Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാപങ്ങള്‍ മാഞ്ഞുപോകും; ആയിരം അശ്വമേധയാഗങ്ങളുടെ പുണ്യഫലം നല്കുന്ന പാപങ്കുശ ഏകാദശി
എല്ലാ വര്‍ഷവും ആശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് പാപങ്കുശ ഏകാദശി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 25നാണ് പാപങ്കുശ ഏകാദശി വരുന്നത്. ഏകാദശി തിഥി ലോകത്തിന്റെ പരിപാലകനായ മഹാവിഷ്ണുവിനുള്ള സമര്‍പ്പണമാണ്. ഈ ദിവസം, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു.
പാപങ്കുശ ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ അറിയാതെ ചെയ്ത പാപങ്ങള്‍ പോലും മാഞ്ഞുപോകുമെന്നാണ് വിശ്വാസം. ഇത് വീടിന് സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നല്കുന്നു. അതിനാല്‍ ഏകാദശി തിഥിയില്‍ ഭക്തര്‍ ഭക്തിയോടെ ലക്ഷ്മി നാരായണനെ ആരാധിക്കുന്നു. പാപങ്കുശ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പാപങ്കുശ എകാദശി
പാപങ്കുശ ഏകാദശി വ്രതം കൃത്യമായി ആചരിക്കുന്ന ഒരാള്‍ക്ക് 100 സൂര്യയാഗങ്ങളും ആയിരം അശ്വമേധയാഗങ്ങളും അനുഷ്ഠിച്ചതിന് തുല്യമായ പുണ്യഫലം ലഭിക്കും. പാപങ്ങളില്‍ നിന്ന് മോചനം നല്കി പാപങ്കുശ ഏകാദശി വ്രതം എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്നു. സ്വര്‍ണം, എള്ള്, ഭൂമി, പശു, ഭക്ഷണം, വെള്ളം, ചെരുപ്പ്, കുട എന്നിവ ദാനം ചെയ്യുന്നയാള്‍ക്ക് യമരാജന്റെ പ്രീതി ലഭിക്കുന്നു.
പാപങ്കുശ ഏകാദശി 2023 ശുഭസമയം
പഞ്ചാംഗമനുസരിച്ച്, അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏകാദശി തീയതി ഒക്ടോബര്‍ 24 ന് ഉച്ചകഴിഞ്ഞ് 03:14 ന് ആരംഭിച്ച് അടുത്ത ദിവസം 25 ഒക്ടോബര്‍ 2023 ന് ഉച്ചയ്ക്ക് 12:32 ന് അവസാനിക്കും. ഒക്ടോബര്‍ 26നാണ് പാപങ്കുശ ഏകാദശി വ്രതം അവസാനിക്കുന്നത്. ഈ ദിവസം രാവിലെ 06.28 മുതല്‍ 08.43 വരെയാണ് ശുഭമുഹൂര്‍ത്തം. പാരണ തിഥി നാളില്‍ ദ്വാദശി സമാപിക്കുന്ന സമയം രാത്രി 09.44.
പാപങ്കുശ ഏകാദശി വ്രതാനുഷ്ഠാന രീതി
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വീട്ടിലെ പൂജാമുറിയില്‍ വിളക്ക് കൊളുത്തുക. മഹാവിഷ്ണുവിനെ ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യുക. വിഷ്ണുവിന് പൂക്കളും തുളസിയിലകളും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുക. ദൈവത്തിന്റെ ആരതി നടത്തുക. ദൈവത്തിന് ഭക്ഷണം സമര്‍പ്പിക്കുക. ഈ ശുഭദിനത്തില്‍ മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ആരാധിക്കുക.
പാപങ്കുശ ഏകാദശി വ്രത കഥ
ജീവിതകാലം മുഴുവന്‍ താന്‍ പാപപ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും അവയില്‍ നിന്ന് മുക്തനാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും വേട്ടക്കാരന് പറഞ്ഞു. അപ്പോള്‍ സന്യാസി അദ്ദേഹത്തോട് പാപന്‍കുശ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. മഹര്‍ഷി പറഞ്ഞ പ്രകാരം വേട്ടക്കാരന് പാപന്‍കുശ ഏകാദശി വ്രതം അനുഷ്ഠിച്ചു. ഈ വ്രതാനുഷ്ഠാനത്തിന്റെ പുണ്യഫലത്താല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പാപങ്ങളും നശിക്കകയും ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ശ്രീഹരിയുടെ കൃപയാല്‍ മോക്ഷവും ലഭിച്ചു.
യമലോക പീഢനം ഇല്ലാതാകുന്നു
പാപന്‍കുശ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് യമലോകത്ത് പീഡനം അനുഭവിക്കേണ്ടതില്ലെന്നാണ് വിശ്വാസം. ജീവിതത്തില്‍ ചെയ്ത എല്ലാ പാപങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിനാണ് ഈ വ്രതം ആചരിക്കുന്നതെന്ന് പറയപ്പെടുന്നു. പാവന്കുശ ഏകാദശി വ്രതത്തിന്റെ ഫലമായി ഭക്തര്‍ക്ക് വൈകുണ്ഠവാസവും കൈവരുന്നുവെന്ന് പറയപ്പെടുന്നു.
പാപങ്കുശ ഏകാദശി ആചാരങ്ങള്‍
ഈ പ്രത്യേക ദിവസം ഭക്തര്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രം ധരിക്കണം. പാപന്‍കുശ ഏകാദശി വ്രതത്തിന്റെ എല്ലാ ആചാരങ്ങളും ദശമി (പത്താം ദിവസം) നാളില്‍ ആരംഭിക്കുന്നു. ഈ പ്രത്യേക ദിവസം നോമ്പെടുക്കുന്നവര്‍ ഒരുനേരം സാത്വിക ഭക്ഷണം കഴിക്കേണ്ടതുണ്ട്, അതും സൂര്യാസ്തമയത്തിന് മുമ്പ്. ഏകാദശി തിഥി അവസാനിക്കുന്ന സമയം വരെ വ്രതം തുടരുക. പാപന്‍കുശ ഏകാദശി വ്രതം ആചരിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പാപമോ തിന്മയോ ചെയ്യരുത്, നുണ പറയരുത്.
പാപങ്കുശ ഏകാദശി ആചാരങ്ങള്‍
ദ്വാദശിയുടെ തലേന്ന് പന്ത്രണ്ടാം ദിവസമാണ് ഉപവാസം അവസാനിക്കുന്നത്. ഉപവാസം അവസാനിപ്പിക്കുന്നതിന് മുമ്പ് ബ്രാഹ്മണര്‍ക്ക് സംഭാവനകള്‍ നല്‍കുകയും ഭക്ഷണം നല്‍കുകയും വേണം. വ്രതമെടുക്കുന്നവര്‍ രാത്രിയിലും പകലും ഉറങ്ങാന്‍ പാടില്ല. മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാന്‍ മുഴുവന്‍ സമയവും മന്ത്രോച്ഛാരണത്തിനായി ചെലവഴിക്കണം. ഈ ദിവസം 'വിഷ്ണു സഹസ്രനാമം' ചൊല്ലുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിവസം, ഭക്തര്‍ ഭഗവാന് വിഷ്ണുവിനെ വളരെ തീക്ഷ്ണതയോടും അത്യധികം ഭക്തിയോടും കൂടി ആരാധിക്കുന്നു. എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയാല്‍ ഭക്തര്‍ ആരതി ചെയ്യുന്നു.



Click it and Unblock the Notifications
