Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ? -
ഗർഭം തുടരണോ? സ്ത്രീയുടെ തീരുമാനത്തിന് ഇനി സുപ്രീം കോടതിയുടെ പൂർണ്ണ പിന്തുണ -
കടുത്ത ചൂടിൽ വ്യായാമം മുടങ്ങുമോ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ -
പൊടിക്കാറ്റും മഴയും വരുന്നു, ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ കരുതലുകൾ മതി -
43-ാം വയസ്സിലും തൃഷയുടെ ഈ തിളക്കത്തിന് പിന്നിലെന്ത്? ആരാധകരെ അമ്പരപ്പിച്ച ആ ഫിറ്റ്നസ് രഹസ്യം ഇതാ -
2026 മെയ് 4: ഗ്രഹമാറ്റം വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍; നിങ്ങളുടെ രാശിയില്‍ ഇന്ന് സംഭവിക്കാന്‍ പോകുന്നത് എന്ത്? -
ഇന്ന് രാത്രി ആകാശത്ത് അത്ഭുതം; രാജയോഗം തെളിയുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക്!
മൂന്ന് വര്‍ഷത്തിനുശേഷം വരുന്ന അത്യപൂര്‍വ്വ ഏകാദശി, എല്ലാ ഏകാദശി വ്രതങ്ങളുമെടുത്ത പുണ്യം
ഇത്തവണ ജൂലൈ 18 മുതലാണ് അധികമാസം ആരംഭിച്ചത്. അധികമാസത്തെ പുരുഷോത്തമ മാസം എന്നും വിളിക്കുന്നു. അധികമാസങ്ങളില് ചെയ്യുന്ന ആരാധനയും പൂജയും മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് 10 മടങ്ങ് ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തവണ അധികമാസം ജൂലൈ 18 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 16 വരെ തുടരും. അധികമാസത്തിലെ ശുക്ല പക്ഷത്തില്‍ വരുന്ന ഏകാദശി തിഥിയെ പദ്മിനി ഏകാദശി എന്ന് വിളിക്കുന്നു. ഇത് പുരുഷോത്തമ ഏകാദശി, കമല ഏകാദശി എന്ന പേരിലും അറിയപ്പെടുന്നു.
അധികമാസത്തില്‍ വരുന്ന ഏകാദശിയുടെ പ്രാധാന്യം വളരെ വലുതാണ്. പത്മിനി ഏകാദശി വ്രതം അനുഷ്ഠിച്ച് ശ്രീഹരി വിഷ്ണുവിനെ പൂജിക്കുന്നത് ഇരട്ടി ഫലം നല്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ വര്‍ഷം മുഴുവനുമുള്ള ഏകാദശി വ്രതം നോല്‍ക്കുന്നതിന് സമാനമായ പുണ്യം ലഭിക്കും. ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലമായി ഭക്തര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുന്നു.
പത്മിനി ഏകാദശി വ്രതം പശു ദാനത്തിന് സമാനമായ ഫലം നല്‍കുന്നുവെന്ന് പറയപ്പെടുന്നു. ഈ ഏകാദശി വ്രതത്തിന്റെ കഥ പുരാണങ്ങളില്‍ വിവരിച്ചിട്ടുണ്ട്. പദ്മിനി ഏകാദശി വ്രതത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

പദ്മിനി ഏകാദശി 2023
പഞ്ചാംഗം അനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥി ജൂലൈ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.51 ന് ആരംഭിക്കുന്നു. ജൂലൈ 29 ശനിയാഴ്ച ഉച്ചയ്ക്ക് 01.05ന് ഇത് സമാപിക്കും. ഉദയ തിഥി പ്രകാരം ജൂലൈ 29 ശനിയാഴ്ച പത്മിനി ഏകാദശി വ്രതം ആചരിക്കും. ജൂലൈ 29 ന് രാവിലെ 07:22 മുതല്‍ 09:04 വരെയാണ് ആരാധനയ്ക്ക് അനുയോജ്യമായ സമയം. ഇതിനുശേഷം, ഉച്ചയ്ക്ക് 12:27 മുതല്‍ വൈകുന്നേരം 05:33 വരെയാണ് ശുഭമുഹൂര്‍ത്തം.
രണ്ട് ശുഭ യോഗങ്ങള്‍
ഈ വര്‍ഷം പത്മിനി ഏകാദശി ദിനത്തില്‍ രണ്ട് ശുഭയോഗങ്ങള്‍ രൂപപ്പെടുന്നു. അന്നേ ദിവസം രാവിലെ മുതല്‍ 09:34 വരെയാണ് ബ്രഹ്മയോഗം. അതിനുശേഷം ഇന്ദ്രയോഗം ആരംഭിക്കും. ഈ രണ്ട് യോഗങ്ങളും ശുഭകരമാണ്. തൃക്കേട്ട നക്ഷത്രം രാവിലെ മുതല്‍ രാത്രി 11.35 വരെയാണ്, അതിനുശേഷമാണ് മൂലം നക്ഷത്രം. ജൂലായ് 29ന് പത്മിനി ഏകാദശി ദിനത്തില്‍ പുലര്‍ച്ചെ 05:41 മുതല്‍ ഭദ്ര ആരംഭിക്കുന്നു. ഉച്ചയ്ക്ക് 01:05 വരെയാണ് ഈ ഭദ്രയോഗം.
പദ്മിനി ഏകാദശി വ്രത രീതി
പദ്മിനി ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. എന്നിട്ട് വിഷ്ണുവിനെ ആരാധിക്കുക. ഈ ദിവസം ഏകാദശി വ്രത കഥ കേള്‍ക്കൂ. ദൈവത്തിന്റെ സ്തുതികളോ മന്ത്രങ്ങളോ ചൊല്ലുക. പാരണ മുഹൂര്‍ത്തത്തില്‍ ദ്വാദശി നാളില്‍ ഏകാദശി വ്രതം തുറക്കുക.
പദ്മിനി ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
ലോകരക്ഷകനായ മഹാവിഷ്ണുവിന് പത്മിനി ഏകാദശി വളരെ പ്രിയപ്പെട്ടതാണ്. പദ്മിനി ഏകാദശി വ്രതം ആത്മാര്‍ത്ഥ ഹൃദയത്തോടെ ആചരിക്കുന്ന വ്യക്തികള്‍ മരണശേഷം വിഷ്ണുലോകം പ്രാപിക്കുന്നു എന്നാണ് പുരാണ ഗ്രന്ഥങ്ങള്‍ പറയുന്നത്.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാത്തരം തപസ്സുകള്‍, യാഗങ്ങള്‍, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നതിന് സമാനമായ ഫലം ലഭിക്കും. ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് പശുവിനെ ദാനം ചെയ്യുന്നതു പോലെ പുണ്യമാണെന്ന് ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഭക്തരില്‍ ഉണ്ടായിരിക്കും.
ഈ ദിവസം വ്രതാനുഷ്ഠാനം നടത്തി വിഷ്ണുവിനെ ചിട്ടകളനുസരിച്ച് ആരാധിക്കുക. ഇതിലൂടെ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും മരണാനന്തരം വൈകുണ്ഠവാസം നേടുകയും ചെയ്യുന്നു. പത്മിനി ഏകാദശി ദിനത്തില്‍ പുത്രന് ഉണ്ടാകണമെന്ന ആഗ്രഹത്തോടെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് പുത്രനെ ലഭിക്കുമെന്ന് പറയപ്പെടുന്നു. പദ്മിനി ഏകാദശി വ്രത കഥ കേള്‍ക്കുന്നവരുടെ പ്രശസ്തി വര്‍ദ്ധിക്കുന്നു.

പത്മിനി ഏകാദശി വ്രതനിയമം
അതിരാവിലെ എഴുന്നേറ്റ് സൂര്യോദയത്തിന് മുമ്പ് കുളിക്കുക. കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുക. പത്മിനി ഏകാദശി ദിവസം ഉലുവ, അരി, ചീര, തേന്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഉപവാസം ആചരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരം സാഹചര്യങ്ങളില്‍ പഴങ്ങളും പാലുല്‍പ്പന്നങ്ങളും കഴിച്ചും വ്രതമെടുക്കാവുന്നതാണ്.
പത്മിനി ഏകാദശി വ്രതനിയമം
പദ്മിനി ഏകാദശി വ്രതത്തിന് മുമ്പുള്ള ദശമി തിഥിയില്‍, ഭക്തര്‍ ഒരു നേരം സാത്വിക ഭക്ഷണം കഴിക്കണം. ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കണം. വെങ്കലം കൊണ്ടുണ്ടാക്കിയ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
പത്മിനി ഏകാദശി വ്രതനിയമം
പദ്മിനി ഏകാദശിയുടെ രാത്രിയില്‍ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ തറയില്‍ ഉറങ്ങാന്‍ ശ്രമിക്കുക. പിറ്റേന്ന് രാവിലെ വ്രതം അവസാനിപ്പിക്കുക. പദ്മിനി ഏകാദശിക്ക് ശേഷം സാധ്യമെങ്കില്‍ മഹാവിഷ്ണുവിന് പഞ്ചാമൃത അഭിഷേകം ചെയ്യുക.
പത്മിനി ഏകാദശി വ്രതനിയമം
വിഷ്ണുവിനെ ആരാധിക്കുന്നവര്‍ക്ക് വിഷ്ണുവിന്റെ സ്തുതികള്‍ പാടുകയോ വിഷ്ണുവിന്റെ ഗാനങ്ങള്‍ കേള്‍ക്കുകയോ ചെയ്യാം. വിഷ്ണു സഹസ്രനാമം വായിക്കാന്‍ ശ്രമിക്കുക, ഉപനിഷത്തുകളും വിഷ്ണുപുരാണവും പോലെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് പുസ്തകങ്ങളും വായിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പക്കല്‍ ഒന്നും ലഭ്യമല്ലെങ്കില്‍ ഭഗവാന്റെ നാമം ഉരുവിടുക.
നിങ്ങള്‍ക്ക് വൈകുന്നേരം പദ്മിനി ഏകാദശി വ്രത കഥയും വായിക്കാം. പത്മിനി ഏകാദശി നാളില്‍, സമൂഹത്തില്‍ വളരെ അവശത അനുഭവിക്കുന്ന, അല്ലെങ്കില്‍ നിങ്ങളേക്കാള്‍ താഴെയുള്ള ആളുകള്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റും നല്‍കുക.



Click it and Unblock the Notifications