Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
അപ്രതീക്ഷിത സമ്മാനങ്ങള്‍ തേടിവരും, ഭാഗ്യദേവത കൂടെ; പഞ്ചദിവ്യയോഗം ജീവിതം മാറ്റുന്ന 3 രാശി
ഹിന്ദുമതത്തില്‍ വസന്ത പഞ്ചമിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം സരസ്വതി ദേവിയെ യഥാവിധി പൂജിക്കുന്നു. ജ്യോതിഷപ്രകാരം ഈ ദിവസം ചില ശുഭയോഗങ്ങള്‍ വരുന്നുണ്ട്. ഫെബ്രുവരി 14നാണ് ഈ വര്‍ഷം വളരെ വിശേഷപ്പെട്ട വസന്ത പഞ്ചമി വരുന്നത്. ഈ ദിവസം രേവതി, അശ്വതി നക്ഷത്രം എന്നിവയാല്‍ ശുഭകരമായ ഒരു യോഗം രൂപപ്പെടുന്നു. ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പറയുമ്പോള്‍ ശനിയുടെ രാശിയില്‍ ചൊവ്വ, ശുക്രന്, ബുധന്‍ എന്നിവയുടെ സംയോജനമുണ്ട്. മകര രാശിയില്‍ ത്രിഗ്രഹ യോഗം രൂപപ്പെടുന്നു. ഇതോടൊപ്പം മേടരാശിയില്‍ ചന്ദ്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജകേസരി യോഗവും മകരത്തില്‍ ചൊവ്വയും ശുക്രനും ചേര്‍ന്ന് ധനശക്തി രാജയോഗവും ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണ രാജയോഗവും രൂപപ്പെടുന്നു.
ചൊവ്വ അതിന്റെ ഉന്നത രാശിയായ മകരം രാശിയിലേക്ക് നീങ്ങുന്നതിനാല്‍ രുചക യോഗവും രൂപപ്പെടുന്നു. രുചകയോഗം പഞ്ചമഹാപുരുഷ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മൂലം ഈ ദിവസം പഞ്ച ദിവ്യയോഗം രൂപപ്പെടുന്നു. വസന്ത പഞ്ചമി നാളിലെ ഈ ഐശ്വര്യപ്രദമായ യോഗങ്ങള്‍ രൂപപ്പെടുന്നതിലൂടെ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ചില രാശിക്കാര്‍ക്ക് ഉണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഭാഗ്യം ശോഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ദിവ്യ പഞ്ചയോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഈ സമയം വളരെ സന്തോഷമായ ഫലങ്ങള്‍ ലഭിക്കും. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമായേക്കാം. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും എല്ലാവരെയും ആകര്‍ഷിക്കും. നിങ്ങളുടെ സംസാരത്തിലൂടെ നിങ്ങള്‍ക്ക് എല്ലാവരുടെയും പ്രിയങ്കരനാകാനാകും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് വര്‍ദ്ധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ മഹായോഗം വളരെയേറെ ഗുണം ചെയ്യും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാനാകും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ ഒരു വലിയ പദ്ധതിയോ ഡീലോ നേടാനാകും. ഇതിലൂടെ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹതതാല് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കും.
മകരം
ദിവ്യ പഞ്ചയോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും സാധിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനോ നേട്ടങ്ങള്‍ക്കോ അവസരമുണ്ടാകും.
വസന്ത പഞ്ചമി 2024
ഹിന്ദു മതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് വസന്ത പഞ്ചമി. എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. ഈ വര്‍ഷം 2024 ഫെബ്രുവരി 14 ബുധനാഴ്ച വസന്ത പഞ്ചമി ആഘോഷിക്കും. ഈ ശുഭദിനം സരസ്വതി ദേവി ആരാധനയ്ക്ക് അത്യുത്തമമായി കണക്കാക്കുന്നു. ഈ ദിവസം ഭക്തര്‍ സരസ്വതി ദേവിയെ ആരാധിക്കുകയും പുണ്യ പ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. വസന്ത പഞ്ചമി നാളില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നത് ബുദ്ധിയും ജ്ഞാനവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
