Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാജാവിനും മുകളില്‍, ചക്രവര്‍ത്തിക്ക് തുല്യപദവി, സുഖജീവിതം; പഞ്ചമഹാപുരുഷയോഗം നല്കുന്ന ഭാഗ്യം
ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജാതകത്തില്‍ ഗ്രഹനില പ്രകാരം ധാരാളം ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ജാതകത്തില്‍ രൂപപ്പെടുന്ന യോഗങ്ങള്‍ ഒരു വ്യക്തിയുടെ ലക്ഷ്യസ്ഥാനം നിര്‍ണ്ണയിക്കുന്നു. ജന്മനക്ഷത്രത്തില് ഒരു പ്രത്യേക രാജയോഗം രൂപപ്പെട്ടാല്‍, ആ വ്യക്തിക്ക് സമൂഹത്തില്‍ പ്രത്യേക ബഹുമാനം ലഭിക്കുന്നു. എന്നാല്‍ അശുഭകരമായ യോഗം സൃഷ്ടിക്കപ്പെട്ടാല്‍ ആ വ്യക്തിയുടെ പതനത്തിന് കാരണമാവുകയും ചെയ്യുന്നു.
ബുധാദിത്യയോഗം പോലുള്ള സാധാരണ യോഗങ്ങള്‍ സാധാരണയായി കാണപ്പെടുന്നു. എന്നാല്‍ രാജയോഗങ്ങളുടെ വിഭാഗത്തില്‍ പഞ്ചമഹാപുരുഷ രാജയോഗം പോലെയുള്ള വളരെ പ്രത്യേകമായ രാജയോഗങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ജാതകത്തില്‍ പഞ്ചമഹാപുരുഷം പോലെ വളരെ വിശേഷപ്പെട്ട രാജയോഗമുള്ളവര്‍ ഉയര്‍ന്ന ഭരണപദവി, മന്ത്രിസ്ഥാനം, നീതിന്യായം, വിജയകരമായ വ്യവസായി, മികച്ച കായികതാരം, സിനിമാ കലാകാരന് എന്നിങ്ങനെയുള്ള ഉന്നത പദവികള്‍ നേടി വിജയകരമായ ജീവിതം നയിക്കുന്നു.

പഞ്ചമഹാപുരുഷ രാജയോഗം
ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്, ശനി.. ഇവയിലേതെങ്കിലുമൊരു ഗ്രഹം ഉയര്‍ച്ചയിലോ, സ്വയരാശിയിലോ മൂലതൃകോണത്തിലോ ആരുടെയെങ്കിലും ജന്മനാദിയുടെ കേന്ദ്രത്തിലോ ഇരിക്കുമ്പോള്‍ പഞ്ചമഹാപുരുഷ രാജയോഗം രൂപപ്പെടുന്നു. ഉന്നത രാശിയിലും ശക്തി കുറഞ്ഞ മൂല ത്രികോണ രാശിയിലും ശക്തി കുറഞ്ഞ സ്വരാശിയിലുമാണ് ഏറ്റവും നല്ല യോഗം രൂപപ്പെടുന്നത്.
പഞ്ചമഹാപുരുഷ യോഗം പലതരത്തില്‍
ജാതകത്തില്‍ ഒന്നിലധികം പഞ്ചമഹാപുരുഷയോഗങ്ങള്‍ ഉണ്ടാകാം. മുകളില്‍ പറഞ്ഞ രീതിയില്‍ ഒരു ഗ്രഹം പഞ്ചമഹാപുരുഷ യോഗം പോലെ ഒരു പ്രത്യേക രാജയോഗം ഉണ്ടാക്കിയാല്‍, അത് ലഭിക്കുന്ന വ്യക്തി വളരെ ഭാഗ്യവാനാകുന്നു. ഭാഗ്യത്തിന്റെ സഹായത്തോടെ, അവരുടെ ജീവിതത്തില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കൈവരുന്നു. ജീവിതത്തില്‍ ഒന്നിനും ഒരു കുറവുമുണ്ടാകുന്നില്ല. ജാതകത്തില്‍ രണ്ട് തരത്തിലുള്ള പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നുണ്ടെങ്കില്‍, ആ വ്യക്തിക്ക് ഭൂമിയില്‍ ഒരു രാജാവിനെപ്പോലെ സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു.
അതുപോലെ, മൂന്നോ അതിലധികമോ രാജയോഗങ്ങള്‍ ഉണ്ടെങ്കില്‍, ആ വ്യക്തി ജീവിതത്തില്‍ ഉന്നതപദവിയും ബഹുമാനവും കൈവരിച്ച് മഹത് വ്യക്തികളുടെ ഗണത്തില്‍ എത്താനാകുന്നു. രാജാവിനേക്കാള്‍ ഉയര്‍ന്ന അത്തരം അസാധാരണ വ്യക്തികള്‍ക്ക് ചക്രവര്‍ത്തി പദവി ലഭിക്കുന്നു.

രുചക പഞ്ച മഹാപുരുഷയോഗം
ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തില്‍ ചൊവ്വ ഇരിക്കുമ്പോള്‍, സ്വയം രാശിയിലോ, ഉന്നത രാശിയിലോ അല്ലെങ്കില്‍ മൂല ത്രികോണ രാശിയിലോ ആയിരിക്കുമ്പോള്‍ രുചക പഞ്ച മഹാപുരുഷയോഗം രൂപപ്പെടുന്നു. ഈ യോഗത്തില്‍ ജനിച്ചവന് വലിയ മുഖമുള്ളവരായിരിക്കും. കഠിനാധ്വാനികളും ധീരരും ശക്തരുമായിരിക്കും ഇക്കൂട്ടര്‍. സൈന്യാധിപന്, രാഷ്ട്രീയക്കാരന് എന്നീ നിലകളില്‍ ഇവര്‍ക്ക് തിളങ്ങാന്‍ സാധിക്കും.
ഭദ്ര പഞ്ചമഹാപുരുഷയോഗം
ബുധന്‍ ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തില്‍ സ്വന്തം രാശിയിലോ ഉദാത്ത രാശിയിലോ മൂല ത്രികോണ രാശിയിലോ ഇരിക്കുമ്പോള്‍ ഭദ്ര എന്ന പഞ്ചമഹാപുരുഷയോഗം ഉണ്ടാകുന്നു. ഈ യോഗത്തില്‍ ജനിച്ച ഒരാള്‍ സിംഹത്തെപ്പോലെ ശക്തനും ശത്രുക്കളെ നശിപ്പിക്കാന്‍ കഴിവുള്ളവനുമായിരിക്കും.
ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള നിരന്തരമായ ആഗ്രഹം കാരണം, അത്തരം ആളുകള്‍ വളരെ അത്യാഗ്രഹികളായിരിക്കും. ഈ യോഗത്തില്‍ ജനിച്ച വ്യക്തി നൈപുണ്യമുള്ളവനും ബുദ്ധിമാനും രാഷ്ട്രീയത്തിലും ബിസിനസ്സിലും മിടുക്കരുമായിരിക്കും. തന്റെ ജോലിയില്‍ മറ്റുള്ളവരുടെ ഇടപെടുത്താന്‍ ഇവര്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇവരുടെ പ്രശസ്തി വാര്‍ദ്ധക്യം വരെ നിലനില്ക്കും.

ഹന്‍സ് പഞ്ച മഹാപുരുഷയോഗം
വ്യാഴം ഒരു വ്യക്തിയുടെ ജാതകത്തിന്റെ മധ്യഭാഗത്ത് സ്വന്തം രാശിയിലോ ഉന്നത രാശിയിലോ മൂല ത്രികോണ രാശിയിലോ ഇരിക്കുമ്പോള്‍ ഹന്‍സ് എന്ന പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നു. ഹന്‍സ് യോഗത്തില്‍ ജനിച്ച വ്യക്തികള്‍ വളരെ മാന്യന്മാരായിരിക്കും. ആത്മീയ പ്രവണതയുള്ളവരായിരിക്കും ഇക്കൂട്ടര്‍. വളരെ നല്ലൊകു ജീവിതം ജീവിച്ചുതീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
മാളവ്യ പഞ്ചമഹാപുരുഷയോഗം
ഒരു വ്യക്തിയുടെ ജാതകത്തിന്റെ കേന്ദ്രത്തില്‍ ശുക്രന് സ്വന്തം രാശിയിലോ, ഉന്നത രാശിയിലോ, മൂല ത്രികോണ രാശിയിലോ ഇരിക്കുമ്പോള്‍ മാളവ്യ പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നു. മാളവ്യയോഗത്തില്‍ ജനിച്ച ഒരാള്‍ ക്ഷമയുള്ളവനും ധനികനുമായിരിക്കും. സന്താനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കും. നല്ല ഭാര്യയെ ലഭിക്കും. അത്തരക്കാര്‍ പുരോഗമനവാദികളും സാമ്പത്തികമായി സുസ്ഥിരരും പ്രശസ്തരും ബുദ്ധിമാന്മാരുമായിരിക്കും.
ശശാങ്ക പഞ്ചമഹാപുരുഷയോഗം
ഒരു വ്യക്തിയുടെ ജാതകത്തിന്റെ മധ്യഭാഗത്ത് ശനി സ്വന്തം രാശിയിലോ ഉദാത്ത രാശിയിലോ മൂല ത്രികോണ രാശിയിലോ ഇരിക്കുമ്പോള്‍ ശശാങ്ക എന്ന പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നു. ഈ യോഗത്തില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ സന്തോഷം ലഭിക്കുന്നു. അവര്‍ മറ്റുള്ളവരെ ഭരിക്കാന്‍ തക്ക പദവികളിലെത്തുന്നു. പ്രശസ്ത നേതാക്കന്മാരും രാജാവിനെപ്പോലെ സമ്പന്നരും രാഷ്ട്രീയത്തില്‍ വൈദഗ്ധ്യമുള്ളവരുമായിരിക്കും അവര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

