Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപങ്ങള്‍ നീങ്ങും; പാപമോചന ഏകാദശി ആരാധന
എല്ലാ മാസവും രണ്ട് ഏകാദശികളുണ്ട്. ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളും. ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഏകാദശി വ്രതാനുഷ്ഠാനത്തിലൂടെ ഒരു വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുമെന്ന് പറയപ്പെടുന്നു.
ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയെ പാപമോചന ഏകാദശി എന്ന് വിളിക്കുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ പാപമോചന ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മതിയെന്ന് പറയപ്പെടുന്നു. പാപമോചന ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും ആരാധനാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.

പാപമോചന ഏകാദശി ശുഭമുഹൂര്ത്തും
ഹിന്ദു കലണ്ടര്‍ പ്രകാരം ഇത്തവണ ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥി മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 2.06 ന് ആരംഭിച്ച് മാര്‍ച്ച് 18ന് രാവിലെ 11.13 ന് അവസാനിക്കും. ഉദയതിഥി പ്രകാരം മാര്‍ച്ച് 18ന് പാപമോചന ഏകാദശി വ്രതം ആചരിക്കും.

പാപമോചന ഏകാദശിയുടെ പ്രാധാന്യം
മറ്റ് ഏകാദശികളിലെപ്പോലെ, പാപമോചന ഏകാദശി ദിനത്തിലും മഹാവിഷ്ണുവിനെ ആരാധിക്കുന്നു. പാപമോചന ഏകാദശി വ്രതം ഒരു വ്യക്തിയെ എല്ലാത്തരം പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും മരണാനന്തര മോക്ഷം നേടിത്തരികയും ചെയ്യുമെന്ന് പറയപ്പെടുന്നു. ഒരു വ്യക്തി പലപ്പോഴും അറിഞ്ഞോ അറിയാതെയോ ചില തെറ്റുകള്‍ ചെയ്യുന്നു, അതിന്റെ അനന്തരഫലങ്ങള്‍ അയാള്‍ക്ക് പിന്നീട് നേരിടേണ്ടിവരും. ഈ തെറ്റുകള്‍ക്കുള്ള ശിക്ഷ ഒഴിവാക്കാനാണ് പാപമോചന ഏകാദശി വ്രതം പ്രധാനമായി കണക്കാക്കുന്നത്.

പാപമോചന ഏകാദശി പൂജാരീതി
പാപമോചന ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ഉപവസിക്കുക. അതിനുശേഷം വിഷ്ണുവിനെ ആരാധിക്കുകയും തുളസിയിലകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍ ഏകാദശി നാളില്‍ അബദ്ധത്തില്‍ പോലും തുളസിയിലകള്‍ പറിക്കാന്‍ പാടില്ല എന്ന കാര്യം ഓര്‍ക്കുക. ആരാധനയ്ക്ക് ശേഷം വിഷ്ണുവിന് നിവേദ്യം അര്‍പ്പിക്കുകയും ആരതി നടത്തുകയും ചെയ്യുക. വ്രതസമയത്ത് വ്രത കഥ വായിക്കുന്നതും പ്രധാനമായി കണക്കാക്കപ്പെടുന്നു. ഏകാദശി വ്രതനാളില്‍ അരിയാഹാരം കഴിക്കരുത്. ഈ ദിവസം പഴങ്ങള്‍ മാത്രമേ കഴിക്കാവൂ.

ആരാധനാരീതി
സര്‍വപാപങ്ങളില്‍നിന്നും മോചനം നല്കുന്ന പാപമോചിനി ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ്ണമായ പുണ്യം ലഭിക്കാന്‍ ഈ വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ് വ്രതാനുഷ്ഠാനം തുടങ്ങണം. സൂര്യോദയത്തിന് മുമ്പായി എഴുന്നേറ്റു കുളികഴിഞ്ഞ് ധ്യാനിക്കുക, സൂര്യദേവനെ ആരാധിക്കുക. ഇതിനുശേഷം, ഭഗവാന് ശ്രീവിഷ്ണുവിനെ ധ്യാനിക്കുക. പാപമോചന ഏകാദശി വ്രതത്തില്‍ പൂജിക്കാന്‍ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും ഫോട്ടോയോ വിഗ്രഹമോ മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കണം. ഇതിനുശേഷം ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച് മഞ്ഞ പൂക്കളും ചന്ദനവും മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളും സമര്‍പ്പിക്കുക. മഹാവിഷ്ണുവിന് തുളസിയില സമര്‍പ്പിക്കുക, തുടര്‍ന്ന് ഏകാദശി വ്രതത്തിന്റെ കഥ പാരായണം ചെയ്യുക. പൂജയുടെ അവസാനം നെയ്യ് വിളക്ക് കത്തിച്ച് ലക്ഷ്മിനാരായണ ആരതി നടത്തി എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്യുക.

പാപമോചന ഏകാദശിയുടെ നേട്ടങ്ങള്‍
പാപമോചന എന്നതില്‍ രണ്ട് വാക്കുകള്‍ ഉള്‍പ്പെടുന്നു, അതായത് 'പാപം' എന്നും 'മോചനം' അഥവാ 'നീക്കം ചെയ്യല്‍' എന്നും സൂചിപ്പിക്കുന്നു. അതിനാല്‍ പാപമോചന ഏകാദശി ആചരിക്കുന്ന ഭക്തര്‍ക്ക് ഭൂതകാലവും നിലവിലുള്ളതുമായ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. പാപമോചന ഏകാദശിയുടെ ഈ ശുഭദിനത്തില്‍ ആളുകള്‍ മഹാവിഷ്ണുവിനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മഹാവിഷ്ണുവിന്റെ ഭക്തര്‍ ഈ പ്രത്യേക ദിവസം ഒരു വ്രതം ആചരിക്കുന്നത് സമാധാനപരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്ന വിശ്വാസിക്കുന്നു. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, തങ്ങളുടെ എല്ലാ സങ്കടങ്ങളും മാനസിക ക്ലേശങ്ങളും അകറ്റാന്‍ സാധിക്കും. ഇതുകൂടാതെ, പാപമോചന ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് സമ്പത്ത് ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
