Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ലക്ഷ്മീകടാക്ഷം ആവോളം, ധനാഗമം പലവഴിക്ക്; ഓണം ബമ്പര്‍ വരെ അടിക്കാന്‍ സാധ്യതയുള്ള 9 നക്ഷത്രക്കാര്‍
ഓണക്കാലം വന്നെത്തി. ജ്യോതിഷപ്രകാരം ഈ കാലയളവില്‍ ഭാഗ്യത്തിന്റെ കടാക്ഷം ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അതില്‍ ചിലര്‍ക്ക് ലോട്ടറി ഭാഗ്യവും വളരെ അധികമായി ലഭിക്കുന്നുണ്ട്. ഇവിടെ പറയുന്ന നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം പോലെയുള്ള നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യത ഏറെയാണ്. ഇവര്‍ക്ക് ഈ വര്‍ഷം ജീവിതത്തില്‍ അപ്രതീക്ഷിതമായി ധാരാളം ധനം വന്നുചേരാനുള്ള യോഗങ്ങളുമുണ്ടാകും.
ജ്യോതിഷപ്രകാരം, ഈ വര്‍ഷം ഓണം ബമ്പര്‍ വരെ അടിക്കാന്‍ സാധ്യത കല്പിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കയാണ് നമുക്ക് നോക്കാം. ഒപ്പം, ഇവര്‍ക്ക് വന്നുചേരാന്‍ പോകുന്ന സൗഭാഗ്യങ്ങള്‍ തടസങ്ങളില്ലാതെ കൈവരാനുള്ള ചില പരിഹാരങ്ങളും ഇവിടെ വായിച്ചറിയാം.

പുണര്‍തം
അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഈ വര്‍ഷം ലോട്ടറി ഭാഗ്യം കൂടുതലുള്ള നക്ഷത്രക്കാരാണ് ഇവര്‍. ലോട്ടറി പോലുള്ള ഭാഗ്യങ്ങളും മറ്റും സമ്മാനങ്ങളും ഈ സമയം ഇവര്‍ക്ക് ലഭിച്ചേക്കാം. ഓണം ബമ്പര്‍ വരെ അടിക്കാന്‍ സാധ്യത ഏറെയാണ് ഈ നക്ഷത്രക്കാര്‍ക്ക്. എന്നാല്‍ ഈ സമയം നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കുടുംബദേവതയെ ആരാധിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇഷ്ടദേവതാ പ്രീതി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വന്‍ നേട്ടങ്ങള്‍ ഈ വര്‍ഷം പ്രതീക്ഷിക്കാം. ഈ സമയം ധനത്തിന്റെ രൂപത്തില്‍ നേട്ടങ്ങള്‍ വന്നുചേരുന്നതായിരിക്കും.
അശ്വതി
എന്തു കാര്യത്തിലും ഒന്നാമതെത്തുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ധാരാളം നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണ് ഇത്. വലിയ തുകകള്‍ അപ്രതീക്ഷിതമായി കൈകളില്‍ വന്നുചേരാന്‍ യോഗമുള്ള നക്ഷത്രക്കാര്‍. ലോട്ടറി ഭാഗ്യം പോലുള്ള സമ്മാനങ്ങള്‍ നേടാനുള്ള സാധ്യതയും ഏറെയാണ് നിങ്ങള്‍ക്ക്. ലക്ഷ്മീനാരായണ പ്രീതി നേടുന്നത് നിങ്ങളുടെ ഭാഗ്യം ഇരട്ടിയാക്കും. ലക്ഷ്മീനാരായണ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും തുളസീമാല സമര്‍പ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തില്‍ തടസ്സങ്ങളില്ലാതെ സൗഭാഗ്യങ്ങളും പണവും വന്നുചേരുന്നതായിരിക്കും.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരുന്ന ഒരു വര്‍ഷമാണ് ഇത്. ലോട്ടറി ഭാഗ്യം പോലുള്ളവ നിങ്ങളെ തേടിവരാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ ഓരോ വ്യക്തികളുടെയും ഗ്രഹനില പ്രകാരം ഇതില്‍ വ്യത്യാസപ്പെട്ടേക്കാം. വിശാഖം നക്ഷത്രക്കാര്‍ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കഴിയുന്ന തരത്തില്‍ വഴിപാടുകള്‍ നടത്തുകയും ചെയ്യുക. ഇതിലൂടെ അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

പൂയം
അപ്രതീക്ഷിതമായ ധനനേട്ടത്തിന് വളരെയേറെ സാധ്യതയുള്ള മറ്റൊരു നക്ഷത്രമാണ് പൂയം നക്ഷത്രം. ലക്ഷ്മീകടാക്ഷത്താല്‍ സൗഭാഗ്യങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. സന്തോഷത്തിന്റെ ധാരാളം അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും. അത്രയും അനുകൂലമായ സമയമാണ് ഇത്.
ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഭഗവാണ് കൂവളമാല ചാര്‍ത്തുന്നതും ദേവിക്ക് പിന്‍വിളക്ക് സമര്‍പ്പിക്കുന്നതും നിങ്ങളുടെ ഭാഗ്യം ഇരട്ടിപ്പിക്കുന്ന പ്രവൃത്തികളാണ്. ഇതിലൂടെ ജീവിതത്തിലെ തടസ്സങ്ങളെല്ലാം വിട്ടൊഴിയുന്നതായിരിക്കും. ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ലോട്ടറി ഭാഗ്യവും സമ്മാനലബ്ദിയും ലഭിക്കാനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിക്കുന്നതായിരിക്കും.
ഉത്രട്ടാതി
ഈ സമയം ലോട്ടറി ഭാഗ്യത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ഒരു നക്ഷത്രമാണ് ഉത്രട്ടാതി നക്ഷത്രം. വളരെയേറെ നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് വന്നുചേരും. ഈ വര്‍ഷം ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. അപ്രതീക്ഷിതമായ ധനലാഭം, സന്തോഷം എന്നിവ നിങ്ങളുടെ ജീവിതത്തില്‍, പ്രത്യേകിച്ച് ചിങ്ങമാസത്തില്‍ വന്നുചേരുന്നതായിരിക്കും. ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും പുഷ്പാഞ്ജലി നടത്തുന്നതും നിങ്ങള്‍ക്ക് ശുഭകരമാണ്. ഇതിലൂടെ നിങ്ങളുടെ ഭാഗ്യത്തിന്റെ പാത സുഗമമാകുകയും ചെയ്യുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്കും ഈ സമയം അപ്രതീക്ഷിതമായ ധാരാളം നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ധനലാഭത്തിനുള്ള അവസരങ്ങള്‍ കൈവരും. ലോട്ടറി ഭാഗ്യം വളരെയേറെ പ്രതീക്ഷിക്കാവുന്ന സമയമാണ് ഇത്. ലക്ഷ്മീനാരായണ ആരാധനയും ശ്രീകൃഷ്ണ ഭഗവാന് തുളസീമാല ചാര്‍ത്തുന്നതും നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഇതിലൂടെ നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ നീങ്ങുകയും ധനനേട്ടം ഇരട്ടിക്കുകയും ചെയ്യും.

തിരുവോണം
ലോട്ടറി ഭാഗ്യത്തിന് അസുലഭാവസരമുള്ള നക്ഷത്രക്കാരാണ് തിരുവോണം നക്ഷത്രക്കാര്‍. വലുതും ചെറുതുമായ ധാരാളം നേട്ടങ്ങള്‍ ഈ സമയം നിങ്ങളെ തേടിയെത്തും. ഭാഗ്യം ഇരട്ടിക്കുന്ന സമയം കൂടിയാണ് ഇത്. അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ നിങ്ങളുടെ പക്കല്‍ വന്നുചേരും. വെള്ളിയാഴ് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നെയ് വിളക്കും രക്തപുഷ്പാഞ്ജലിയും കഴിപ്പിക്കുക. ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ നീങ്ങുകയും ഭാഗ്യം ഇരട്ടിക്കുകയും ചെയ്യുന്നതായിരിക്കും.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്കും ഈ സമയം ലോട്ടറി ഭാഗ്യത്തിനുള്ള സാധ്യത ഏറെയാണ്. ധനനേട്ടത്തിനായി ധാരാളം അവസരങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ടാകും. നിത്യവും ശിവക്ഷേത്രം സന്ദര്‍ശിക്കുകയും ശിവപഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് വളരെയേറെ ഭാഗ്യങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്. ലോട്ടറി ഭാഗ്യം പോലുള്ള സൗഭാഗ്യങ്ങള്‍ക്ക് ഈ സമയം വളരേയേറെ സാധ്യതയുള്ള ഒരു നക്ഷത്രക്കാരാണ് ഇവര്‍. ജീവിതത്തില്‍ ധനലാഭം വന്നുചേരുന്നതായിരിക്കും. നിങ്ങള്‍ വിഷ്ണുഭജനം നടത്തുന്നത്, നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ നീക്കും. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തന്നാല്‍ കഴിയുന്ന വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ഭാഗ്യം ഇരട്ടിപ്പിക്കുന്ന പ്രവൃത്തികളാണ്.



Click it and Unblock the Notifications
