Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കയ്യിലെ ഈ രേഖ ലൈംഗിക സൂചനയാണ്
കയ്യിലെ ഈ രേഖ ലൈംഗിക സൂചനയാണ്
കൈ രേഖാ ശാസ്ത്രം പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. കയ്യിലെ വിവിധ രേഖകള്‍ നോക്കി ഭൂതവും ഭാവിയം വര്‍ത്തമാനവുമെല്ലാം വിസ്തരിച്ചു പറയുന്ന ഒരു ശാഖയാണിത്.
കൈ രേഖകള്‍ പലരിലും വ്യത്യസ്തങ്ങളാകും. ചിലരില്‍ ധാരാളം രേഖകളുണ്ടാകും, ചിലരില്‍ തീരെ കുറവു രേഖകളും, ഒരാളുടെ തന്നെ രണ്ടു കയ്യിലെ രേഖകളും രണ്ടു വിധത്തിലുമാകാം. ഇതുപോലെ ഇത്തരം രേഖകള്ക്കിടയില് സൂക്ഷിച്ചു നോക്കിയാല്‍ പ്രത്യേക അടയാളങ്ങള്‍, ചില പ്രത്യേക ആകൃതികള്‍ ചിലരുടെയെങ്കിലും കൈകളില്‍ കാണും.
കയ്യിലെ രേഖങ്ങള്‍ വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഗര്‍ഭധാരണവും ഒരാളുടെ സെക്സ് സംബന്ധമായ കഴിവുകളും എല്ലാം തന്നെ ഉള്‍പ്പെടും.
കയ്യിലെ ഏതെല്ലാം രേഖകള്‍ ഏതെല്ലാം വിധത്തിലാണ് ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നതെന്നറിയൂ,

കൈ രേഖയിലെ ഈ പ്രത്യേക ലൈന്‍
കൈ രേഖയിലെ ഈ പ്രത്യേക ലൈന്‍ മെര്‍ക്കുറി ലൈന്‍ എന്നണ് അറിയപ്പെടുന്നത്. ഇതില്‍ ഇതുപോലെ ശാഖകളുണ്ടെങ്കില്‍ ഇത് ഗര്‍ഭധാരണം നടക്കാനുളള ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തുന്ന ഒന്നാണ്. ഇത്തരം രേഖ കയ്യിലുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ വരുന്നതായി ഫലം പറയുന്നു.

ഹെല്‍ത്ത് ലൈന്‍
ഹെല്‍ത്ത് ലൈന്‍ അഥവാ ആരോഗ്യ രേഖയില്‍, അതായത് ഈ പ്രത്യേക രേഖ മുറിഞ്ഞിട്ടുണ്ടെങ്കില്‍ ഇതു സൂചന നല്‍കുന്നത് സെക്സ് സംബന്ധമായ ബലഹീനതകളാണ്. മാത്രമല്ല, ആരോഗ്യം ശരിയല്ലെന്നും അസുഖങ്ങളുണ്ടാകുമെന്നുമെല്ലാം ഇതു സൂചിപ്പിയ്ക്കുന്നു. ഇതില്‍ ക്രോസ് ലൈനുകളെങ്കില് ലൈംഗികഷണ്ഡത്വം, ബലഹീനയാണ് ഫലമായി പറയുന്നത്.

മൗണ്ട് ഓഫ് വീനസ്
മൗണ്ട് ഓഫ് വീനസ് എന്നാണ് കയ്യിലെ ഈ പ്രത്യേക ഭാഗം അറിയപ്പെടുന്നത്. ഇവിടെ സര്‍ക്കിള്‍ ആകൃതിയിലെങ്കില് ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് സൂചന നല്‍കുന്നത്. ഗര്‍ഭ ധരിയ്ക്കുവാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്നര്ത്ഥം.

ഈ ഭാഗം നിരപ്പായതെങ്കില്
സാധാരണ മൗണ്ട് ഓഫ് വീനസ് എന്ന ഈ പ്രത്യേക ഭാഗം അല്പം വീര്‍ത്തതായി, മാംസളമായി ആണ് കാണപ്പെടുക. എന്നാല്‍ ഈ ഭാഗം നിരപ്പായതെങ്കില്, അതായത് അമര്‍ന്ന രീതിയിലാണെങ്കില്‍ ഗര്‍ഭ സംബന്ധമായ പ്രശ്ന സൂചന തന്നെ നല്കുന്ന ഒന്നാണ്.

നഖവും
കൈ രേഖ മാത്രമല്ല, നഖവും ഇത്തരം സൂചനകള്‍ നല്കുന്നവയാണ്. നഖങ്ങള്‍ മുരടിച്ചും മഞ്ഞ നിറത്തിലുമാണെങ്കില്‍ ഇതു സൂചിപ്പിയ്ക്കുന്നത് ഗര്‍ഭധാരണ സംബന്ധമായ ബുദ്ധിമുട്ടുകള്‍ തന്നെയാണ്. ഇത്തരക്കാര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയേറെയെന്ന് അര്‍ത്ഥം.

ഹൃദയ രേഖയില്‍
കയ്യിലെ ഹൃദയ രേഖയില്‍ ബ്രാഞ്ചുകള്‍ ഇല്ലാത്തതും ഇതോടൊപ്പം നഖം മഞ്ഞ നിറത്തിലുമാണെങ്കില്‍ ഇത് ഇംപൊട്ടന്‍സ് അഥവാ ലൈംഗിക ഷണ്ഡത്വം, ബലഹീനത സൂചിപ്പിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
