For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയിരം അശ്വമേധ യാഗങ്ങള്‍ക്ക് സമം ഈ ഏകാദശി വ്രതം

|

വിഷ്ണുഭക്തര്‍ എല്ലാ ചാന്ദ്രദിനത്തിലും ശുക്ല പക്ഷം, കൃഷ്ണ പക്ഷം എന്നിവയില്‍ ഏകാദശി ദിവസം (പതിനൊന്നാം ദിവസം) ഉപവാസം അനുഷ്ഠിക്കുന്നു. അങ്ങനെ ഒരു വര്‍ഷത്തില്‍ 24 ഏകാദശി വ്രതങ്ങള്‍ വരുന്നു. ഓരോ ഏകാദശിക്കും ഒരു പ്രത്യേക പേരുണ്ട്. അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയെ പാപന്‍കുശ ഏകാദശി എന്ന് വിളിക്കുന്നു. ഈ ദിവസം ഭക്തര്‍ പത്മനാഭനെ ആരാധിക്കുന്നു. പാപന്‍കുശ ഏകാദശി തീയതിയും മറ്റ് പ്രത്യേകതകളും എന്തെന്ന് നമുക്ക് നോക്കാം.

 Most read: സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍ Most read: സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

പാപന്‍കുശ ഏകാദശി 2021

പാപന്‍കുശ ഏകാദശി 2021

ഈ വര്‍ഷം പാപന്‍കുശ ഏകാദശി വ്രതം ഒക്ടോബര്‍ 16 ന് ആചരിക്കും. ഏകാദശി തിഥി ഒക്ടോബര്‍ 15 ന് വൈകുന്നേരം 6:02 ന് ആരംഭിച്ച് ഒക്ടോബര്‍ 16 ന് വൈകുന്നേരം 5:37 ന് അവസാനിക്കും.

പാപന്‍കുശ ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

പാപന്‍കുശ ഏകാദശി വ്രതത്തിന്റെ പ്രാധാന്യം

ബ്രഹ്‌മ വൈവര്‍ത്ത പുരാണമനുസരിച്ച്, പാണ്ഡവ രാജാവായ യുധിഷ്ഠിരന്‍ അശ്വിനി ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയില്‍ ഒരു വ്രതം ആചരിക്കുന്നതിന്റെ പ്രാധാന്യം അറിയാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരമായി ശ്രീകൃഷ്ണന്‍ പറഞ്ഞു, മുകളില്‍ പറഞ്ഞ ദിവസം ഉപവസിക്കുകയും പത്മനാഭനെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ ഭാരം ഒഴിവാക്കാന്‍ കഴിയുമെന്ന്. അവരുടെ തെറ്റുകളുടെ ഫലങ്ങളില്‍ നിന്ന് മോചനം നേടുന്നതിനു പുറമേ, ഒരു വ്യക്തിക്ക് മോക്ഷം (ജനനം, ജീവിതം, മരണം എന്നീ ചക്രങ്ങളില്‍ നിന്നുള്ള മോചനം) നേടി മഹാവിഷ്ണുവിന്റെ അനുഗ്രഹം തേടാനും കഴിയും.

Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്Most read:ഈ 5 കാര്യം വീട്ടിലുണ്ടോ? ദാരിദ്ര്യവും ഐശ്വര്യക്കേടും ഒപ്പമുണ്ട്

1000 അശ്വമേധ യാഗങ്ങള്‍ക്ക് സമം

1000 അശ്വമേധ യാഗങ്ങള്‍ക്ക് സമം

പാപന്‍കുശ ഏകാദശി വ്രതം പൂര്‍ണ്ണഹൃദയത്തോടും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടും കൂടി അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ഒരു യഥാര്‍ത്ഥ ഭക്തന്റെ പദവി നേടാനും നേട്ടങ്ങള്‍ കൊയ്യാനും കഴിയും. തികഞ്ഞ ഭക്തിയോടും സമര്‍പ്പണത്തോടും കൂടി ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് 100 സൂര്യയാഗങ്ങള്‍ അല്ലെങ്കില്‍ 1000 അശ്വമേധ യാഗങ്ങള്‍ ചെയ്യുന്നതിന്റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. മാത്രമല്ല, ഈ ദിവസം വിഷ്ണുവിന്റെ നാമം ഉച്ചരിക്കുന്നത് നിരവധി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ ഒരു തീര്‍ത്ഥാടനത്തിന് പോകുന്നതിനോ തുല്യമാണ്.

യമലോക പീഢനം ഇല്ലാതാകുന്നു

യമലോക പീഢനം ഇല്ലാതാകുന്നു

പാപന്‍കുശ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ യമലോകത്ത് പീഡനം അനുഭവിക്കേണ്ടതില്ലെന്നാണ് വിശ്വാസം. ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിനാണ് ഈ വ്രതം ആചരിക്കുന്നതെന്ന് പറയപ്പെടുന്നു. ഈ വ്രതത്തിന്റെ ഫലമായി ഭക്തര്‍ക്ക് വൈകുണ്ഠവാസം കൈവരിക്കുന്നുവെന്ന് പറയപ്പെടുന്നു.

Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

പാപന്‍കുശ ഏകാദശിയുടെ ആചാരങ്ങള്‍

പാപന്‍കുശ ഏകാദശിയുടെ ആചാരങ്ങള്‍

* ഈ പ്രത്യേക ദിവസം ഭക്തര്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കണം.

* പാപന്‍കുശ ഏകാദശി വ്രതത്തിന്റെ എല്ലാ ആചാരങ്ങളും ദശമി (പത്താം ദിവസം) നാളില്‍ ആരംഭിക്കുന്നു.

* ഈ പ്രത്യേക ദിവസം നോമ്പെടുക്കുന്നവര്‍ ഒരുനേരം സാത്വിക ഭക്ഷണം കഴിക്കേണ്ടതുണ്ട്, അതും സൂര്യാസ്തമയത്തിന് മുമ്പ്.

* ഏകാദശി തിഥി അവസാനിക്കുന്ന സമയം വരെ വ്രതം തുടരുക.

* പാപന്‍കുശ ഏകാദശി വ്രതം ആചരിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പാപമോ തിന്മയോ ചെയ്യരുത്, നുണ പറയരുത്.

പാപന്‍കുശ ഏകാദശിയുടെ ആചാരങ്ങള്‍

പാപന്‍കുശ ഏകാദശിയുടെ ആചാരങ്ങള്‍

* ദ്വാദശിയുടെ തലേന്ന് പന്ത്രണ്ടാം ദിവസമാണ് ഉപവാസം അവസാനിക്കുന്നത്. ഉപവാസം അവസാനിപ്പിക്കുന്നതിന് മുമ്പ് ബ്രാഹ്‌മണര്‍ക്ക് സംഭാവനകള്‍ നല്‍കുകയും ഭക്ഷണം നല്‍കുകയും വേണം.

* വ്രതമെടുക്കുന്നവര്‍ രാത്രിയിലും പകലും ഉറങ്ങാന്‍ പാടില്ല. മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാന്‍ മുഴുവന്‍ സമയവും മന്ത്രോച്ഛാരണത്തിനായി ചെലവഴിക്കണം.

* ഈ ദിവസം 'വിഷ്ണു സഹസ്രനാമം' ചൊല്ലുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.

* ഈ പ്രത്യേക ദിവസം, ഭക്തര്‍ ഭഗവാന്‍ വിഷ്ണുവിനെ വളരെ തീക്ഷ്ണതയോടും അത്യധികം ഭക്തിയോടും കൂടി ആരാധിക്കുന്നു.

എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയാല്‍ ഭക്തര്‍ ആരതി ചെയ്യുന്നു.

* ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് വളരെ പ്രതിഫലദായകമാണ്. ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം, വസ്ത്രം, പണം എന്നിവ നല്‍കണം.

* ഈ ദിവസത്തിന്റെ തലേദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന വ്യക്തികള്‍ അവരുടെ മരണശേഷം ഒരിക്കലും നരകത്തില്‍ പോകില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

മന്ത്രങ്ങള്‍

മന്ത്രങ്ങള്‍

പാപന്‍കുശ ഏകാദശിയുടെ മന്ത്രങ്ങള്‍ ഇവയാണ്:

ഓം നമോ ഭഗവതേ വാസുദേവായ മന്ത്രം

വിഷ്ണു സഹസ്രനാമ സ്‌തോത്രം

വിഷ്ണു അഷ്ടോത്തരം

ഈ ഉപവാസം അനുഷ്ഠിക്കുന്ന ആളുകള്‍ക്ക് അവരുടെ മുന്‍കാല പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു.

English summary

Papankusha Ekadashi Vrat 2021 date, timings and significance in Malayalam

The Ekadashi of the Ashwin, Shukla Paksha, is referred to as Papankusha Ekadashi. Read on to know the Papankusha 2021 Ekadashi date and other important details.
Story first published: Saturday, October 16, 2021, 9:29 [IST]
X
Desktop Bottom Promotion