Latest Updates
-
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
അഗ്നിചക്രത്തെ ഉത്തേജിപ്പിക്കും, മനുഷ്യശരീരത്തിലെ മൂലാധാരം: സിന്ദൂരമണിയുന്നതിന്റെ പ്രാധാന്യം
Operation Sindoor: സുമംഗലികള്‍ സീമന്തരേഖയില്‍ അണിയുന്ന സിന്ദൂരത്തിന് നിരവധി കഥകള്‍ പറയാനുണ്ടായിരിക്കും. സുമംഗലിയാണ് എന്നതിന്റെ അടയാളം തന്നെയാണ് ഓരോ സീമന്തരേഖയിലും തെളിയുന്ന സിന്ദൂരവും. ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന് സിന്ദൂര്‍' ഇപ്പോള്‍ ലോകമാകെ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സമയം സിന്ദൂരത്തിന്റെ പ്രാധാന്യവും അതിന്റെ ഗുണങ്ങളും അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
നമ്മുടെ സാസ്കാരിക മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ് ഓരോ സുമംഗലിയുടേയും നെറ്റിയിലെ സിന്ദൂരം. വിവാഹത്തിന്റെ പ്രതീകം മാത്രമല്ല സംരക്ഷണം, പോസിറ്റീവ് ഊര്‍ജ്ജം, ഭക്തി എന്നിവയെല്ലാം സിന്ദൂരം ധരിക്കുന്നതിലൂടെ ഓരോരുത്തര്‍ക്കും ലഭിക്കുന്നു. പുറമേ ധരിക്കുന്നതിനൊപ്പം തന്നെ അതിനപ്പുറം ചില ശക്തമായ അര്‍ത്ഥങ്ങളും ഉണ്ട് എന്നതാണ് സത്യം. അവ എന്തൊക്കെയെന്ന് നോക്കാം.

സിന്ദൂരത്തിന്റെ ആത്മീയ പ്രാധാന്യം
ഹിന്ദു വിശ്വാസങ്ങളില്‍, സിന്ദൂരം എപ്പോഴും ശക്തിയെ പ്രതിനിധീകരിക്കുന്നു. പാര്‍വ്വതിദേവിയുടെ അനുഗ്രഹവും ശക്തിയും പോസിറ്റീവ് ഊര്‍ജ്ജവും സിന്ദൂരം ധരിക്കുന്നതിലൂടെ ഓരോ സ്ത്രീയ്ക്കും ലഭിക്കുന്നു എന്നാണ് വിശ്വാസം. വിവാഹിതയായ ഒരു സ്ത്രീ തന്റെ സീമന്ത രേഖയില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ അത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ക്ഷേമത്തിനും വേണ്ടിയാണ്. അത് മാത്രമല്ല സിന്ദൂരത്തിന്റെ ചുവന്ന നിറം ഊര്‍ജ്ജം, സ്നേഹം എന്നിവയേയും പ്രതിനിധീകരിക്കുന്നു. ശക്തമായ ദാമ്പത്യത്തിന് അടിസ്ഥാനമായാണ് സീമന്തരേഖയിലെ സിന്ദൂരത്തെ പറയുന്നത്.
സിന്ദൂരവും ജ്യോതിഷ പ്രാധാന്യവും
സിന്ദൂരത്തിന് വളരെയധികം ജ്യോതിഷ പ്രാധാന്യം ഉണ്ട്. മേടം രാശി നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല മേടം രാശിയുടെ അധിപന് ചൊവ്വയാണ്. ചൊവ്വയാകട്ടെ ചുവന്ന നിറത്തിലുള്ള ഗ്രഹമാണ്. അതുകൊണ്ട് തന്നെ നെറ്റിയിലും മുടി പകുത്ത് സിന്ദൂരം പുരട്ടുവന്നത് വഴി ഇത് മേടം രാശിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ സൗഭാഗ്യവും സന്തോഷവും ചൊവ്വയുടെ പോസിറ്റീവ് ഊര്‍ജ്ജവും നിറയ്ക്കുന്നതിന് സഹായിക്കുന്നു. സ്ത്രീശക്തിയുടെ പ്രതീകമായാണ് സിന്ദൂരത്തെ കണക്കാക്കുന്നത്.
സാംസ്കാരിക പ്രാധാന്യം
സിന്ദൂരത്തിന്റെ സാംസ്കാരിക പ്രാധാന്യവും എടുത്ത് പറയേണ്ടതുണ്ട്. പലപ്പോഴം ഹിന്ദുവിവാഹത്തിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് സിന്ദുരം അണിയിപ്പിക്കുക എന്നത്. ഇത് വിവാഹിതയായ സ്ത്രീയാണ് ഇനി മുതല്‍ എന്നതിന്റെ സൂചനയാണ്. മാത്രമല്ല വിവാഹിതരായ പല സ്ത്രീകളും തങ്ങളുടെ വിവാഹത്തോടെ പുതിയ ജീവിതത്തിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും കടന്നു എന്നതിന്റെ സൂചനയാണ് ഇത്. പരസ്പര ധാരണയും സ്നേഹവും വര്‍ദ്ധിക്കുന്നതിന്റെ അടയാളമായും സീമന്തരേഖയിലെ സിന്ദൂരം സൂചിപ്പിക്കുന്നു.
ആരോഗ്യ ഗുണങ്ങള്‍ നിരവധി
ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങളും സിന്ദൂരം ചാര്‍ത്തുന്നതിലൂടെ ഉണ്ടാവുന്നു. സിന്ദൂരം തയ്യാറാക്കുന്നത്, പലപ്പോഴും നാരങ്ങനീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്താണ് തയ്യാറാക്കുന്നത്. ഇവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇത് ശരീരത്തെ തണുപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുവന്നു. ദിനവും സിന്ദൂരം സീമന്തരേഖയിലും നെറ്റിയിലും ചാര്‍ത്തുന്നത് അഗ്നിചക്രത്തേയും സഹസ്രാരത്തേയും ഉത്തേജിപ്പിക്കുന്നു. ഇത് മാനസികാരോഗ്യവും മനസ്സിന് സന്തുലിതാവസ്ഥയും നല്‍കും എന്നുമാണ് പറയുന്നത്. കൂടാതെ സിന്ദൂരം ധരിക്കുന്ന സ്ത്രീകള്‍ക്ക് പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വര്‍ദ്ധിക്കുന്നു.
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത്
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഈ ഭാഗത്താണ് മൂന്നാം കണ്ണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം. മാത്രമല്ല ഇത് ശരീരത്തില്‍ ഊര്‍ജ്ജം പ്രവഹിക്കുന്ന ഇടം കൂടിയാണ്. സ്ത്രീകളും പുരുഷന്മാരും ഈ ഭാഗത്ത് സിന്ദൂരം ചാര്‍ത്തുന്നത് ആത്മവിശ്വാസത്തെ വര്‍ദ്ധിക്കും എന്നുമാണ് പറയുന്നത്. കൂടാതെ ദൈവീക അനുഗ്രഹങ്ങള്‍ കൈവരുകയും സന്തോഷവും സമാധാനവും ഭാഗ്യവും കൈവരുകയും ചെയ്യുന്നു. നെറ്റിയിലെ തിലകം ചാര്‍ത്തുന്നത് വഴി അത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നല്‍കുന്നതിന് നിങ്ങള്‍ പാത്രമാവുന്നു എന്നും പറയുന്നു.



Click it and Unblock the Notifications