Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വീട്ടില്‍ ഐശ്വര്യവും സന്തോഷവും, ജീവിതം ധന്യം; പദ്മിനി ഏകാദശി നാളില്‍ ഇത് ചെയ്യൂ
മൂന്നു വര്‍ഷത്തിലൊരിക്കല്‍ വരുന്ന അധിക മാസത്തില്‍ പദ്മിനി ഏകാദശി വ്രതം ആചരിക്കുന്നു. ഇത്തവണ പത്മിനി ഏകാദശി വ്രതം വരുന്നത് ജൂലൈ 29 ശനിയാഴ്ചയാണ്. പദ്മിനി ഏകാദശി നാളില്‍ ലോകരക്ഷകനായ ശ്രീഹരി വിഷ്ണുവിനെ ആരാധിക്കുന്നു. എല്ലാ ഏകാദശികളും മഹാവിഷ്ണുവിനു സമര്പ്പിക്കപ്പെട്ടതാണെങ്കിലും, അധികമാസത്തില്‍ വരുന്നതിനാല്‍ പദ്മിനി ഏകാദശിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.
പദ്മിനി ഏകാദശി വ്രതം ആത്മാര്‍ത്ഥമായി ആചരിക്കുന്നവന് വിഷ്ണുലോകം പ്രാപിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൈവരുന്നതായിരിക്കും. പത്മിനി ഏകാദശി നാളില്‍ ചെയ്യേണ്ട അത്തരം ചില കാര്യങ്ങള്‍ ഇതാ.

തുളസി ആരാധന
പദ്മിനി ഏകാദശി നാളില്‍ വൈകുന്നേരം തുളസിക്ക് മുന്നില്‍ നെയ്യ് വിളക്ക് കൊളുത്തി 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം ജപിച്ച് 11 തവണ തുളസിയെ പ്രദക്ഷിണം വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവിയുടെയും അനുഗ്രഹം ലഭിക്കുന്നതായിരിക്കും.
അഖണ്ഡ ജ്വാല
പദ്മിനി ഏകാദശി ദിനത്തില്‍ ശ്രീഹരി വിഷ്ണുവിന് മുന്നില്‍ ഒമ്പത് മുഖമുള്ള ദീപം കൊണ്ട് അഖണ്ഡ ജ്വാല തെളിയിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജോലിയില്‍ വരുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും.
ആല്‍മര ആരാധന
മഹാവിഷ്ണു ആല്മരത്തില് കുടികൊള്ളുന്നുവെന്നാണ് വേദഗ്രന്ഥങ്ങള്‍ പറയുന്നത്. അതുകൊണ്ടാണ് പത്മിനി ഏകാദശി ദിനത്തില്‍ ആല് മരത്തെ ആരാധിക്കുന്നത് ശുഭകരമാണ്.

ദാനകര്‍മ്മം
അധിക മാസത്തിലെ പദ്മിനി ഏകാദശി ദിനത്തില്‍ പാവപ്പെട്ടവര്‍ക്കും നിസ്സഹായര്‍ക്കും ഭക്ഷണം നല്‍കുക. നിങ്ങളുടെ കഴിവിനനുസരിച്ച് അവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നതായിരിക്കും.
സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍
എത്ര പ്രയത്നിച്ചിട്ടും നിങ്ങള്‍ക്ക് സമ്പത്ത് വരുന്നില്ലെങ്കില്‍ പത്മിനി ഏകാദശി നാളില്‍ മഹാവിഷ്ണുവിന് മുന്നില്‍ നെയ്വിളക്ക് കൊളുത്തി ഗീതയിലെ പതിനൊന്നാം അദ്ധ്യായം കിഴക്കോട്ട് ദര്‍ശിച്ച് ചൊല്ലുക. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
പായസം
പദ്മിനി ഏകാദശി ദിനത്തില്‍ പായസത്തില്‍ തുളസിയിലകള്‍ ഇട്ട് വിഷ്ണുവിന് സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാകുന്നതായിരിക്കും.

നാരായണ കവചം
പത്മിനി ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിന്റെ നാരായണ കവചം പാരായണം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ വീടിന്റെയും വീട്ടംഗങ്ങളുടെയും മനസ്സില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യപ്പെടുന്നു. നാരായണ കവചം പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ പൂര്‍ണമായും പരിശുദ്ധരായിരിക്കണം.
ജോലിയില്‍ പുരോഗതിക്ക്
ജോലിയില്‍ പുരോഗതി ലഭിക്കാന്‍ പത്മിനി ഏകാദശി നാളില്‍ മഞ്ഞ വസ്ത്രം ദാനം ചെയ്യണം. ഏകാദശി നാളിലെ ദാനത്തെ മഹാദാനം എന്ന് പറയുന്നു. ഈ ദിവസം ദാനം ചെയ്യുന്നത് അതിന്റെ പതിന്മടങ്ങ് ഫലം നല്കുന്നു. വസ്ത്രങ്ങള്‍ കൂടാതെ, ധാന്യങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്നുള്ള ചെറിയ തുക പോലും ദാനം ചെയ്യുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും.

പദ്മിനി ഏകാദശി 2023
പദ്മിനി ഏകാദശി അധികമാസത്തിലാണ് വരുന്നത്. ഇതിനെ കമല ഏകാദശി എന്നും വിളിക്കുന്നു. ജൂലൈ 18 മുതലാണ് ആധികമാസം ആരംഭിച്ചത്. ഓഗസ്റ്റ് 16ന് ഇത് അവസാനിക്കും. അധികമാസത്തെ പുരുഷോത്തമ മാസം എന്നും വിളിക്കുന്നു. അധികമാസത്തില്‍ വരുന്ന ഏകാദശിയുടെ പ്രാധാന്യം വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പദ്മിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തര്‍ക്ക് ഇരട്ടി ഫലം ലഭിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ വര്‍ഷം മുഴുവനും ഏകാദശി വ്രതം നോറ്റ പുണ്യം ലഭിക്കും.
പദ്മിനി ഏകാദശി ശുഭമുഹൂര്‍ത്തം
പഞ്ചാംഗം അനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി ജൂലൈ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.51 ന് ആരംഭിക്കുന്നു. ജൂലൈ 29 ശനിയാഴ്ച ഉച്ചയ്ക്ക് 01.05 ന് സമാപിക്കും. ഉദയ തിഥി പ്രകാരം ജൂലൈ 29 ശനിയാഴ്ച പത്മിനി ഏകാദശി വ്രതം ആചരിക്കും. ജൂലൈ 29 ന് രാവിലെ 07:22 മുതല്‍ 09:04 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. ഇതിനുശേഷം, ഉച്ചയ്ക്ക് ശുഭമുഹൂര്‍ത്തം 12:27 മുതല്‍ 05:33 വരെയാണ്.



Click it and Unblock the Notifications

