Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
വ്യാഴമാറ്റത്താല്‍ വരും പഞ്ചഗ്രഹ യോഗം; 5 രാശിക്ക് ബമ്പര്‍ നേട്ടങ്ങള്‍, രാജയോഗതുല്യ ജീവിതം
എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നത് സന്തോഷവും സമൃദ്ധിയും നല്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 22നാണ് അക്ഷയതൃതീയ വരുന്നത്. ജ്യോതിഷപ്രകാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് അക്ഷയതൃതീയ. ഈ വര്‍ഷം അക്ഷയ തൃതീയ നാളില്‍ വ്യാഴം മേടം രാശിയിലേക്ക് വരുന്നതിനാല്‍ വളരെ ശുഭകരമായ ഒരു യോഗമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തവണത്തെ അക്ഷയതൃതീയ നാളില്‍ വ്യാഴം മേടരാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ അഞ്ച് ഗ്രഹങ്ങള്‍ ഇവിടെ ഒന്നിക്കാന്‍ പോകുന്നു.
ഇത്തവണ അക്ഷയതൃതീയയില്‍ സൂര്യന്, വ്യാഴം, ബുധന്‍, രാഹു, യുറാനസ് എന്നീ 5 ഗ്രഹങ്ങളുടെ സവിശേഷമായ സംയോജനമാണ് മേടം രാശിയില്‍ ഉണ്ടാകുന്നത്. അതേസമയം ഈ ദിവസം ചന്ദ്രനും ശുക്രനും ഇടവത്തില്‍ വളരെ അനുകൂലവും ഫലദായകവുമായ സ്ഥാനത്ത് ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഇത്തവണത്തെ അക്ഷയതൃതീയ ഈ 5 രാശിക്കാര്‍ക്ക് വളരെ ഗുണകരവും ഐശ്വര്യപ്രദവുമായിരിക്കും. അക്ഷയതൃതീയ നാളില്‍ ഏത് രാശികളിലാണ് രാജയോഗം ഉണ്ടാകുന്നത് നമുക്ക് നോക്കാം.

മേടം
അക്ഷയതൃതീയ നാളിലെ ശുഭ യോഗങ്ങള്‍ മേടം രാശിക്കാര്‍ക്ക് നേട്ടം നല്‍കും. ഇക്കുറി അക്ഷയതൃതീയ നാളില്‍ മേടം രാശിക്കാര്‍ക്ക് എല്ലാ ഭാഗത്തുനിന്നും നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സ്വാധീനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും. പണവും സ്വര്‍ണവും നേടാന്‍ അവസരങ്ങള്‍ കൈവരും.

ഇടവം
അക്ഷയതൃതീയ നാളില്‍ നിങ്ങളുടെ രാശിയുടെ അധിപനായ ശുക്രന് സ്വന്തം രാശിയായ ഇടവത്തില്‍ നില്ക്കുന്നതിനാല് നിങ്ങള്‍ക്ക് രാജയോഗത്തിന്റെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് വസ്ത്രം, ആഭരണങ്ങള്‍, ശാരീരിക സുഖങ്ങള്‍ എന്നിവയുടെ ഗുണം അക്ഷയതൃതീയയില്‍ ലഭിക്കും. കലയുമായും സര്‍ഗ്ഗാത്മക മേഖലയുമായും ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ കലയില്‍ നിന്ന് അഭിനന്ദനവും നേട്ടങ്ങളും ലഭിക്കും. കുടുംബ ജീവിതത്തില്‍ വാത്സല്യവും സ്നേഹവും നിലനില്ക്കും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അക്ഷയ തൃതീയ നാളില്‍ ഐശ്വര്യത്തിന്റെ യോഗമുണ്ട്. നിങ്ങളുടെ രാശിയുടെ അധിപന് പതിനൊന്നാം ഭാവത്തില്‍ ശുക്രനോടൊപ്പം ഇരിക്കുകയും പഞ്ചഗ്രഹ യോഗ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ തുടരുകയും ചെയ്യും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനാല്‍ മനസ്സ് സന്തോഷിക്കും. നിങ്ങള്‍ക്ക് ഈ സമയം ആഭരണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിയുടെ അധിപനായ സൂര്യന്, അക്ഷയതൃതീയ നാളില്‍ അതിന്റെ ഉന്നത രാശിയായ മേടത്തില് സംക്രമണം നടത്തും. അത്തരമൊരു സാഹചര്യത്തില്‍ അക്ഷയതൃതീയ നിങ്ങള്‍ക്ക് ഈ സമയം ശുഭകരവും ഫലദായകവുമാണ്. നിങ്ങളുടെ ഉദ്യമങ്ങളില്‍ കുടുംബക്കാരുടെ സഹകരണവും അനുഗ്രഹവും ലഭിക്കും. സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് അക്ഷയതൃതീയയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ലഭിക്കും. ഈ അക്ഷയ തൃതീയ നിങ്ങള്‍ക്ക് ശുഭകരവും ഐശ്വര്യപ്രദവുമാക്കാന് സ്വര്‍ണ്ണമോ ചെമ്പോ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ അക്ഷയതൃതീയ വളരെയേറെ ഗുണം ചെയ്യും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ശ്രമങ്ങള്‍ വിജയിക്കും. വീടും സ്ഥലവും വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അക്ഷയതൃതീയ ദിനം നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. നിങ്ങളുടെ രാശിയില്‍ ചന്ദ്രന്റെയും ശുക്രന്റെയും ശുഭ ഭാവം നിമിത്തം, നിങ്ങള്‍ക്ക് ഈ സമയം ബിസിനസ്സിലും നല്ല ലാഭം ലഭിക്കും. അമ്മയുടെ ഭാഗത്തുനിന്നും സന്തോഷവും സഹകരണവും ലഭിക്കും. യാദൃശ്ചികമായ ചില യാത്രകളും ചെയ്യാനാകും.



Click it and Unblock the Notifications

