Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചന്ദ്രന് ഇനി ആ അഞ്ചുനാളുകളിലേക്ക്; നവംബറിലെ പഞ്ചകം നാളെ ആരംഭിക്കും, ഇത്തവണ മൃത്യുപഞ്ചകം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ മാസവും വരുന്ന വളരെ അശുഭകരമായ അഞ്ച് ദിവസങ്ങളാണ് പഞ്ചകം. ഈ ദിവസങ്ങളില്‍ മംഗളകാര്യങ്ങളോ ശുഭകര്മ്മങ്ങളോ ചെയ്യരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ജ്യോതിഷശാസ്ത്രപ്രകാരം ചന്ദ്രന് രാശിചക്രത്തിലെ അവസാന രണ്ട് രാശികളിലോ, അഞ്ച് നക്ഷത്രങ്ങളിലോ എത്തുമ്പോഴാണ് പഞ്ചകം ഉണ്ടാകുന്നത്. രണ്ടരദിവസം കൂടുമ്പോഴാണ് ചന്ദ്രന് രാശി മാറുന്നത്. ഓരോ ദിവസം കൂടുമ്പോള്‍ നക്ഷത്രവും മാറുന്നു.

രാശിചത്രത്തിലെ അവസാന രണ്ട് രാശികളായ കുംഭം, മീനം എന്നിവയിലൂടെ ചന്ദ്രന് സഞ്ചരിക്കുമ്പോള്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളാണ് പഞ്ചക സമയത്തെ നക്ഷത്രങ്ങള്‍. പഞ്ചക സമയത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നത് അശുഭകരമാണ്. ഒപ്പം പുതിയ കാര്യങ്ങള്‍ തുടങ്ങാനും പഞ്ചകം അനുകൂലമല്ല. അത് കാലതാമസത്തിനും തടസ്സങ്ങള്‍ക്കും പ്രതികൂല ഫലങ്ങള്‍ക്കും കാരണമാകും.
എന്താണ് പഞ്ചകത്തിന്റെ പ്രത്യേകതയെന്നും ഈ മാസത്തെ പഞ്ചകം എപ്പോഴാണെന്നും അറിയാം.
എന്താണ് പഞ്ചകം
ജ്യോതിഷത്തില്‍ പ്രതിപാദ്യമുള്ള അഞ്ചുനാളുകളാണ് പഞ്ചകം. ഈ കാലയളവില്‍ ഹിന്ദുക്കള്‍ ശുഭകര്‍മ്മങ്ങള്‍ നടത്തുകയോ പുതിയ കാര്യങ്ങള്‍ ആരംഭിക്കുകയോ ചെയ്യാറില്ല. പുതിയ വീട് പണിയുക, വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുക, ദൂരയാത്രകള് നടത്തുക, വിവാഹം, ഗൃഹപ്രവേശം എന്നിവ പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ വര്ജ്ജിക്കാറാണ് പതിവ്.
നവംബറിലെ പഞ്ചകം - മൃത്യപഞ്ചകം
ഹിന്ദു പഞ്ചാംഗം അനുസരിച്ച് നവംബര്‍ 9 രാത്രി 11.27 മുതല്‍ നവംബര്‍ 14 രാവിലെ 4.11 വരെയാണ് പഞ്ചകം വരുന്നത്. ശനിയാഴ്ച ദിവസം പഞ്ചകം ആരംഭിക്കുന്നത് കൊണ്ട് മൃത്യുപഞ്ചകം എന്നാണ് വിളിക്കുന്നത്. ഏറ്റവും ദുരിതപൂര്‍ണ്ണമായ സമയമാണിത്. ഈ സമയത്ത് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഉണ്ടാകും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
മൃത്യുപഞ്ചകസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൃത്യ പഞ്ചകസമയത്ത് ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല.
ഈ സമയം കിടക്കയോ പായോ വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യരുത്.
വലിയ തോതില്‍ വിറകോ തടിയോ വാങ്ങരുത്.
പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങള്‍ എടുക്കുകയോ കരാറുകളില്‍ ഒപ്പുവെക്കുകയോ ചെയ്യരുത്.
ഈ സമയം ദക്ഷിണദിക്കിലേക്ക് യാത്ര ചെയ്യുന്നത് ഉചിതമല്ലെന്ന് കരുതപ്പെടുന്നു.
ഈ ദിവസങ്ങളില്‍ ആരുടെയെങ്കിലും മരണം നടന്നാല്‍ കുടുംബത്തിലെ അനര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രത്യേകപൂജകള്‍ നടത്തേണ്ടതുണ്ട്.
പ്രത്യേകപൂജകളും ആരാധനയും നടത്തിയാല്‍ പഞ്ചകസമയത്തെ ദോഷങ്ങള്‍ മാറുമെന്ന് കരുതപ്പെടുന്നു. മാത്രമല്ല, ഈ സമയത്ത് ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് തടസ്സമില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
