For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam Horoscope 2021: 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഓണഫലം; ഗുണങ്ങളും ദോഷങ്ങളും നേരത്തേയറിയാം

|

തിരുവോണം എത്താറായി. ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് നക്ഷത്രഫലം. നക്ഷത്രഫലപ്രകാരം നിങ്ങളില്‍ തിരുവോണ ദിനത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

Onam Horoscope 2021

എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ഓരോ നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഈ തിരുവോണം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഓണഫലത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അശ്വതി നക്ഷത്രക്കാരുടെ സമയം മികച്ചതാണ്. അത് മാത്രരമല്ല ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മികച്ച സമയമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ തേടിയെത്തുന്നുണ്ട്. ജോലിയില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാവുന്നതാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുന്നുണ്ട്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതോടൊപ്പം സാമ്പത്തിക നേട്ടവും നിങ്ങളെ തേടിയെത്തുന്നുണ്ട്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ക്ക് ഓണഫലം നല്‍കുന്നത് ഗുണദോഷ സമ്മിശ്രമായ ഫലമാണ്. ചിലര്‍ക്ക് ജോലിയുടെ കാര്യത്തില്‍ മികച്ച അനുഭവം പ്രതീക്ഷിക്കാം. ബിസിനസില്‍ സാമ്പത്തിക പുരോഗതി ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ പലവിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുന്നുണ്ട്. പലപ്പോഴും ആഗ്രഹിക്കാത്ത സ്ഥലം മാറ്റം പലരേയും വട്ടം ചുറ്റിക്കും. പഴയ സൗഹൃദങ്ങളെ പൊടിതട്ടിയെടുക്കുന്നതിന് സാധിക്കകുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങളായിരിക്കും ഓണഫലം നല്‍കുന്നത്. പുതിയ ജോലിയില്‍ തീരുമാനം ആവുന്നു. ബിസിനസിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നുണ്ട്. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടങ്ങളും അംഗീകാരവും തേടിയെത്തുന്നുണ്ട്. വീട് പണി തുടങ്ങുന്നതിന് സാധിക്കുന്നുണ്ട്. ഉപവാസം അനുഷ്ഠിക്കുന്നത് നല്ലതാണ്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ ഓണക്കാലത്ത് ഫലങ്ങള്‍ എല്ലാം മികച്ചതായിരിക്കും. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വിവാഹ കാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. ബിസിനസില്‍ മികച്ച അവസ്ഥകള്‍ ഉണ്ടായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണകരമായ ഫലങ്ങളാണ് ഈ ഓണക്കാലത്ത് ഉണ്ടാവുന്നത്. ഏത് കാര്യത്തിലും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിദേശ ജോലിയില്‍ തീരുമാനമാവുന്നുണ്ട്. ജോലിക്കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ബന്ധങ്ങളില്‍ സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

തിരുവാതിര

തിരുവാതിര

ഗുണഫലമായ പല നേട്ടങ്ങളും തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഓണഫലത്തില്‍ ഉണ്ടായിരിക്കും. പുതിയ ജോലി ലഭിക്കുന്നു. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദേശത്ത് ജോലിക്കാര്യത്തില്‍ തീരുമാനമാവുന്നു. സ്ഥാനക്കയറ്റം പലപ്പോഴും ജീവിതത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നതവിജയം ലഭിക്കുന്നു. ജീവിതത്തിലെ ഒരു തീരുമാനം പലപ്പോഴും വഴിത്തിരിവിന് കാരണമാകുന്നു.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഓണഫലത്തില്‍ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്ന കാര്യങ്ങള്‍ക്ക് തീരുമാനമാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഏത് കാര്യവും ആലോചിച്ച് മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദോഷകരമായ കാര്യങ്ങളെ വിളിച്ച് വരുത്തി പ്രശ്‌നമുണ്ടാക്കരുത്.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ആലോചനക്കുറവ് പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തില്‍ ചെന്ന് കൊണ്ട് പെടുത്തുന്നു. അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ചെയ്യുന്ന എല്ലാ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും അത്തരത്തില്‍ സംഭവിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയം സുനിശ്ചിതം

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് പൊതുവേ ഗുണകരമായ അവസ്ഥകള്‍ ആണ് ഉണ്ടാവുന്നത്. അതാണ് ഓണഫലം പറയുന്നത്. പഴയ ജോലിയില്‍ നിന്ന് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുന്നു. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹാലോചനയില്‍ രണ്ട് വട്ടം ആലോചിച്ച് വേണം തീരുമാനം എടുക്കുന്നതിന്. കലാകാരന്‍മാര്‍ക്ക് ആഗ്രഹിക്കുന്ന അംഗീകാരം ലഭിക്കുന്നു.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ഓണഫലത്തില്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യവും നടക്കുന്നു. ഇവര്‍ക്ക് ഒരു കാരണവശാലും രണ്ടാമത് ചിന്തിക്കേണ്ടതായി വരുന്നില്ല. സംസാരിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗത്തിന്റെ കാര്യത്തില്‍ സ്ഥാനചലനം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ഓണഫലത്തില്‍ മികച്ച അനുഭവം ആയിരിക്കും ഉണ്ടായിരിക്കുന്നത്. വിവാഹാലോചന നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. വീട് പണി തുടങ്ങുന്നതിന് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ഗുണഫലമായിരിക്കില്ല ഓണക്കാലം നല്‍കുന്നത്. ജോലിക്കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും പ്രതികൂലാവസ്ഥകള്‍ ഇവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പല കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ധനനഷ്ടങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വെല്ലുവിളിയായി മാറുന്നു. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ മാത്രമേ ജീവിതത്തില്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കുകയുള്ളൂ.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ഈ ഓണഫലം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. ജോലിക്കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥകളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിനും അത്തം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. പുതിയ വീട് വാങ്ങുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാവുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഓണഫലത്തില്‍ പല അനുകൂലമായ നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. വിദേശത്ത് തൊഴിലിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അത് ഫലത്തില്‍ വരുന്നു. പുതിയ ജോലി നിങ്ങളെ തേടിയെത്തുന്നു. ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ പ്രമോഷന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കാതെ പോവുന്നു. എങ്കിലും പല കാര്യങ്ങളിലും പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നു. സര്‍വ്വൈശ്വര്യമാണ് ഇവരെ കാത്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ തെറ്റില്ല,

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ നടക്കുക. അതുകൊണ്ട് തന്നെ ഇവര്‍ വിഷമിക്കേണ്ട അവസ്ഥ ഓണക്കാലത്ത് ഉണ്ടാവുന്നില്ല. വീട് പണി തുടങ്ങി വെക്കുന്നു. ആഗ്രഹിക്കുന്ന തരത്തില്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം ഉണ്ടാവുന്ന സമയമാണ്. ബിസിനസിന്റെ കാര്യത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാത്ത അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുന്നത്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തിക നഷ്ടങ്ങള്‍ ഇവരെ തേടിയെത്തുന്നു. അലച്ചിലും വിഷമവും പലപ്പോഴും ഇവര്‍ക്ക് ഫലം നല്‍കുന്നതായിരിക്കും. യുവതികളുടെ വിവാഹാലോചനയില്‍ വേണ്ടത്ര ഫലം ലഭിക്കുകയില്ല. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പണി ഇടക്ക് വെച്ച് മുടങ്ങിപ്പോവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രാക്ലേശം ഇവരെ തേടിയെത്തുന്നു. പല കാര്യങ്ങളും മുടങ്ങിപ്പോവുന്നതിനുള്ള സാധ്യത കാണുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും പുതിയ ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക മാറ്റം മികച്ച രീതിയില്‍ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അനുകൂലമായ മാറ്റം ജീവിതത്തില്‍ വെല്ലുവിളികള്‍ ഇല്ലാതാക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ദൃഷ്ടി ദോഷം പല കാര്യങ്ങളിലും നിങ്ങളെ പിന്നിലേക്ക് വലി

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഓണഫലം ഉണ്ടാക്കുന്നത് പലപ്പോഴും നേട്ടങ്ങള്‍ തന്നെയാണ്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല ഫലം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഓരോ കാര്യത്തിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. വിജയത്തിലേക്ക് അവര്‍ വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നു. ജോലിക്കാര്യത്തില്‍ തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകളെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. തൊഴില്‍ മേഖലയില്‍ വിവിധ തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നു. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്. അത് കൂടുതല്‍ പരാദതത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വിദേശത്ത് ജോലിചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ദോഷഫലം മാറുന്നതിനുള്ള സാധ്യത ഉടനേ തന്നെ ഉണ്ടാവുന്നുണ്ട്.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എങ്കിലും പല കാര്യങ്ങളും അവര്‍ ഉദ്ദേശിക്കുന്ന മുറക്ക് സംഭവിക്കുന്നുണ്ട്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കേണം. ഇവര്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാളേയും കണ്ണടച്ച് വിശ്വസിക്കരുത്. കുടുംബത്തില്‍ ഐശ്വര്യവും ശ്രേയസ്സും ഉണ്ടാവുന്നത് ഈ ഓണക്കാലത്ത് ഓണഫലത്തില്‍ വരുന്നതാണ്.

ഉത്രാടം

ഉത്രാടം

പൊതുവേ ഇവരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കലാരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് മികച്ച അംഗീകാരങ്ങള്‍ തേടിയെത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഈ ഓണഫലം മികച്ച അവസരങ്ങള്‍ നല്‍കുമെങ്കിലും അല്‍പം തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നുണ്ട്. പ്രവര്‍ത്തന രംഗത്ത് മികച്ച ഫലങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. എങ്കിലും അവിടെയെല്ലാം പലപ്പോഴും കാലതാമസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വലിയ രീതിയിലുള്ള മാറ്റം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.

 അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് ഓണഫലം ഗുണദോഷ സമ്മിശ്രമായിരിക്കും. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതായുണ്ട്. ഏത് കാര്യത്തിലും തീരുമാനം എടുക്കുമ്പോള്‍ കൂടുതല്‍ ചിന്തിച്ച് വേണം എടുക്കുന്നതിന്. വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ പരാജയങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ആത്മനിയന്ത്രണം എല്ലാ കാര്യത്തിലും എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് പൊതുവേ പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരാണെങ്കിലും പലപ്പോഴും ഇവരില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഏത് കാര്യത്തിലും അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു. വളരെ സങ്കടമുണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നുണ്ട്. അനൂകൂലമായ സാഹചര്യങ്ങളിലും ഇവര്‍ക്കുണ്ടാവുന്നുണ്ട്. സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കണം.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഓണഫലം നല്‍കുന്നത് അനുകൂലഫലങ്ങള്‍ തന്നെയാണ്. പുതിയ ജോലിക്കാര്യത്തില്‍ തീരുമാനമാവുന്നു. വിദേശത്ത് ജീവിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ കാര്യത്തില്‍ മികച്ച അവസ്ഥകളായിരിക്കും ഉണ്ടാവുക. കാര്യവിജയം പല കാര്യത്തിലും സംഭവിക്കുന്നുണ്ട്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഓണഫലത്തില്‍ അപ്രതീക്ഷിത കാര്യങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്നുണ്ട്. കുട്ടികളുടെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ അനുകൂലമായ സാഹചര്യങ്ങള്‍ എന്നിവയുണ്ടാവുന്നുണ്ട്. രോഗങ്ങള്‍ പലപ്പോഴും ബാധിക്കുമെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഇവയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജോലിക്കാര്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടായിരിക്കും. കായികരംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ആണ് ഉണ്ടാവുന്നത്. ദീര്‍ഘകാലമായി കണ്ടിരിക്കുന്ന സ്വപ്‌നം പലപ്പോഴും നിങ്ങളില്‍ പ്രാവര്‍ത്തികമാകുന്നതിനുള്ള സാധ്യതയുണ്ട്. സര്‍വ്വൈശ്വര്യം ഇവര്‍ക്ക് ഫലമായി ലഭിക്കുന്നുണ്ട്.

English summary

Onam Horoscope 2021 :Astrological Predictions For All 27 janma nakshatras In Malayalam

Onam 2021 Predictions in Malayalam : Here is the astrological predictions for all 27 janmanakshtras. Read on.
X
Desktop Bottom Promotion