Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
മോക്ഷപ്രാപ്തിയും സര്‍വ്വസൗഭാഗ്യവും; മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വരുന്ന അപൂര്‍വ്വ ഏകാദശി
എല്ലാ മാസവും ഏകാദശി തിയതിയിലാണ് ഏകാദശി വ്രതം ആചരിക്കുന്നത്. ഹിന്ദുമതത്തില്‍ ഈ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ആധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി പരമ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഈ ദിവസം ലോകരക്ഷകനായ ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുകയും വ്രതം നോല്‍ക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ പരമ ഏകാദശി വ്രതം ഓഗസ്റ്റ് 12, ശനിയാഴ്ച ആചരിക്കും. എല്ലാ മാസത്തിലെയും ഏകാദശി ദിനം ആരാധനയ്ക്ക് ഉത്തമമാണെങ്കിലും പരമ ഏകാദശിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
കാരണം ഈ വ്രതം മൂന്ന് വര്‍ഷത്തിലൊരിക്കലാണ് വരുന്നത്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകാനും മോക്ഷം നേടാനും വേണ്ടിയാണ് പരമ ഏകാദശി വ്രതം ആചരിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നും പുനരുജ്ജീവന പുണ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പരമ ഏകാദശിയുടെ ആരാധനാ രീതിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പരമ ഏകാദശി വ്രതം 2023
ശ്രാവണ അധികമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥി ഓഗസ്റ്റ് 11 ന് രാവിലെ 05:06 ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 12-ന് രാവിലെ 06.31ന് ഇത് സമാപിക്കും. പരമ ഏകാദശി വ്രതം ആഗസ്റ്റ് 12 ന് ആചരിക്കും. ഈ ദിവസത്തെ ആരാധന സമയം രാവിലെ 07.28 മുതല്‍ 09.07 വരെയാണ്. ഓഗസ്റ്റ് 13, ഞായറാഴ്ച രാവിലെ 05.49 മുതല്‍ 08.19 വരെയാണ് പരമ ഏകാദശി വ്രതം മുറിക്കാനുള്ള സമയം.
പരമ ഏകാദശി പൂജാരീതി
പരമ ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. അതിനുശേഷം, നിങ്ങളുടെ പൂര്‍വ്വികരെ ധ്യാനിക്കുക. എന്നിട്ട് വിഷ്ണുവിനെ ആരാധിക്കുക. ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുക. ഈ ദിവസം പരമ ഏകാദശി വ്രത കഥ കേള്‍ക്കണം. പാരണ മുഹൂര്‍ത്തത്തില്‍ ദ്വാദശി നാളില്‍ ഏകാദശി വ്രതം മുറിക്കുക.

പരമ ഏകാദശിയുടെ പ്രാധാന്യം
എല്ലാ ഏകാദശി വ്രതവും ജീവിതത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണ്. പരമ ഏകാദശിയുടെ പ്രാധാന്യം സവിശേഷമാണ്. ദാരിദ്ര്യം മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും മരണാനന്തര മോക്ഷം ആഗ്രഹിക്കുന്നവര്‍ക്കും ഈ ഏകാദശി വ്രതം വളരെ പ്രധാനമാണ്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ, ഭക്തര്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്നും പുനരുജ്ജീവന പുണ്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ കാര്യങ്ങള്‍ ചെയ്യരുത്
* പരമ ഏകാദശി നാളില്‍ ഭക്തര്‍ പൂജിക്കുകയും ദാനം ചെയ്യുകയും വേണം. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കണം. ഉച്ചയ്ക്ക് ഉറങ്ങാതിരിക്കുകയും ചെയ്യുക. ഏകാദശിയില്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് നിഷിദ്ധമാണ്.
* ഏകാദശി തിയതിയില്‍ അറിയാതെ പോലും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. ഈ നിറം നിഷേധാത്മകതയുടെ പ്രതീകമാണ്. ഇതോടൊപ്പം ദേവീദേവന്മാര്‍ കോപിക്കുകയും വ്രതാനുഷ്ഠാനത്തിന്റെ ഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്നു.
* ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ മറ്റാരുടെയും വീട്ടില്‍ നിന്ന് വെള്ളമോ പഴങ്ങളോ ഭക്ഷണമോ കഴിക്കരുത്. ഇത് നിങ്ങളുടെ വ്രതത്തിന്റെ ഫലം നശിപ്പിക്കുന്നു. മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് എന്തെങ്കിലും നിങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന് പകരം മറ്റെന്തെങ്കിലും നല്‍കുക. ഇത് വ്രതത്തെ ബാധിക്കില്ല.
* വ്രതം അനുഷ്ഠിക്കുന്നവര്‍ ഈ ദിവസം ഭക്ഷണപാനീയങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം അബദ്ധത്തില്‍ പോലും മാംസവും മദ്യവും കഴിക്കരുത്.
* പരമ ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ദിവസം, സ്ത്രീ സംസര്‍ഗം ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ പൂര്‍ണ്ണമായും ബ്രഹ്‌മചര്യം പാലിക്കണം. കാമമോ കോപമോ അസൂയയോ പാടില്ല. അപ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് വ്രതത്തിന്റെ പൂര്‍ണ ഫലം ലഭിക്കൂ.

പരമ ഏകാദശിയില്‍ ഇത് ചെയ്യുക
പരമ ഏകാദശി ദിനത്തില്‍ ഒരു പാവപ്പെട്ട വ്യക്തിക്ക് ഭക്ഷണമോ പണമോ വസ്ത്രമോ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പുണ്യഫലം ലഭിക്കും. കൂടാതെ ഈ പ്രത്യേക ദിവസം ഗീത പാരായണം ചെയ്ത് വൈകുന്നേരം ആല്‍ മരത്തിന്റെ ചുവട്ടില്‍ വിളക്ക് തെളിയിക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ഏകാദശി നാളില്‍ മനുഷ്യരോ മൃഗമോ പക്ഷിയോ നിങ്ങളുടെ വീട്ടില്‍ വന്നാല്‍ അവര്‍ക്ക് എന്തെങ്കിലും ഭക്ഷണം നല്‍കാതെ പറഞ്ഞയക്കരുത്. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ഏത് രൂപത്തിലും നിങ്ങളുടെ വീട്ടിലേക്ക് വന്നേക്കാം.
വിഷ്ണു ആരാധന
പരമ ഏകാദശി വ്രതം മൂന്ന് വര്‍ഷത്തിലൊരിക്കലാണ് വരുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ ദിവസത്തിന്റെ പുണ്യം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെങ്കില്‍, ഈ ദിവസം വിഷ്ണുവിന് പഞ്ചാമൃതം, കുങ്കുമം കലര്‍ത്തിയ വെള്ളം എന്നിവകൊണ്ട് അഭിഷേകം ചെയ്യുക. തുളസി അര്‍പ്പിക്കുകയും ചെയ്യുക.
ഗീതാപാരായണം
പരമ ഏകാദശി വ്രതം ദിനത്തില്‍ ഗീത പാരായണം ചെയ്യുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുമെന്നും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആല്‍മര ആരാധന
ഏകാദശി ദിനത്തില്‍ ആല്‍ മരത്തെ ആരാധിക്കുക. ഈ ദിവസം ലക്ഷ്മീനാരായണന്‍ ആല്‍ മരത്തില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആല്‍മരത്തെ 7 തവണ വലംവച്ച് ഒരു നൂല്‍ ചുറ്റി, കുടുംബത്തിന്റെ സന്തോഷത്തിനും കുട്ടികളുടെ സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. ഈ പ്രതിവിധി വളരെ ഫലപ്രദമാണ്.



Click it and Unblock the Notifications












