Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഏഴ് ജന്മ പാപങ്ങള്‍ കഴുകിക്കളയുന്ന പാപമോചന ഏകാദശി; വ്രതാനുഷ്ഠാന നിയമവും ശുഭസമയവും
എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷ ഏകാദശി തീയതിയിലാണ് ഏകാദശി വ്രതം ആചരിക്കുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെ പാപമോചന ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷം ഇത് വരുന്നത് ഏപ്രില്‍ 05 ന് വെള്ളിയാഴ്ചയാണ്. ഈ ദിവസം മഹാവിഷ്ണുവിനെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു.
പാപമോചന ഏകാദശിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഭഗവാന്റെ അനുഗ്രഹം കൈവരുത്തുകയും നിങ്ങളുടെ പാപങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. ഈ ദിവസം വ്രതമെടുത്താല്‍, നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. പാപമോചന ഏകാദശിയുടെ ശുഭസമയവും പൂജാ രീതിയും എന്താണെന്ന് നമുക്ക് നോക്കാം.

പാപമോചന ഏകാദശി 2024 ശുഭ സമയം
പഞ്ചാംഗമനുസരിച്ച്, ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതി ഏപ്രില്‍ 04ന് വൈകുന്നേരം 04:14 ന് ആരംഭിച്ച് ഏപ്രില്‍ 05 ന് ഉച്ചയ്ക്ക് 01:28 ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഏപ്രില്‍ അഞ്ചിന് പാപമോചന ഏകാദശി ആഘോഷിക്കും.
പാപമോചനി ഏകാദശി പൂജാവിധി
പാപമോചന ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിച്ച് മഹാവിഷ്ണുവിനെ ധ്യാനിക്കുക. പൂജാമുറിയില്‍ വിഷ്ണുവിന്റെ ഒരു ചെറിയ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. ചന്ദനത്തിരി, പഴം, വിളക്ക് എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഈ ദിവസം വിഷ്ണുസഹസ്ത്രനാമവും നാരായണ സ്തോത്രവും പാരായണം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ അടുത്ത ദിവസം അതായത് ദ്വാദശി നാളില്‍ ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും ദക്ഷിണയും മറ്റും നല്കിയ ശേഷം വ്രതം മുറിക്കുകയും ചെയ്യുക.
ഏകാദശി വ്രതം കൊണ്ട് ലഭിക്കുന്ന നേട്ടങ്ങള്‍
പാപമോചന ഏകാദശിയില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരും. പാപമോചന ഏകാദശി വ്രതാനുഷ്ഠാനം നിങ്ങളുടെ പാപങ്ങളെയും ഇല്ലാതാക്കുന്നു.
പാപമോചന ഏകാദശിയുടെ പ്രാധാന്യം
പാപങ്ങളെ നശിപ്പിക്കുന്ന ഏകാദശിയാണ് പാപമോചന ഏകാദശി. പാപമോചന ഏകാദശി വ്രതം ശരീരശുദ്ധിയോടെ അനുഷ്ഠിക്കുകയും ജീവിതത്തില്‍ ഇനിയൊരിക്കലും തെറ്റായ കാര്യങ്ങള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവരുടെ എല്ലാ പാപങ്ങളും നശിക്കുമെന്ന് പുരാണങ്ങളില്‍ പറയുന്നു. എല്ലാ ദുഃഖങ്ങളില്‍ നിന്നും ആശ്വാസം നേടുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യുന്നു.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
പാപമോചന ഏകാദശി വ്രത ദിനത്തില്‍ ചില പ്രത്യേക കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. ഈ വിശേഷ ദിവസത്തില്‍ നിങ്ങള്‍ വീടിന്റെ വൃത്തിയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീട്ടില്‍ ശുചിത്വം പാലിക്കണമെന്നും പറയുന്നു. ഏകാദശി വ്രതാനുഷ്ഠാന ദിനത്തില്‍ വീട് തൂത്തുവാരരുത്.
ഏകാദശി വ്രതാനുഷ്ഠാനത്തില്‍ അബദ്ധത്തില്‍ പോലും അരി ഭക്ഷണം കഴിക്കരുതെന്ന് വേദങ്ങളില്‍ പറയുന്നുണ്ട്. കാരണം ഈ ദിവസം അരി കഴിക്കുന്നയാള്‍ അടുത്ത ജന്മത്തില് ചില ജീവികളായി ജനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഈ പ്രത്യേക ദിനത്തില്‍ ഉള്ളി, വെളുത്തുള്ളി മുതലായ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ ദിവസം മാംസവും മദ്യവും കഴിക്കുന്നതും നിഷിധമാണ്.
ഏകാദശി വ്രത ദിനത്തില്‍ ശാരീരിക ശുദ്ധിയിലും പ്രത്യേകം ശ്രദ്ധിക്കണം. ഈ ദിവസം മുടി, താടി, നഖം എന്നിവ മുറിക്കരുത്. ഉപവാസത്തിന് ഒരു ദിവസം മുമ്പോ ശേഷമോ ഇത് ചെയ്യാവുന്നതാണ്.
ഏകാദശി വ്രതാനുഷ്ഠാന ദിനത്തില്‍ ആത്മീയ വിശുദ്ധിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് ഈ പ്രത്യേക ദിനത്തില്‍ ആരോടും ദേഷ്യപ്പെടുകയോ മനസ്സില്‍ വിദ്വേഷം വളര്‍ത്തുകയോ ചെയ്യരുത്. ഏകാദശിയുടെ ശുഭ മുഹൂര്‍ത്തത്തില്‍, നിങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കി എപ്പോഴും പോസിറ്റീവ് ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക. ഈശ്വരനെ ആരാധിക്കുന്നതിലൂടെ ആരാധനയുടെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
