Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
അക്ഷയതൃതീയ ദിനം 5 ഗ്രഹങ്ങള്‍ ഒരുമിക്കും അത്ഭുതയോഗം: ഈ നാളുകാര്‍ക്ക് അതിശ്രേഷ്ഠഫലങ്ങള്
വൈശാഖ മാസത്തിന് തുടക്കമായി, വൈശാഖ മാസം തുടക്കം തന്നെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് അക്ഷയ തൃതീയ. ഈ ദിനത്തില്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. വൈശാഖമാസത്തില്‍ ശുക്ലപക്ഷത്തിന്റെ മൂന്നാമത്തെ ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കപ്പെടുന്നത്.
ഈ വര്‍ഷം അത് ഏപ്രില്‍ 22- വെള്ളിയാഴ്ചയാണ് ആഘോഷിക്കപ്പെടുന്നത്. വളരെ ശുഭകരമായ ഈ ദിനത്തില്‍ അഞ്ച് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായി പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നു. ഈ ദിനത്തില്‍ ലക്ഷ്മീ സാന്നിധ്യം നിലനില്‍ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും കൊണ്ട് വരും എന്നാണ് പറയുന്നത്.

ഈ ദിനത്തില്‍ ആചാരപ്രകാരം ലക്ഷ്മിദേവിയെ ആരാധിക്കുന്നതിലൂടെ കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം. എന്നാല്‍ ഈ ദിനത്തില്‍ സൂര്യന്, വ്യാഴം, ബുധന്‍, രാഹു, യുറാനസ് തുടങ്ങിയ അഞ്ച് ഗ്രഹങ്ങള്‍ കൂടിച്ചേരുന്നതിന്റെ ഫലമായി പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നു. ഇത് മേടം രാശിയിലാണ് കൂടിച്ചേരുന്നത് എന്നുള്ളത് കൊണ്ട് തന്നെ അനുകൂല ഫലങ്ങള്‍ നിരവധിയുണ്ടാവുന്നു. ഇത് ശുഭകരമായ പല ഫലങ്ങളും അക്ഷയ തൃതീയ നാളില്‍ നിങ്ങള്‍ക്ക് നല്കുന്നു. ഈ ശുഭയോഗം ഏതൊക്കെ നക്ഷത്രക്കാരില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.
മേടക്കൂറ് (അശ്വതി , ഭരണി, കാർത്തിക 1/4 ):
മേടക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം പലവിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിറയെ ശുഭയോഗങ്ങള്‍ വരുന്നതിനും ഇത് സഹായിക്കുന്നു. അക്ഷയ തൃതീയ നാളില്‍ നിരവധി ഐശ്വര്യമാണ് ഈ യോഗം മേടം രാശിക്കാര്‍ക്ക് നല്‍കുന്നത്. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. എല്ലാ വിധത്തിലും ഐശ്വര്യവും ധനവും വര്‍ദ്ധിപ്പിക്കുന്നതിന് മേടക്കൂറുകാരില് പഞ്ചഗ്രഹി യോഗം സഹായിക്കുന്നു. ഇക്കുറി അക്ഷയ തൃതീയ നാളില്‍ രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗത്തില്‍ നിരവധി സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു.

ഇടവക്കൂറ് (കാർത്തിക3/4,രോഹിണി,മകയിരം1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രനാണ് അവരുടെ സ്വന്തം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവരെ തേടി നിരവധി സ്ഥാനമാനങ്ങള്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ പുറത്ത് കൊണ്ട് വരുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതിനും നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്നു. രാജയോഗ സമാനമായ ജീവിതം നിങ്ങളില്‍ പലപ്പോഴും സാമ്പത്തികമായ മാറ്റങ്ങളിലേക്കും എത്തിക്കുന്നു. ശുക്രന്റെ എല്ലാ വിധ സൗഭാഗ്യങ്ങളും ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ തേടി എത്തുന്നു.

കര്‍ക്കിടക്കൂറ് (പുണർതം1/4,പൂയം,ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും സമ്പത്തിന്റേയും സമൃദ്ധിയുടേയും ഫലമായുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ രാശിയുടെ അധിപന് പതിനൊന്നാം ഭാവത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം ഭാവത്തിലെ ശുക്രന്റെ സാന്നിധ്യം നിങ്ങളില്‍ പഞ്ചഗ്രഹി യോഗം രൂപീകരിക്കുന്നതിന് കാരണമാകുന്നു. സാമ്പത്തികമായ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. പുതിയ ആഭരണങ്ങള്‍ സ്വന്തമാക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അക്ഷയ തൃതീയ ദിനമായത് കൊണ്ട് തന്നെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു.

ചിങ്ങക്കൂറ് ( മകം, പൂരം , ഉത്രം 1/ 4 ):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യനാണ് അവരുടെ അധിപനായി വരുന്നത്. ഇത് നിങ്ങളുടെ പ്രശസ്തിയും സമൃദ്ധിയും ഉയര്‍ത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശുഭകരമായ പല മാറ്റങ്ങളും ഈ വര്‍ഷത്തെ അക്ഷയതൃതീയയില്‍ നിങ്ങള്‍ക്ക ്ലഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം നിങ്ങള്‍ക്കുണ്ടാവുന്നു. ശുഭകരമായ പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു. ഐശ്വര്യവും സന്തോഷവും നിങ്ങള്‍ക്ക് ജീവിതത്തില്‍ നിലനില്‍ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ശുഭകരമായ പല കാര്യങ്ങളും ആരംഭിക്കുന്നത് ഈ സമയത്താണ്.
വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ദിനം വളരെയധികം പ്രയോജനപ്പെടുന്നു. കാരണം നിങ്ങള്‍ ആലോചിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ നടക്കുന്നു. വീടും ഭൂമിയും വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. പണം നിക്ഷേപിക്കുന്ന കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചന്ദ്രന്റേയും ശുക്രന്റേയും സാന്നിധ്യം തന്നെയാണ് ജീവിതത്തില്‍ സന്തോഷം നിറക്കുന്നത്. ജീവിതം എന്തുകൊണ്ടും മികച്ച മാറ്റങ്ങളിലൂടെ കടന്നു പോവുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഐശ്വര്യവും ഈ സമയം നിറയുന്നു.



Click it and Unblock the Notifications

