Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അത്തത്തിന് ഐശ്വര്യത്തുടക്കം: ഇന്ന് നേട്ടങ്ങളില്‍ ഇവര്‍, പ്രധാന ചടങ്ങുകളും ആഘോഷങ്ങളും
മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഇന്ന് തുടക്കമായി, ഇന്ന് അത്തം , ഈ ദിനത്തില്‍ ഓരോ വീട്ടിലും വിരിയുന്ന അത്തപ്പൂക്കളത്തിന് മുകളില്‍ ഐശ്വര്യവും സന്തോഷവും നിറഞ്ഞ് നില്ക്കുന്നു. ജീവിതത്തില്‍ കൈവിട്ട് പോയതെല്ലാം തിരിച്ച് പിടിച്ച സന്തോഷത്തിലായിരിക്കും ഓരോ മലയാളിയും. ഇന്നത്തെ ദിവസത്തിന് ജ്യോതിഷപരമായും സാമൂഹികപരമായും വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഇന്ന് അതിനെച്ചുറ്റിപ്പറ്റി ധാരാളം കാര്യങ്ങളാണ് ഉള്ളത്.
ചിങ്ങമാസത്തിലെ അത്തം നക്ഷത്ര ദിനം പല വിധത്തിലാണ് പലരും ആഘോഷിക്കുന്നത്. അത്തപ്പൂക്കളമൊരുക്കി തിരുവോണ ദിനത്തിനായി കാത്തിരിക്കുന്നതിനിടയില്‍ നിരവധി ആചാരങ്ങള്‍, വഴിപാടുകള്‍, പരമ്പരാഗത ആഘോഷങ്ങള്‍ എന്നിവ നടക്കുന്നു. കുടുംബങ്ങള്‍ക്കിടയിലെ ഒത്തു ചേരലും സന്തോഷവും എല്ലാം ഈ ദിനങ്ങളില്‍ നിറഞ്ഞ് കവിയുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും അങ്ങോളം നിറയ്ക്കുന്നു.

അത്തപ്പൂക്കളം
അത്തം ദിനത്തോടെയാണ് ഓണത്തിന് ആരംഭമാവുന്നത്. ഈ ദിനത്തില്‍ പൂക്കളമൊരുക്കുന്നതും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാ മലയാളികളും ശ്രമിക്കുന്നു. അത്തം ദിനത്തില്‍ ആദ്യം പ്രാധാന്യത്തോടെ കണകാക്കുന്നതാണ് രാവിലെ എഴുന്നേറ്റ് കുളിച്ച് പൂക്കളമിടുക എന്നത്. പിന്നീട് ക്ഷേത്ര ദര്‍ശനത്തോടെ ആ ദിനം ആരംഭമാവും.
ക്ഷേത്രാചാരങ്ങള്‍
കേരളത്തിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, ഹോമങ്ങള്‍, സാംസ്കാരികഘോഷയാത്രകള് എന്നിവ സംഘടിപ്പിക്കുന്നു. ഈ ദിനത്തിന് അത്രയേറെ നമ്മുടെ സംസ്കാരവുമായി അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെയും ജീവിതത്തില്‍ ഇത്രയേറെ പ്രധാനപ്പെട്ട ഒരു ദിവസമായി മലയാളി അത്തത്തെ കണക്കാക്കുന്നതും. ഈ ദിവസത്തെ ആരാധന ആത്മീയ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും തടസ്സങ്ങള്‍ നീക്കുകയും ഭാഗ്യം കൊണ്ടുവരികയും ചെയ്യുന്നുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

ജ്യോതിഷപരമായ പ്രാധാന്യം
ജ്യോതിഷപരമായി നോക്കുകയാണെങ്കിലും അത്തം ദിനം എന്നത് വളരെയധികം പ്രാധാന്യം നിറഞ്ഞ ഒരു ദിവസമാണ് അത്തം. കാരണം ഇന്നത്തെ ദിവസം ഐശ്വര്യത്തിന്റെ തുടക്കമാണ് എല്ലാവര്ക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഐശ്വര്യം, സമൃദ്ധി, സന്തോഷം, വിജയം എന്നിവയെല്ലാം തന്നെ ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിനും, പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനും എല്ലാം നല്ല ദിവസമാണ് എന്നതാണ് സത്യം.
അത്തപ്പൂക്കളം ഒരുക്കുമ്പോള്‍
അത്തത്തിന് പൂക്കളമൊരുക്കുന്നതിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം നിലവിളക്ക് കൊളുത്തി ചാണകം മെഴുകിയ തറയില്‍ വെച്ച് വേണം പൂക്കളത്തിന് തുടക്കം കുറിയ്ക്കേണ്ടത്. ആദ്യ ദിനം തുമ്പപ്പൂവിട്ടാണ് തുടക്കമിടുന്നതും. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ തുമ്പപ്പൂവും തുളസിയുമെല്ലാമാണ് പൂക്കളത്തില്‍ സ്ഥാനം പിടിക്കുന്നത്. പിന്നീട് ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിലെ പൂവുകളുടെ എണ്ണം വര്‍ദ്ധിക്കുകയും നിറങ്ങള്‍ കൂടുകയും ചെയ്യുന്നു. അത്തം മുതല്‍ ആരംഭിക്കുന്ന ഓരോ പൂക്കളത്തിനും ഓരോ പ്രത്യേകതകളാണ് പത്ത് ദിവസവും നിലനില്‍ക്കുന്നത്.



Click it and Unblock the Notifications
