Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
വന്നുചേരുന്ന ഭാഗ്യം കണ്ട് കണ്ണുതള്ളും; നാളെ സൂര്യോദയത്തോടെ തലവര മാറുന്ന 7 നക്ഷത്രക്കാര്‍
ചിങ്ങമാസപ്പിറവിയോടെ മലയാള മാസം 1199 ആരംഭിച്ചുകഴിഞ്ഞു. സമൃദ്ധിയുടെ ഒരു ഓണക്കാലത്തിലാണ് നാമിപ്പോള്‍ ഉള്ളത്. ഈ വര്‍ഷം ഓഗസ്റ്റ് 30 ചൊവ്വാഴ്ച ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കും. ജ്യോതിഷപരമായി, മലയാള പുതുവര്‍ഷക്കാലത്ത് ഓണം മുതല്‍ ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ എല്ലാ നക്ഷത്രജാതകര്‍ക്കും വന്നുചേരുന്ന സമയമാണ്. ഒക്ടോബര്‍ 30ന് രാഹു മേടത്തില് നിന്ന് മീനത്തിലേക്കും കേതു തുലാത്തില്‍ നിന്നും കന്നിയിലേക്കും മാറും.
ഇത്തരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനങ്ങളില്‍ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് ഇത്. ഗ്രഹനിലയുടെ പശ്ചാത്തലത്തില്‍ ഈ ഓണക്കാലത്ത് ജീവിതത്തില്‍ നിരവധി ഗുണാനുഭവങ്ങള്‍ ലഭിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഓണം മുതല്‍ ഇവരുടെ ജീവിതം മാറിമറിയും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അനിഴം
ചില പ്രതികൂലതകള്‍ ഉണ്ടെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങിയാല്‍ വിജയത്തിന് സാധ്യത ഏറെയുള്ള നക്ഷത്രക്കാരാണ് അനിഴം നക്ഷത്രക്കാര്‍. ജീവിതത്തില്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ഓണത്തിനുശേഷം നിങ്ങള്‍ക്ക് വന്നുചേരും. ജോലി രംഗത്ത് നിങ്ങളുടെ തന്ത്രപരമായ സമീപനം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.
പുതിയ തൊഴിലവസരങ്ങള്‍ തേടാന്‍ നല്ല സമയമല്ല. എന്നിരുന്നാലും തൊഴില്‍ മേഖലയില്‍ വളരെയധികം വളര്‍ച്ച നിങ്ങള്‍ക്ക് ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. കലാകാരന്മാര്ക്ക് നേട്ടം ലഭിക്കുന്ന സമയമാണ് ഇത്. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് ഇത്. വിവാഹത്തിനായി ശ്രമിക്കുന്നവര്‍ക്കും ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ഉത്രാടം
പരിശ്രമിച്ചാല്‍ ഏത് നേട്ടവും എത്തിപ്പിടിക്കാന്‍ കഴിയുന്ന സമയമാണ് നിങ്ങള്‍ക്ക് ഇത്. ശനിയും വ്യാഴവും അനുകൂലമാകുന്നതിനാല്ത്തന്നെ നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ കൂടിയുണ്ടാകും. അധ്വാനത്തിനനുസരിച്ചുള്ള ഫലം നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കും. ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാനുള്ള അവസരങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് കൈവരും. പഠനം നിന്നുപോയവര്‍ക്ക് തുടര്‍പഠനത്തിന് അവസരങ്ങള്‍ ഉണ്ടാകും.
വിദേശജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് വഴിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. നിങ്ങളുടെ പെരുമാറ്റവും ഈ സമയം നല്ലതായിരിക്കും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ ചില അനുകൂല തീരുമാനങ്ങള്‍ വരുന്ന സമയമാണ് ഇത്. കുടുംബജീവിതത്തില്‍ വളരെയധികം സന്തോഷവും ഈ സമയം നിങ്ങള്‍ക്കുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ സുഹൃദ്ബന്ധങ്ങളും സൃഷ്ടിക്കാനും സാധിക്കും.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഇത് ജന്മശനി തുടരുന്ന സമയമാണ്. അമിതമായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയാല്‍ നിരാശപ്പെടാത്ത രീതിയിലുള്ള നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരുന്നതായിരിക്കും. എതൊരു കാര്യം ചെയ്താലും അതില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോകാനുള്ള ആഗ്രഹങ്ങള്‍ ഈ സമയം വിജയം കാണും. ചെറുകിട സംരംഭകര്‍ക്ക് തരക്കേടില്ലാത്ത ലാഭം നേടാനാകും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ആരോഗ്യപ്രശ്നങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് ഈ സമയം ശമനമുണ്ടാകും. പ്രതീക്ഷിക്കാതെ ബിസിനസില്‍ ലാഭം നേടാനും സാധ്യതയുണ്ട്.
രേവതി
ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്ന സമയമാണിത്. ബിസിനസില്‍ പണം മുടക്കാനും അതില്‍നിന്ന് ലാഭം നേടാനും സാധിക്കും. ഉന്നത പദവികള്‍ നിങ്ങളെ തേടിയെത്തും. വിദേശത്തും ദൂരദേശത്തും യാത്ര ചെയ്യാനും ജോലി ചെയ്യാനും സാധിക്കും. ജോലി മേഖലയില്‍ നേട്ടങ്ങളും ഉയര്‍ച്ചയും ലഭിക്കുന്ന സമയമാണ് ഇത്.
സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. രണ്ടാം നാളില്‍ രാഹുവും മൂന്നാം നാളില്‍ വ്യാഴവും തുടരുന്നതിനാല്‍ മനക്ലേശം, വാഗ്വാദങ്ങള്‍ എന്നിവ വന്നുചേരാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും നിങ്ങളുടെ മനസാന്നിധ്യത്താല്‍ ഇവയെല്ലാം തരണം ചെയ്ത് മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ വരുന്ന സമയമാണ് ഇത്. ഭാഗ്യസ്ഥാനത്ത് വ്യാഴം തുടരുന്നതിനാല്‍ ധാരാളം ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകും. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് വിജയം കാണും. പുതിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കാനാകും. സാമ്പത്തികമായി നിങ്ങള്‍ ശക്തിപ്പെടുന്ന സമയമാണ് ഇത്. എന്നാല്‍ ആരോഗ്യം, വാഹനം, അഗ്നി തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ശനി സപ്തമ ഭാവത്തില്‍ തുടരുന്നതിനാല്‍ വിവാഹക്കാര്യത്തില്‍ ചില തടസ്സങ്ങളുണ്ടായേക്കാം.

പൂരം
ഗ്രഹങ്ങളുടെ അനുകൂല സ്ഥാനം നിങ്ങള്‍ക്ക് ഈ സമയം നേട്ടം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടിവരും. ജോലിസ്ഥലത്ത് മാറ്റമുണ്ടാകും. ബിസിനസില്‍ നേട്ടമുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം നല്ല തൊഴില്‍ ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് വിവാഹസ്വപ്നങ്ങള്‍ പൂവണിയും. ഓണത്തിനുശേഷം ജീവിതത്തില്‍ പല അനുകൂല മാറ്റങ്ങള്‍ക്കും നിങ്ങള്‍ സാക്ഷ്യം വഹിക്കും.
തിരുവോണം
വ്യാഴം നാലില്‍ നിന്നും അഞ്ചിലേക്കും രാഹു നാലില്‍ നിന്നും മൂന്നിലേക്കും മാറുന്നതിനാല്‍ ധാരാളം മാറ്റങ്ങള്‍ ജീവിതത്തില്‍ നടക്കുന്ന സമയമാണ് ഇത്. അതിനാല്‍ത്തന്നെ ഓണത്തിനുശേഷം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിച്ചുതുടങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയില്‍ നേട്ടങ്ങള്‍ ലഭിക്കും. മനക്ലേശങ്ങള്‍ വിട്ടുമാറും. ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കാനാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനാകും. ദാമ്പത്യജീവിതത്തിലും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും.



Click it and Unblock the Notifications

