Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
സന്തോഷവും ഭാഗ്യവും സമ്പത്തും വര്‍ദ്ധിക്കും; പാപമോചന ഏകാദശി ദിനത്തില്‍ ഈ പ്രതിവിധി
വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനം ഏകാദശി വ്രതമാണ്. സ്ഥിരമായി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിന്റെ അസ്വസ്ഥത അവസാനിക്കുന്നു. ഇതോടൊപ്പം സമ്പത്തും ആരോഗ്യവും കൈവരുന്നു. ആരോഗ്യത്തിനും സന്താനലബ്ധിക്കും പാപമോചനത്തിനുമായി ഭക്തര്‍ പാപമോചന ഏകാദശി വ്രതം ആചരിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ എല്ലാവിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയിലാണ് ഈ വ്രതം ആചരിക്കുന്നത്.
ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം വരുന്നത് മാര്‍ച്ച് 18 ശനിയാഴ്ചയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഈ വ്രതത്തിന്റെ പുണ്യം കൊണ്ട് മായ്ക്കപ്പെടുകയും എല്ലാവിധ വിഷമതകളും മാറുകയും ചെയ്യുമെന്ന് പറയുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷവും ലഭിക്കും. പാപമോചന ഏകാദശിയുടെ വേളയില്‍, ചില എളുപ്പവഴികളിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനുള്ള വഴികള്‍ ഇതാ.

ജോലിയില്‍ നേട്ടങ്ങള്‍ക്ക്
ജോലിയില്‍ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് പുരോഗതി ലഭിക്കുന്നില്ലെങ്കില്‍, പാപമോചന ഏകാദശി ദിവസം വിഷ്ണുവിന് എട്ട് ബദാമും ഒരു തേങ്ങയും സമര്‍പ്പിക്കുക. അതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ കാണും. ഏകാദശി നാളില്‍ വൈകുന്നേരം ഭാഗവതം പാരായണം ചെയ്യുന്നത് ഐശ്വര്യപ്രദമായിരിക്കും. ഇത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ലക്ഷ്മി ദേവി വീട്ടില്‍ എപ്പോഴും വസിക്കുകയും ചെയ്യുന്നു.

ബിസിനസില്‍ വിജയത്തിന്
ബിസിനസ്സില്‍ വലിയ വിജയം നേടുന്നതിന്, വിഷ്ണു ക്ഷേത്രത്തില്‍ 11 ഗോമതി ചക്രവും മൂന്ന് ചെറിയ ഒരുകണ്ണുള്ള നാളികേരവും സമര്‍പ്പിക്കുക. ഇവ ചട്ടങ്ങള്‍ അനുസരിച്ച് പൂജിക്കുക. ഇതിനുശേഷം, ഗോമതി ചക്രം മഞ്ഞ നിറത്തിലുള്ള തുണിയില്‍ കെട്ടി ഓഫീസില്‍ എവിടെയെങ്കിലും സൂക്ഷിക്കുക.

സമ്പത്ത് നേടാന്‍
സന്തോഷത്തിനും ഐശ്വര്യത്തിനും പാപമോചന ഏകാദശി നാളില്‍ ഭഗവാന് വിഷ്ണുവിനെ ഭക്തിപൂര്‍വ്വം ആരാധിക്കുകയും മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്യുക. സമ്പത്ത് വര്‍ധിക്കാന്‍ പാപമോചന ഏകാദശി രാത്രിയില്‍ മഹാവിഷ്ണുവിനെ ആരാധിക്കുക. 9 മുഖങ്ങളുള്ള വിളക്ക് കത്തിക്കുക. ഇതോടൊപ്പം ലക്ഷ്മീ ദേവിക്കും വിളക്ക് തെളിയിക്കുക. ഈ രണ്ടു വിളക്കുകളും രാത്രി മുഴുവന്‍ കത്തിച്ചു വയ്ക്കണം. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ലക്ഷ്മി ദേവിയും സന്തുഷ്ടയാകുന്നു.

വിഷ്ണു ആരാധന
പാപമോചന ഏകാദശി നാളില്‍ രാവിലെ കുളികഴിഞ്ഞ് വിഷ്ണുഭഗവാനെ ചിട്ടയോടെ പൂജിക്കുക. ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം ചൊല്ലുക. മന്ത്രം ചൊല്ലാന്‍ തുളസിമാല ഉപയോഗിക്കുക. ഈ മന്ത്രത്തിന്റെ ഫലത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതായിരിക്കും.

തുളസി ആരാധന
വിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ് തുളസി എന്ന് വിശ്വസിക്കുന്നു. എല്ലാ വീടിന്റെയും മുറ്റത്ത് തുളസിയുടെ സാന്നിധ്യമുണ്ട്. പാപമോചന ഏകാദശി ദിനത്തില്‍ തുളസിയെ പൂജിക്കുക. അതിനു മുന്നില്‍ നെയ്യ് വിളക്ക് കത്തിക്കുക. നിങ്ങളുടെ മുഖം കിഴക്കോ വടക്കോ ദിശയില്‍ ആയിരിക്കണം. തുടര്‍ന്ന് 5 അല്ലെങ്കില്‍ 11 തവണ തുളസിയെ പ്രദക്ഷിണം ചെയ്യുക. നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം വരുന്നതായിരിക്കും.

ആല്‍മര ആരാധന
മഹാവിഷ്ണു ആല് മരത്തില്‍ കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താല്‍ പാപമോചന ഏകാദശി നാളില്‍ ആല് മരത്തെ ആരാധിക്കുക. ഒരു പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ പഞ്ചസാര ഇടുക. എന്നിട്ട് അത് ആല് മരത്തിന് സമര്‍പ്പിക്കുക. എന്നിട്ട് ആല് മരത്തിന്റെ ചുവട്ടില്‍ നെയ്യ് വിളക്ക് കത്തിക്കുക. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വരുന്നതായിരിക്കും.

പാപമോചന ഏകാദശി വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പാപമോചന ഏകാദശി വ്രതമെടുക്കുന്നവര്‍ ഒരു ദിവസം മുമ്പ് മാംസം, വെളുത്തുള്ളി, ഉള്ളി, മദ്യം മുതലായ വസ്തുക്കള്‍ കഴിക്കരുത്.
* പാപമോചന ഏകാദശി വ്രതത്തില്‍ മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ വരരുത്. വ്രതാനുഷ്ഠാനത്തിന് മനസ്സിലും പ്രവൃത്തിയിലും വാക്കുകളിലും ശുദ്ധിയുണ്ടാകണം.
* പാപമോചന ഏകാദശി വ്രതാനുഷ്ഠാന വേളയില്‍ വ്രത കഥ കേള്‍ക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുക.
* ഏകാദശി വ്രതമെടുക്കുന്നവര്‍ മുടി മുറിക്കല്‍, നഖം വെട്ടല്‍, ഷേവിംഗ് എന്നിവ ഒഴിവാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇത് ബാധകമാണ്.



Click it and Unblock the Notifications