Latest Updates
-
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ
Onam 2025: തിരുവോണ ദിനം ഐശ്വര്യം പടി കയറും ഉത്രാട ദിനം അസ്തമയത്തില്‍ ഇതെല്ലാം ചെയ്യണം
Onam 2025: ഈ വര്‍ഷത്തെ തിരുവോണ ദിനത്തിനായി ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ചുരുക്കി പറഞ്ഞാല്‍ വെറും മണിക്കൂറുകള്‍ മാത്രമാണ് കാത്തിരിക്കുന്നത്. ഉത്രാടപ്പാച്ചിനിടയില് തിരുവോണ ദിനം വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പടി കയറി വരാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം സന്തോഷവും സമാധാനവും സര്‍വ്വസൗഭാഗ്യങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ഒത്തു ചേരുന്ന ഒരു ദിനമാണ് തിരുവോണ ദിനം. ഈ ദിനത്തില്‍ വീട്ടില്‍ ഐശ്വര്യം നിറയ്ക്കണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നത് തന്നെയാണ്.
വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും ജീവിതത്തില്‍ ഈ സന്തോഷം എന്നെന്നും നിലനില്ക്കുന്നതിനും വേണ്ടി ഉത്രാട ദിനം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഉത്രാടപ്പാച്ചിലിനിടയില്‍ ജീവിതം മാറ്റി മറിയ്ക്കുന്ന ചില കാര്യങ്ങള്‍ കൂടി നമുക്ക് ചെയ്യാവുന്നതാണ്. ഇത് ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല സാമ്പത്തിക ഉയര്‍ച്ചയും ഐശ്വര്യവും കൊണ്ട് വരുന്നതിനും സഹായിക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പഴയ വസ്തുക്കള്‍ ഒഴിവാക്കുക
വീട്ടില്‍ പഴയ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. വീട്ടില്‍ പഴകിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ പലപ്പോഴും വീട്ടില്‍ നിന്ന് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഒരു പുതിയ തുടക്കത്തിനാണ് നിങ്ങള്‍ തിരുവോണ ദിനത്തില്‍ ആരംഭം കുറിയ്ക്കുന്നത്. അതുകൊണ്ട് തന്നെ സമൃദ്ധിക്ക് തടസ്സം സൃഷ്ടിക്കുന്ന ഇക്കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരുന്നു.
പൊട്ടിയതോ ഉപയോഗിക്കാത്തതോ ആയ പാത്രങ്ങള്‍
പല വീടുകളിലും ഐശ്വര്യക്കേടിന് കാരണമാകുന്നത് പലപ്പോഴും പൊട്ടിയതോ പൊടിപിടിച്ച് ഉപയോഗിക്കാത്തതോ ആയ പാത്രങ്ങള്‍ കൂടിയാണ്. ഇത് നിങ്ങളുടെ അടുക്കളയെ മാത്രമല്ല ജീവിതത്തില്‍ മൊത്തത്തില്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യക്കേടിനാണ് ഇത് തുടക്കമിടുന്നത്. ഓണക്കാലത്ത് ഇതിനെ പരിഹരിക്കുന്നതിന് ഇവയെല്ലാം തന്നെ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്.

പഴയ വസ്ത്രങ്ങളും ഷൂകളും
പഴയതും കീറിയതുമായ വസ്ത്രങ്ങളും ചെരിപ്പുകലും ഷൂകളും എല്ലാം വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. അത് കൂടാതെ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ എപ്പോഴും നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ ഉത്രാട ദിനത്തില്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയ്ക്കുന്നതിന് ഇത് വഴി സാധിക്കുന്നു.
കടബാധ്യതയുടെ പേപ്പറുകളും ബില്ലുകളും
പലപ്പോഴും പലരും അലസമായി വീട്ടില്‍ തന്നെ വലിച്ചെറിയുന്നതാണ് ബില്ലുകളും മറ്റും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളും പ്രശ്നങ്ങളും ബാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു. ഓണക്കാലത്ത് ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും എത്തുന്നതിന് വേണ്ടി ഇവയെല്ലാം ഒഴിവാക്കുകയും കട ബാധ്യത തീര്‍ക്കുകയും ചെയ്യേണ്ടതാണ്. പോസിറ്റീവ് ഊര്‍ജ്ജത്തിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ കടബാധ്യതകള്‍ നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും.

കേടായ ഫര്‍ണിച്ചറുകള്‍ അല്ലെങ്കില്‍ വീട്ടുപകരണങ്ങള്‍
തകര്‍ന്ന ഫര്‍ണിച്ചറുകള്‍, വിളക്കുകള്‍ അല്ലെങ്കില്‍ അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം തന്നെ പൂര്‍ണമായും വീട്ടില്‍ നിന്ന് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് വേണ്ടി ഉത്രാട ദിനത്തില്‍ വീട് വൃത്തിയാക്കുകയും ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്ത് പുണ്യാഹം തളിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് വഴി ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും ജീവിതം രക്ഷപ്പെടുകയും ചെയ്യുന്നു.
നെഗറ്റീവ് വസ്തുക്കള്‍ ഒഴിവാക്കുക
വീട്ടില്‍ നെഗറ്റീവ് വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നെഗറ്റീവ് ചിഹ്നങ്ങള്‍ നെഗറ്റീവ് ചിന്തകള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ചുറ്റുപാടുകള്‍ എപ്പോഴും സന്തോഷകരമാക്കി മാറ്റുന്നതിനും എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടേയും പെരുമാറുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ തിരുവോണ ദിനത്തില്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കും.



Click it and Unblock the Notifications
