Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൈയിലെ ഈ ചിഹ്നം രാജയോഗത്തിന്റെ ലക്ഷണം, കഷ്ടപ്പാടില്‍ ജനിച്ചവരും മഹാധനവാന്മാരാകും
ചിലയാളുകളുടെ ജീവിതം കണ്ട് നമ്മള് വെറുതെ പറയാറുണ്ട് അവര്‍ക്ക് രാജയോഗമാണെന്ന്. ജനിച്ചത് ദരിദ്രകുടുംബത്തിലാണെങ്കിലും ജീവിതത്തില്‍ കോടീശ്വരരാകാനും സമ്പത്തും ധനവും ആവോളം സമ്പാദിക്കാനും മാളികയില്‍ കഴിയാനും അവര്‍ക്ക് യോഗം കൈവരും. അതാണ് രാജയോഗത്തിന്റെ പ്രത്യേകത. രാജയോഗം ഉണ്ടെങ്കില്‍ അത് ജാതകത്തില്‍ തന്നെ അറിയാന്‍ കഴിയും. പക്ഷേ ഹസ്തരേഖശാസ്ത്രവും രാജയോഗത്തിന്റെ സൂചനകള്‍ നല്‍കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

കൈയില്‍ തെളിയുന്ന ഭാഗ്യം
ചില കൈരേഖകള്‍ ഭാഗ്യത്തിന്റെ അടയാളമാണ്. ആ രേഖകള്‍ കൈകളില്‍ ഉളളവര്‍ക്ക് ജീവിതത്തില്‍ സുഖവും സൗകര്യങ്ങളും സന്തോഷവും അധികാരവും അനുഭവിക്കാന്‍ യോഗമുണ്ടാകും. അവരുടെ കുടുംബജീവിതം സന്തോഷപ്രദവും സമാധാനപരവും ആയിരിക്കും. കൈകളില്‍ വ്യക്തമാകുന്ന രാജയോഗത്തിന്റെ അത്തരം ചില അടയാളങ്ങള്‍ എന്തെല്ലാമാണെന്നും അവയുടെ അര്‍ത്ഥമെന്താണെന്നും നോക്കാം.
ഗജലക്ഷ്മി രാജയോഗം
ഹസ്തരേഖ ശാസ്ത്രം പറയുന്നതനുസരിച്ച്, കൈയില്‍ മണിബന്ധ രേഖ (കൈക്കുഴയിലെ രേഖകള്‍)കൈക്കുഴയില്‍ നിന്ന് ആരംഭിച്ച് ശനി പര്‍വ്വതത്തിലേക്ക് (സാറ്റേണ്‍ മൗണ്ട്) എത്തുന്ന രേഖ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഇതിനൊപ്പം സൂര്യരേഖയും കൂടിച്ചേരുന്നുണ്ടെങ്കില് അല്ലെങ്കില്‍ മസ്തിഷ്ക രേഖയും ആയുര്‍രേഖയും ആരോഗ്യരേഖയും വളരെ ശക്തമാണങ്കില്‍ ആ വ്യക്തിക്ക് ഗജലക്ഷ്മി രാജയോഗം അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും. അവര്‍ക്ക് ജീവിതത്തില്‍ ധനവാന് ആകാന്‍ കഴിയും. എല്ലാവിധ ഭൗതികസുഖങ്ങളും അവര്‍ക്ക് വന്നുചേരും. ദാരിദ്ര്യത്തില്‍ നിന്നും കഷ്ടതകളില്‍ നിന്നും സമ്പന്നതയിലേക്ക് വളരാന്‍ കഴിയുന്നവര്‍ ആയിരിക്കും അവര്‍. അവര്‍ കഠിനാധ്വാനികളും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും.
കയ്യില്‍ ത്രിശൂലചിഹ്നം
കയ്യില്‍ ത്രിശൂല രൂപത്തില്‍ കൈരേഖകള്‍ ഉണ്ടെങ്കിലും അത് വളരെ ശുഭകരമാണ്. ഹൃദയരേഖയുടെ മുകളിലായി ജൂപ്പിറ്റര്‍ മൗണ്ടില്‍ ത്രിശൂല ചിഹ്നം ഉണ്ടെങ്കില്‍ അവര്‍ സമൂഹത്തിലെ ഉന്നതരും പ്രശസ്തരും ആയിരിക്കും. അവര്‍ രാഷ്ട്രീയത്തില്‍ ശോഭിക്കും. ജനപ്രിയര്‍ ആയിരിക്കും. ഇവര്‍ സാമ്പത്തികമായി വളരെയധികം പുരോഗതി നേടും.
അമലയോഗം
കയ്യില്‍ സൂര്യ, ചന്ദ്ര, ശുക്ര പര്‍വ്വതങ്ങള്‍ (മൗണ്ട്) വളരെ ഉയര്‍ന്നാണ് കാണപ്പെടുന്നതെങ്കിലും ചന്ദ്ര പര്‍വ്വതത്തില്‍ നിന്നും ബുധ പര്‍വ്വതത്തിലേക്ക് ഏതെങ്കിലും രേഖകള്‍ പോകുന്നുണ്ടെങ്കിലും അവര്‍ക്ക് അമല യോഗം അനുഭവിക്കാന്‍ ഭാ്ഗ്യമുണ്ടാകും. ഇവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സമ്പത്തിനോ ധനത്തിനോ കുറവുണ്ടാകുകയില്ല. രാജാക്കളെ പോലുള്ള ജീവിതമാണ് ഇവര്‍ക്കുണ്ടാകുക. ആലോചിച്ച് തീരുമാനമെടുക്കാനുള്ള കഴിവും ഇവരുടെ പ്രത്യേകതയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
