Latest Updates
-
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ
കൈ നോക്കി ഭാവി മനസ്സിലാക്കുന്നത് എങ്ങനെ, തുടക്കക്കാര്‍ക്ക് ഹസ്തരേഖ ശാസ്ത്രം പഠിക്കാം
കൈനോട്ടം എന്നറിയപ്പെടുന്ന ഹസ്തരേഖ ശാസ്ത്രം ഇന്ത്യയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പുരാതനമായ ഒരു ആചാരമാണ്. കൈരേഖകളും അവയുടെ സവിശേഷതകളും മനസ്സിലാക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിലൂടെ ഭൂതവും ഭാവിയു പ്രവചിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവസവിശേഷതകളെ കുറിച്ചും ഉള്‍ക്കാഴ്ചകള്‍ നല്കാന് കൈരേഖകള്ക്ക് കഴിയുമെന്ന് പലരും വിശ്വസിക്കുന്നു. ഹസ്തരേഖകള്‍ നോക്കി തുടക്കക്കാര്‍ക്ക് വളരെ ലളിതമായ കാര്യങ്ങള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.

അടിസ്ഥാനകാര്യങ്ങള്‍
കൈനോട്ടത്തിനായി ഏത് കൈ തിരഞ്ഞെടുക്കണമെന്നതാണ് ആദ്യത്തെ കാര്യം. കൈനോട്ടത്തില്‍, ഇടത് കൈ പലപ്പോഴും സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു, വലതുഭാഗം നിലവിലെ ജീവിത പാതകളെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, വ്യക്തി ഇടത് അല്ലെങ്കില്‍ വലത് കൈയാണോ എന്നതിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം.
കൈനോട്ടത്തിലെ പ്രധാനരേഖകള്‍
തുടക്കത്തില്‍ കയ്യിലെ മൂന്ന് പ്രധാന രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: ഹൃദയം, ശിരസ്സ്, ജീവിതരേഖ എന്നിവയാണവ. ഹൃദയരേഖ വിരലുകള്‍ക്ക് താഴെയായി കാണപ്പെടുന്ന പ്രധാനപ്പെട്ട രേഖയാണ്. ഇത് വൈകാരിക സ്ഥിരതയെ സൂചിപ്പിക്കുന്നു. ശിരോരേഖ അഥവാ തല രേഖ ഹൃദയരേഖയ്ക്ക് താഴെയായി കിടക്കുന്നു, അത് ബുദ്ധിയെ സൂചിപ്പിക്കുന്നു. പെരുവിരലിന്റെ ചുവട്ടില്‍ തെളിഞ്ഞ്, വളഞ്ഞുകാണുന്ന രേഖയാണ് ജീവിതരേഖ അഥവാ ലൈഫ് ലൈന്‍ ഇത് ജീവിത ചൈതന്യത്തെ സൂചിപ്പിക്കുന്നു.
രേഖകളുടെ സവിശേഷതകള്‍
കയ്യിലെ ഓരോ രേഖയുടെയും നീളം, ആഴം, വക്രത എന്നിവ പരിശോധിക്കുക. നീണ്ട ഹൃദയരേഖ ഊഷ്മളമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു, അതേസമയം അത് ചെറുതാണെങ്കില്‍ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. തെളിഞ്ഞ ശിരോരേഖ ശക്തമായ ഏകാഗ്രതയെ സൂചിപ്പിക്കുന്നു, അതേസമയം മങ്ങിയത് ആണെങ്കില്‍ ദിവാസ്വപ്ന പ്രവണതകളെ അര്‍ത്ഥമാക്കാം.
പരിഗണിക്കേണ്ട അധിക സവിശേഷതകള്‍
കൈവെള്ളയില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. ശുക്രന് അല്ലെങ്കില്‍ വ്യാഴം പോലുള്ള ഗ്രഹങ്ങളുടെ പേരിലാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്, കൂടാതെ സ്വഭാവ സവിശേഷതകളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച അവയ്ക്ക് നല്കാന് കഴിയും. കൂടാതെ, കൈവെള്ളയില്‍ കുരിശുകളോ നക്ഷത്രങ്ങളോ പോലെ പ്രത്യേക അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന അടങ്ങാളങ്ങള് ഉണ്ടോയെന്ന് നിരീക്ഷിക്കുക.
പരിശീലനം
ഹസ്തരേഖ പഠിച്ച് വ്യാഖ്യാനിക്കാന്‍ ് പരിശീലനവും ക്ഷമയും ആവശ്യമാണ്. മറ്റുള്ളവരുടെ കൈ നോക്കുന്നതിന് മുമ്പ് സ്വന്തം രേഖകളെ വിശകലനം ചെയ്യാന്‍ ശ്രമിക്കുക. ഹസ്തരേഖകളെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ പഠിച്ച് ആ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ഗുരുവായി സ്വീകരിച്ചും കാലക്രമേണ, കൈരേഖകളുടെ വിവിധ സവിശേഷതകള്‍ വ്യാഖ്യാനിക്കുന്നതില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
