Latest Updates
-
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി! -
ഓണവാരം ഓഗസ്റ്റ് 24–26: റീഫണ്ടുകൾക്കും ജോലിക്കോളുകൾക്കും ഭാഗ്യം; ഈ രാശിക്കാർക്ക് നേട്ടങ്ങൾ! -
മഴക്കാലത്തെ ഫംഗസ് അണുബാധകൾ: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
പട്ടിണി കിടന്നുള്ള ഡയറ്റല്ല, ശർവരി വാഗിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; മലയാളികൾക്കും പരീക്ഷിക്കാം! -
ഓണക്കാലത്തെ ഷോപ്പിംഗ് തിരക്കിലാണോ? ശുക്രൻ ചിത്തിരയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
കോടീശ്വരയോഗം തേടിവരും; ചിങ്ങമാസത്തില്‍ മഹാഭാഗ്യം, രാജയോഗം കൈവരുന്ന നക്ഷത്രക്കാര്‍
സമ്പല്‍സമൃദ്ധിയുടെ ഒരു പൊന്നോണക്കാലം കൂടി വരവായി. ജ്യോതിഷപ്രകാരം ഗ്രഹവിന്യാസത്താല് വളരെയേറെ പ്രാധാന്യമുള്ള സമയമാണ് ഇത്. 27 നക്ഷത്രക്കാരില്‍, ഈ സമയം ധാരാളം ഗുണാനുഭവങ്ങള്‍ വന്നുചേരുന്ന ചില നക്ഷത്രക്കാരുണ്ട് എന്ന് നമുക്ക് പറയാനാകും. ഈ പ്രത്യേക നക്ഷത്രക്കാര്‍ക്ക് ഈ സമയം രാജയോഗതുല്യമായ ഫലങ്ങള്‍ ജീവിതത്തില്‍ വന്നുചേരും.
ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനാകും, നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കാനാകും. ധനാഗമത്തിന് ധാരാളം അവസരങ്ങളും ഇവര്‍ക്ക് വന്നുചേരും. ചിങ്ങമാസത്തില്‍ രാജയോഗമാണ് ഇവരെ കാത്തിരിക്കുന്നത്. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
അശ്വതി
ഈ കാലയളവില്‍ നിങ്ങള്‍ക്ക് രാജയോഗ തുല്യഫലം ലഭിക്കും. ധനാഗമത്തിന് ധാരാളം അവസരങ്ങള്‍ നിങ്ങളുടെ മുന്നില്‍ വരും. വീട്, വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂവണിയും. കഷ്ടപ്പാടുകള്‍ പരിഹാരം കാണാനാകും. വിജയത്തിന്റെ നാളുകളാണ് അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ ചിങ്ങമാസത്തില്‍ വരാന്‍ പോകുന്നത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നല്ല നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. വിഷ്ണുവിന് പാല്പായസം, ഗണപതിഹോമം എന്നീ വഴിപാടുകള്‍ ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഭാഗ്യം പ്രകാശിക്കുന്നതായിരിക്കും.

ഭരണി
അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ ഈ സമയം നിങ്ങളെ തേടിയെത്തും. കോടതി കാര്യങ്ങളില്‍ വിജയമുണ്ടാകും. ധനം, വിദ്യ, കര്‍മ്മം എന്നിവയില്‍ ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാകും. പ്രണയത്തില്‍ വിജയം നേടാനാകും. ആഗ്രഹിച്ച വ്യക്തിയെ സ്വന്തമാക്കാന്‍ സാധിക്കും. വിവാഹയോഗം, പ്രണയോഗം, പ്രണയവിജയം, വിദേശയോഗം എന്നിവ കൈവരാന്‍ അവസരങ്ങളുണ്ടാകും. സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും ദേവിക്ക് നെയ്പായസവും കഴിപ്പിക്കുക. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി നേട്ടങ്ങള്‍ നിങ്ങളെ തേടിവരുന്നതായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഇത് ദൈവാധീനം ധാരാളമുള്ള സമയമാണ്. നിങ്ങള്‍ക്ക് ഈ സമയം ധനനേട്ടം ലഭിക്കും. ശത്രുക്കളിലും വിശ്വസ്തരിലും ജാഗ്രത പാലിക്കുക. ഈ സമയം നിങ്ങള്‍ക്ക് ധനഭാഗ്യം, മംഗല്യസിദ്ധി എന്നിവ വന്നുചേരും. അപ്രതീക്ഷിതമായ ലോട്ടറി ഭാഗ്യവും നിങ്ങള്‍ക്ക് നേടാനാകും.
ധനപരമായി ഒരുപാട് നേട്ടങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആഗ്രഹിക്കുന്ന മേഖലകളിലെല്ലാം വിജയം നേടാനാകും. വിദേശയോഗത്തിന് ഈ സമയം വളരെ അനുകൂലമാണ്. ഹനുമാന് സ്വാമിക്ക് അവില് നിവേദ്യം, ശാസ്താവിന് മുഖച്ചാര്‍ത്ത്, ദേവിക്ക് രക്തപുഷ്പാഞ്ജലി എന്നിവ നടത്തുക. നിങ്ങളുടെ സകല പ്രശ്നങ്ങളും ഇതിലൂടെ മാറുന്നതായിരിക്കും.

രോഹിണി
കഴിഞ്ഞ കുറച്ചുകാലമായി നിന്നിരുന്ന ബുദ്ധിമുട്ടുകള്‍ ഈ സമയം അകന്നുപോകും. ഈ സമയത്ത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹഭാഗ്യത്തിന് അവസരമുണ്ടാകും. ശത്രുക്കളൊക്കെ മിത്രമായി വരുന്ന സമയമാണ് ഇത്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സ്വപ്നങ്ങള്‍ പൂവണിയുന്ന സമയമാണ് ഇത്. ആഗ്രഹിച്ച കാര്യങ്ങളൊക്കെ നടത്താന്‍ സാധിക്കും. മനസില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ വിജയത്തില്‍ എത്തിക്കാന്‍ സാധിക്കും. വിദേശരാജ്യത്ത് പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അവരുടെ വഴിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. കഴിഞ്ഞുപോയ കഷ്ടതകള്‍ നീങ്ങി സ്വപ്നങ്ങള്‍ പൂവണിയുന്ന കാലമാണ് ഇത്. കടബാധ്യതകള്‍ വിട്ടകലും.
ധനാഗമത്തിന് ധാരാളം അവസരങ്ങളുണ്ടാകും. വിവാഹയോഗം വന്നുചേരും. സന്താനഭാഗത്തുനിന്ന് സന്തോഷമുണ്ടാകും. പ്രണയിതാക്കള്‍ക്ക് ഈ സമയത്ത് പ്രണയസാഫല്യം നേടാനാകും. വലിയ പദവികള്‍ നിങ്ങളെ തേടിയെത്തും. വെള്ളിയാഴ്ച ദിവസം വ്രതമെടുക്കുക, ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ഇതിലൂടെ വലിയ വലിയ നേട്ടങ്ങള്‍ നിങ്ങലുടെ മുന്നില്‍ വന്നുചേരുന്നതായിരിക്കും.

തിരുവാതിര
ഈ സമയം ധനഭാഗ്യം വന്നുചേരുന്ന നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ഊഹക്കച്ചവടത്തില്‍ നേട്ടമുണ്ടാകും. അപ്രതീക്ഷിതമായ ലോട്ടറി ഭാഗ്യവും ഈ സമയം നിങ്ങളെ തേടിയെത്തും. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിച്ച് ഒരുപാട് നേട്ടങ്ങള്‍ കൊയ്യാനാകും. വീട് നിര്‍മാണം, ദാമ്പത്യസുഖം എന്നിവയെല്ലാം നിങ്ങളെ തേടിയെത്തും. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യം നേടിത്തരും.
മകം
മകം നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യം നിറഞ്ഞ വര്‍ഷമാണ് കണ്മുന്നിലുള്ളത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ മേഖലയിലും നേട്ടങ്ങളുണ്ടാക്കാനാകും. വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. സന്താനങ്ങളുടെ ജാവിതത്തില്‍ പല ഗുണാനുഭവങ്ങളും ഈ സമയം കാണപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും. പ്രതീക്ഷിക്കാതെ ധനഭാഗ്യം കൈവരും. കടം കൊടുത്ത പണം തിരികെ ലഭിക്കും.
വിശാഖം
വളരെയേറെ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. പലരുടെയും സഹായത്താല്‍ നിങ്ങളുടെ ജീവിതത്തില്‍ പല നേട്ടങ്ങളും നേടാനാകും. ഗൃഹം, വാഹനം എന്നിവ കരസ്ഥമാക്കാനാകും. സന്താനങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ചിങ്ങമാസം മുതല്‍ നേട്ടങ്ങള്‍ കൈവരുന്ന നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രക്കാര്‍.



Click it and Unblock the Notifications
