Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
തലവര തെളിയുന്നു, രാജാവിന് സമമായ ജീവിതം; ഓണം മുതല്‍ രാജയോഗം ആരംഭിക്കുന്ന നക്ഷത്രക്കാര്‍
സമൃദ്ധിയുടെ സന്തോഷത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി ഓണക്കാലം വന്നെത്തി. ഇത്തവണ ഓണം ഓഗസ്റ്റ് 28, 29, 30, 31 തീയ്യതികളിലായിരിക്കും. ഓഗസ്റ്റ് 28നായിരിക്കും ഒന്നാം ഓണ ദിനമായ ഉത്രാടം. 29 ചൊവ്വാഴ്ചയാണ് തിരുവോണ ദിവസം വരുന്നത്. 30ന് അവിട്ടം നാളില്‍ മൂന്നാം ഓണവും, 31ന് ചതയം നാളില്‍ നാലാം ഓണവുമായിരിക്കും. ജ്യോതിഷപ്രകാരം, തിരുവോണക്കാലത്ത് ചില നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും.
ഓണത്തിനുശേഷം സെപ്റ്റംബര്‍ മാസത്തിലും ധാരാളം ഗുണാനുഭവങ്ങള്‍ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും. സെപ്റ്റംബറില്‍ ഈ നക്ഷത്രക്കാരെ തേടി എത്തുന്നത് സൗഭാഗ്യങ്ങളുടെ ഒരു കൂട്ടമായിരിക്കും. ഓണം മുതല്‍ രാജയോഗം തുടങ്ങുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ബുധന്‍ ഭരിക്കുന്ന ഒരു രാശിയാണ് മിഥുന രാശി. മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ തുടങ്ങിയ നക്ഷത്രക്കാര്‍ ഈ രാശിക്ക് കീഴില്‍ വരുന്നവരാണ്. ഇവര്‍ക്ക് കലയുമായി ബന്ധപ്പെട്ട് വളരെയേറെ നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഓണം മുതല്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേരും. നിങ്ങളുടെ ഭാഗ്യം മാറിമറിയും. ഓണം മുതല്‍ ഈ നക്ഷത്രക്കാര്‍ക്ക് തലവര തെളിയുന്ന കാലമായിരിക്കും. ഊഹക്കച്ചവടത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ചെയ്യേണ്ടിവരും. സമ്പത്ത് ലഭിക്കാന്‍ നിരവധി അവസരങ്ങളുണ്ടാകും.
അപ്രതീക്ഷിതമായി ധനം വന്നുചേരും. അവിവാഹിതര്‍ക്ക് വിവാഹത്തിനായി ധാരാളം ശുഭകരമായ അവസരങ്ങള്‍ വന്നുചേരും. അസാധ്യമായ പല കാര്യങ്ങളും നേടിയെടുക്കാനാകും. മനസ്സ് വ്യതിചലിക്കാതെ മുന്നോട്ട് നീങ്ങിയാല്‍ ഏത് കാര്യത്തിലും വിജയം നേടാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. ഓണത്തോടു കൂടി ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നേടാനാകും. ഏതൊരു കാര്യത്തിലും മുന്നില്‍ വിജയം കണ്ടുകൊണ്ട് നീങ്ങുക. ശ്രീകൃഷനെ നിത്യവും പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങം രാശിയില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രക്കാര്‍. ഓണം മുതല്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ വന്നുചേരും. ധാരാളം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വെല്ലുവിളികളില്‍ തളരാതെ മുന്നോട്ട് പോയി നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. ഒന്‍പതാം ഭാവത്തില്‍ വ്യാഴം, രാഹു എന്നിവ ഈ സമയം നിലകൊള്ളുന്നുണ്ട്. ഏഴാം ഭാവത്തില്‍ ശനിയുമുണ്ട്. വ്യാഴം മൂലം ധാരാളം ഗുണാനുഭവങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. പ്രതീക്ഷിക്കാതെ പല നേട്ടങ്ങളും നിങ്ങള്‍ക്ക് വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കും. ചില കടങ്ങള്‍ തീര്‍ക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യം വര്‍ഷിക്കുകയും അനുകൂലമായ ഫലങ്ങള്‍ വന്നുചേരുകയും ചെയ്യും.
നിങ്ങള്‍ക്ക് ഈ സമയം സ്വസ്ഥതയും മനസമാധാനവും ലഭിക്കും. കുടുംബജീവിതവുമായി ചില പ്രശ്നങ്ങള്‍ വരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാനായി പരിശ്രമിക്കും. പ്രതീക്ഷിക്കാതെ ധനലാഭം, സമ്മാനങ്ങള്‍, ശുഭവാര്‍ത്തകള്‍ എന്നിവ ഓണക്കാലത്ത് നിങ്ങളെ തേടിയെത്തും. പ്രതീക്ഷിക്കാത്ത വ്യക്തികളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ സമയം ചില നേട്ടങ്ങളുണ്ടാകും. നിത്യവും രാവിലെ സൂര്യദേവനെ വണങ്ങുകയും ഗായത്രീമന്ത്രം ജപിക്കുകയും ചെയ്യുക. സൂര്യദേവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് വന്നുചേരുന്ന സ്വാഭാഗ്യങ്ങള് ഇരട്ടിക്കുന്നതായിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം1/4)
ധനു രാശിയില്‍ വരുന്ന നക്ഷത്രക്കാരാണ് മൂലം, പൂരാടം ആദ്യ കാല്‍ഭാഗം എന്നീ നക്ഷത്രക്കാര്‍. ശക്തമായ തീരുമാനങ്ങള്‍ എടുക്കാനാകും. ഇവരുടെ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും വ്യാഴം വരുന്നുണ്ട്. വളരെയേറെ ഭാഗ്യാനുഭവങ്ങളും പ്രണയ സാഫല്യവും നിങ്ങള്‍ക്ക് ഓണം മുതല്‍ ലഭിക്കുന്നതായിരിക്കും. ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ നേടാനാകുന്ന ഒരു സമയമാണ് ഇത്. ഏതൊരു പ്രതിസന്ധിയും തരണം ചെയ്ത് മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങള്‍ നീങ്ങും.
അപ്രതീക്ഷിതമായി ധനാഗമമുണ്ടാകും. ഓണം മുതല്‍ നാള്‍ക്കുനാള്‍ ഭാഗ്യാനുഭവങ്ങള്‍ കൈവരുന്നതായിരിക്കും. പ്രതീക്ഷിക്കാതെ ചില ആഢംബര വസ്തുക്കളും വാങ്ങാനാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഓണക്കാലത്ത് നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. ഈ സമയം നിങ്ങളുടെ ഇച്ഛാശക്തിയും ധൈര്യവും വര്‍ധിക്കും. വ്യാഴാഴ്ച ദിവസം നിങ്ങള്‍ ദരിദ്രരായ വ്യക്തികള്‍ക്ക് ദാനം നല്‍കുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ വന്നുചേരുന്നതായിരിക്കും. അന്നദാനം നടത്തുന്നതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന പ്രവൃത്തിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

