700 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വയോഗം: ഫെബ്രുവരി 19 മുതല്‍ 3 രാശിക്ക് സര്‍വ്വൈശ്വര്യം

ജ്യോതിഷ പ്രകാരം കാലാകാലങ്ങളില്‍ ഗ്രഹമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കണം. ഈ ഗ്രഹരാശിമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലും സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് ചിലപ്പോള്‍ അനുകൂല മാറ്റമായിരിക്കാം, ചിലപ്പോള്‍ പ്രതികൂല മാറ്റമായിരിക്കാം. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഓരോ രാശിമാറ്റത്തിന്റേയും അടിസ്ഥാനം എന്താണെന്നത് ആദ്യം മനസ്സിലാക്കണം. അതിലുപരി ഈ ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. 700 വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊള്ളുന്ന പഞ്ചമഹായോഗമാണ് ഈ സമയത്തെ ഏറ്റവും വലിയ പ്രത്യേകത. ഫെബ്രുവരി 19-നാണ് ഇത്തരത്തില്‍ ഒരു യോഗം രൂപം കൊള്ളുന്നത്.

Panch Mahayoga

എന്താണ് പഞ്ചമഹായോഗം എന്നത് ആദ്യം അറിഞ്ഞിരിക്കാം. ഫെബ്രുവരി മാസത്തില്‍ നടക്കാന്‍ ഇടയുള്ള ഗ്രഹമാറ്റങ്ങളും നടന്നു കൊണ്ടിരിക്കുന്ന ഗ്രഹമാറ്റങ്ങളുടേയും ഫലമായാണ് ഇത്തരത്തില്‍ ഒരു യോഗം രൂപം കൊള്ളുന്നത്. അഞ്ച് യോഗങ്ങള്‍ ഒരുമിച്ച് വരുന്നതിനെയാണ് പഞ്ചമഹായോഗം എന്ന് പറയുന്നത്. കേദാരയോഗം, ശംഖയോഗം, ശശമഹാപുരുഷ യോഗം, വരിഷ്ഠയോഗം, സര്‍വ്വാര്‍ദ്ധസിദ്ധി യോഗം എന്നിങ്ങനെ അഞ്ച് യോഗങ്ങളാണ് ഒരുമിച്ച് വരുന്നത്. ഇത് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലപ്പോഴും രൂപം കൊള്ളുന്നത്. ഇതില്‍ മൂന്ന് രാശിക്കാരെ ഈ യോഗം വളരെയധികം സ്വാധീനിക്കുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ അനുകൂല ഫലങ്ങള്‍ അനുഭവിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പഞ്ചമഹായോഗം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഈ രാശിക്കാര്‍ക്ക് ഫെബ്രുവരി 19 മുതല്‍ ഹംസ, മാളവ്യ യോഗങ്ങള്‍ കൂടി രാജയോഗതുല്യമായി രൂപപ്പെടുന്നു. ഈ ശുഭയോഗങ്ങളുടെ ഫലമായി നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പുതിയ ജോലി കണ്ടെത്തുന്നതിനും അതിന്റെ ഫലമായി ഉയരങ്ങളിലേക്ക് കുതിക്കുന്നതിനും സാധിക്കുന്നു. തൊഴിലില്ലാത്തവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നത് പോലെ തന്നെ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ പുതിയ ചുമതലകള്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. അത് മാത്രമല്ല ജോലിയില്‍ ഇതിന്റെ ഫലമായി പ്രമോഷനും നിങ്ങളെ കാത്തിരിക്കുന്നു. ഏത് കാര്യത്തിനും സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

പ്രശസ്തിയും പണവും വര്‍ദ്ധിക്കുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. എടുത്ത തീരുമാനങ്ങളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ജോലി സ്ഥലത്ത് പല വിധത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നിങ്ങളെ കണ്ട് പലരും അസൂയപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവുന്നു. അതില്‍ തന്നെ നിങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റം മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിതത്തില്‍ സാമ്പത്തികാടിത്തറ ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരിക്കലും പ്രശ്‌നങ്ങളില്ലാതെ കടന്നു പോവാന്‍ പഞ്ചമഹായോഗങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് തുണയാവുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാരില്‍ പഞ്ചമഹായോഗം രൂപം കൊള്ളുന്നതിലൂടെ വളരെയധികം അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ അഞ്ച് യോഗങ്ങളുടേയും ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. മത്സരപ്പരീക്ഷകള്‍ക്ക് നിങ്ങള്‍ക്ക് അപ്രതീക്ഷിത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദേശത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ അനുകൂല സാഹചര്യം ഫലങ്ങള്‍ എന്നിവയുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം നേടുന്നതിന് സാധിക്കുന്നു. നല്ല ഓര്‍ഡറുകള്‍ ലഭിക്കുന്നതിനും അത് വഴി ബിസിനസ് മികച്ച രീതിയില്‍ ആവുന്നതിനും സാധ്യത കാണുന്നു. നിങ്ങള്‍ക്ക് കോടതി സംബന്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് അനുകൂല ഫലമാണ് ഉണ്ടാവുക. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുകയും അതില്‍ അത്യധികം സന്തോഷിക്കുന്നതിനും യോഗം കാണുന്നു.

ധനു രാശി

ധനു രാശി

ജോലി ഉള്ളവരെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും വിജയം കണ്ടെത്താന്‍ സാധിക്കുകയും പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കുകയും ചെയ്യുന്നു. ശനിദേവന്റെ അനുഗ്രഹവും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. ശനിദേവന്‍ ധാരാളം ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് മാത്രമല്ല ജനുവരിയില്‍ നടന്ന ശനിയുടെ കുംഭം രാശി മാറ്റത്തില്‍ നിങ്ങള്‍ക്ക് ഏഴര ശനിയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്തു. കുടുംബത്തില്‍ സന്തോഷവും സമനാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. മുതിര്‍ന്നവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. കരിയറിലെ മാറ്റം നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും എന്നതാണ് സത്യം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പഞ്ചമഹായോഗം വളരെ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി അനുകൂലമായ നിരവധി ഘടകങ്ങള്‍ നിങ്ങളെ തേടി വരുന്നു. യോഗഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ അത്ഭുതപൂര്‍വ്വമായ മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലായ.ിരിക്കും. ശശമഹാപുരുഷ യോഗഫലങ്ങള്‍ ഇവരെ അനുകൂലമായി സ്വാധീനിക്കുന്നു. അതിന്റെ ഫലമായി രാജയോഗസമാനമായ ജീവിതമായിരിക്കും ഫെബ്രുവരി 19-ന് ശേഷം ഇവര്‍ നയിക്കുന്നത്. ബിസിനസില്‍ പങ്കാളികളുമായി നല്ല ബന്ധം സൃഷ്ടിക്കുന്നു. ബിസിനസിലെ പാര്‍ട്ണര്‍ഷിപ്പിലൂടെ ജീവിതത്തില്‍ സാമ്പത്തികാടിത്തറ കെട്ടാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യത്തിനും അനുകൂലമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. വിദേശത്ത് സ്ഥിര താമസസമാക്കുന്നതിനും വിദേശത്ത് ജോലിക്കായി പോവുന്നതിനും അനുകൂലമായ സമയമാണ് ഈ രാശിക്കാര്‍ക്ക്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Tuesday, February 21, 2023, 14:27 [IST]
X
Desktop Bottom Promotion