Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്രഹചലനം പോലും നിയന്ത്രിക്കും യോഗം 200 വര്‍ഷത്തിന് ശേഷം: കരുതിയിരിക്കേണ്ട രാശിക്കാര്‍
ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. ഇതില്‍ ശുഭകരവും അശുഭകരവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യോഗങ്ങളും ഇപ്രകാരം തന്നെയാണ്. പലപ്പോഴും ശുഭഫലങ്ങളും പോസിറ്റീവ് മാറ്റങ്ങളും നല്‍കുന്ന പല വിധത്തിലുള്ള യോഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ നെഗറ്റീവ് ഫലങ്ങള്‍ നല്‍കുന്ന യോഗങ്ങളെക്കുറിച്ച് കൂടിയാണ്. ജ്യോതിഷത്തില്‍ വളരെയധികം അപകടകരമായി കണക്കാക്കുന്ന യോഗങ്ങളില്‍ ഒന്നാണ് പാപകര്‍ത്തരി യോഗം. ഇത് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ രൂപപ്പെട്ടിരിക്കുകയാണ്.
നാല് ദോഷകരമായ ഗ്രഹങ്ങള്‍ക്കിടയില്‍ നാല് രാശിക്കാര്‍ കുടുങ്ങിപ്പോവുന്ന അവസ്ഥയാണ് ഇത്. കൂടാതെ നാല് രാശികളുടെ അധിപന്‍ ദോഷകരമായ ഗ്രഹങ്ങള്‍ക്കൊപ്പം സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് ഇത്തരം ഒരു യോഗ രൂപപ്പെടുന്നത്. ചതുര്‍ഗുണ പാപകര്‍ത്തരി യോഗം എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഇത് ജീവിതത്തിലെ ഏറ്റവും മോശം സമയം സമ്മാനിക്കുന്നു. അത്തരത്തില്‍ ചില രാശിക്കാരെ നമുക്ക് നോക്കാവുന്നതാണ്. അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഈ സമയം പോവുന്നത് എന്നതാണ് സത്യം. വായിക്കൂ...

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗ്രഹങ്ങളുടെ ചലനത്തെ പോലും നിയന്ത്രിക്കുന്നതിന് കാരണമാകുന്ന യോഗമാണ് പാപകര്‍ത്തരി യോഗം. ഇടവം രാശി ശുക്രന്‍ ചൊവ്വ എന്നീ ഗ്രഹങ്ങളുമായി സഖ്യത്തിലാവുന്നു. എന്നാല്‍ രാഹുവും സൂര്യനും ഇടതും വലതുമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ ഈ സമയം പാപകര്‍ത്തരി യോഗം രൂപം കൊള്ളുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇവ വളരെയധികം അപകടകരമായി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി എടുക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നു.
പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമല്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. സംസാരം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നു. തര്‍ക്കം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒരു സമയത്തിലൂടെയാണ് പോവുന്നത്, പണത്തിന്റെ കാര്യത്തിലും പ്രതികൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ തരത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും പാപകര്‍ത്തരി യോഗം വളരെയധികം ദോഷം ചെയ്യുന്നു. അവരുടെ രാശി അധതിപന്‍ ചന്ദ്രനാണ്. എന്നാല്‍ ചന്ദ്രനാകട്ടെ ചൊവ്വക്കും സൂര്യനും ഇടയില്‍ ബന്ധനത്തിലാവുന്നു. ഈ സമയത്താണ് പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന്റെ ഫലമായാണ് പാപകര്‍ത്തരി യോഗം രൂപപ്പെടുന്നത്. ഇവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും അത് ഗുരുതരാവസ്ഥ പ്രാപിക്കുകയും ചെയ്യുന്നു. വാഹനം ഉപയോഗിക്കുന്നവരെങ്കില്‍ വളരെയധികം ശ്രദ്ധ വേണം. കാരണം അപകടം ഏത് സമയവും ഇവരോടൊപ്പം ഉണ്ട് എന്നത് തന്നെയാണ് കാര്യം. പണം ചിലവാക്കുമ്പോള്‍ അത് നഷ്ടത്തിലേക്ക് അല്ല പോവുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. കാരണം ഇവരില്‍ ചുറ്റിപ്പറ്റി ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഗുരുതരാവസ്ഥയിലേക്ക് എത്താതെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വരുമാനത്തിന് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ പല വിധത്തിലുള്ള ദോഷകരമായ അവസ്ഥകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലി നഷ്ടപ്പെടുന്നതിനും ജോലിയില്‍ തരം താഴ്ത്തപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഈ യോഗത്തിന്റെ ഫലമായാണ് ഓരോരുത്തരിലും ഉണ്ടാവുന്നത്. വരുമാനം നഷ്ടമാവുക എന്നതാണ് ആദ്യത്തെ ലക്ഷണമായി വരുന്നത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അപകടകരമായ അവസ്ഥയാണ് പാപകര്‍ത്തരി യോഗം ഉണ്ടാക്കുന്നത്. രാശിചക്രത്തിന്റെ അധിപന്‍ ബുധനാണ്. അതുകൊണ്ട് തന്നെ ഇവരില്‍ സൂര്യനുമായി ചേര്‍ന്ന് ബുധാദിത്യ യോഗം ഉണ്ടാവുമെങ്കിലും സൂര്യന്‍ ഈ സമയം ഒരു ക്രൂരഗ്രഹമായി മാറുന്നു. കാരണം കന്നി രാശിക്കാരില്‍ ഒരു വശത്ത് കേതുവും മറുവശത്ത് ചൊവ്വയുമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നേ ദോഷഫലങ്ങള്‍ വിളിച്ച് വരുത്തുന്നതിന് തുല്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നു. ആര്‍ക്കും പണം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്. പുതിയ ബിസിനസ്, ജോലി എന്നിവക്ക് തുടക്കം കുറിക്കാന്‍ നില്‍ക്കരുത്. ഇത് ദോഷകരമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ ഓഫീസില്‍ നിന്നും അനുഭവപ്പെടാം. സാമ്പത്തികം ശ്രദ്ധിക്കണം.
മീനം രാശി
ഏറ്റവും അപകടകരമായ പാപകര്‍ത്തരി യോഗം മീനം രാശിക്കാര്‍ക്ക് അതീവ ദോഷങ്ങള്‍ നല്‍കുന്നു. രാശിയുടെ അധിപന്‍ രാഹുവാണ്. എന്നാല്‍ രാഹുവിനോടൊപ്പം ശനിയുടെ മൂന്നാം ഭാവം ചേരുന്നു. വലത് വശത്ത് ശനിയും ഇടത് വശത്ത് രാഹുവും സ്ഥിതി ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതം പിരിമുറുക്കത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. പലപ്പോഴും ആരോഗ്യപരമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. കുടുംബത്തില്‍ പലപ്പോഴും പലരുമായും അനാവശ്യമായി തര്‍ക്കങ്ങള്‍ ഉണ്ടാവാം. ഇതെല്ലാം ജീവിതത്തിന്റെ സമാധാനം കെടുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുമാറാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധികളില്‍ നിന്ന് പരിഹാര കാണുന്നതിന് നെട്ടോട്ടമോടേണ്ടി വരും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
