതം മൂന്ന് വര്‍ഷത്തിലൊരിക്കലാണ് വരുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ ദിവസത്തിന്റെ പുണ്യം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെങ്കില്‍, ഈ ദിവസം വിഷ്ണുവിനെ പഞ്ചാമൃതം, കുങ്കുമം കലര്‍ത്തിയ വെള്ളം എന്നിവകൊണ്ട് അഭിഷേകം ചെയ്യുക. വിഷ്ണു ഭഗവാന് തുളസി അര്‍പ്പിക്കുകയും ചെയ്യുക.

ഗീതാപാരായണം
പരമ ഏകാദശി വ്രത ദിനത്തില്‍ ഗീത പാരായണം ചെയ്യുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുമെന്നും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആല്‍മര ആരാധന
ഏകാദശി ദിനത്തില്‍ ആല് മരത്തെ ആരാധിക്കുക. ഈ ദിവസം ലക്ഷ്മീനാരായണന്‍ ആല് മരത്തില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആല്‍മരത്തെ 7 തവണ വലംവച്ച് ഒരു നൂല് ചുറ്റി, കുടുംബത്തിന്റെ സന്തോഷത്തിനും കുട്ടികളുടെ സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ പ്രതിവിധി വളരെ ഫലപ്രദമാണെന്ന് വിശ്വസിക്കുന്നു.
പിതൃദോഷം മാറാന്‍
മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കാന്‍, പരമ ഏകാദശി ദിനത്തില്‍ നിങ്ങള്‍ വിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക. അവര്‍ക്ക് കുങ്കുമവും പായസവും അര്‍പ്പിക്കുകയും ചെയ്യുക. ഈ പ്രതിവിധി ചെയ്താല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനാകും. ഇതുകൂടാതെ പരമ ഏകാദശി നാളില്‍ വിഷ്ണുവിനെ ആരാധിക്കുന്നതോടൊപ്പം പിതൃക്കള്‍ക്കായി ശ്രാദ്ധവും തര്‍പ്പണവും കൂടി നടത്തിയാല്‍ പിതൃദോഷം മാറുമെന്നാണ് വിശ്വാസം.
കഷ്ടപ്പാട് നീങ്ങാന്‍
ഈ ദിവസം, മഹാവിഷ്ണു ആരാധനയില്‍ പഞ്ചാമൃതം സമര്‍പ്പിക്കുക. ഇതിനുശേഷം എല്ലാവരും ഭക്തിയോടെ ഇത് കഴിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നതായിരിക്കും. പരമ ഏകാദശി ദിനത്തില്‍ വ്രത കഥ പാരായണം ചെയ്താല്‍ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു.

വ്രതാനുഷ്ഠാന രീതി
പരമ ഏകാദശി വ്രതത്തിനുള്ള തയ്യാറെടുപ്പ് ഒരു ദിവസം മുമ്പ് ആരംഭിക്കുന്നു. പരമ ഏകാദശിക്ക് ഒരു ദിവസം മുമ്പ് സാത്വിക ഭക്ഷണം മാത്രം കഴിക്കുക. വ്രതാനുഷ്ഠാന ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക. എന്നിട്ട് പൂക്കളും കയ്യില്‍ അരിയും വെച്ച് ഭഗവാന്റെ മുന്നില്‍ പരമ ഏകാദശി വ്രതം അനുഷ്ഠിക്കുമെന്ന് പ്രതിജ്ഞയെടുക്കുക.
വ്രതാനുഷ്ഠാന രീതി
തുടര്‍ന്ന് ശുഭമുഹൂര്‍ത്തത്തില്‍ വിഷ്ണുവിന്റെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. തുടര്‍ന്ന് ഭഗവാനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. മഞ്ഞ വസ്ത്രങ്ങള്‍, പുഷ്പങ്ങള്‍, മാല, ചന്ദനം മുതലായവ കൊണ്ട് അവരെ അലങ്കരിക്കുക. അരി, തുളസി ഇലകള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ അര്‍പ്പിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുക. നെയ്യ് വിളക്ക് കത്തിക്കുക.
വ്രതാനുഷ്ഠാന രീതി
വിഷ്ണു ചാലിസ, വിഷ്ണു സഹസ്രനാമം എന്നിവ ചൊല്ലുക. പരമ ഏകാദശിയുടെ വ്രതാനുഷ്ഠാന കഥയും വായിക്കണം. അതില്ലാതെ ആരാധന അപൂര്‍ണ്ണമായിരിക്കും. അവസാനം ആരതി നടത്തുക. പരമ ഏകാദശി ദിനത്തില്‍ പഴങ്ങള്‍ മാത്രം കഴിച്ച് ബ്രഹ്മചര്യം പിന്തുടരുക. ഈ ദിവസം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക. ആരോടും മോശമായ വാക്കുകള്‍ പറയരുത്. മനസ്സില്‍ ചീത്ത ചിന്തകള്‍ പാടില്ല.
പരമ ഏകാദശി 2023 ശുഭസമയം
ശ്രാവണ മാസത്തിലെ രണ്ടാം ഏകാദശി ഓഗസ്റ്റ് 12 ശനിയാഴ്ചയാണ് വരുന്നത്. ഹൈന്ദവ കലണ്ടര്‍ അനുസരിച്ച്, ആധിക മാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ഏകാദശിയെ പരമ ഏകാദശി എന്ന് വിളിക്കുന്നു. ഈ ദിവസത്തെ ആരാധന സമയം രാവിലെ 07.28 മുതല്‍ 09.07 വരെയാണ്. ഓഗസ്റ്റ് 13, ഞായറാഴ്ച രാവിലെ 05.49 മുതല്‍ 08.19 വരെയാണ് പരമ ഏകാദശി വ്രതം മുറിക്കാനുള്ള സമയം. ഈ ഏകാദശിയിലെ വ്രതം നിങ്ങള്‍ക്ക് അപൂര്‍വ നേട്ടങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications

