Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
സമ്പൂര്‍ണ്ണ ഓണഫലം 2023: ഭാഗ്യകടാക്ഷം ആവോളം, ഗുണാനുഭവങ്ങള്‍ വന്നുചേരുന്ന സമയം; അശ്വതി-രേവതി ഫലം
സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ ഒരു ഓണക്കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ചിങ്ങം പിറന്നതോട ഓണക്കാലവും ആരംഭിച്ചുകഴിഞ്ഞു. മലയാളികള്‍ പുതിയൊരു വര്‍ഷത്തിലേക്കും ഇപ്പോള്‍ കടന്നിരിക്കുകയാണ്. ചിങ്ങം ഒന്നുമുതല്‍ കൊല്ലവര്‍ഷം 1199 ആരംഭിച്ചിരിക്കുന്നു.
മലയാള പുതുവര്‍ഷവും ചിങ്ങമാസവും ഓണക്കാലവുമെല്ലാം എത്തുന്ന ഈ സമയം ജ്യോതിഷപരമായും വലിയ പ്രാധാന്യമുള്ള സമയമാണ്. ഈ ഓണക്കാലത്ത് 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ലഭിക്കും. അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രക്കാര്‍ക്കും ഈ ഓണക്കാലത്ത് ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷാരംഭം വളരെ ഗുണകരമാണ്. സ്വന്തമായി ബിസിനസ് ചെയ്യാനാകും. ഗുണാനുഭവങ്ങള്‍ ഇരട്ടിക്കുന്ന സമയമാണിത്. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായി പുരോഗതി കൈവരും.
ജീവിതത്തില്‍ അപ്രതീക്ഷിതമായി നേട്ടങ്ങള്‍ സംഭവിക്കും. നിങ്ങള്‍ മനസില്‍ വിചാരിക്കാത്ത കാര്യങ്ങള്‍ വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളിലും വന്നേക്കാം. വളരെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങള്‍ ഈ സമയം സംഭവിക്കാന്‍ യോഗമുള്ള രാശിക്കാര്‍ തന്നെയാണ് മേടക്കൂറുകാര്‍.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഈ നക്ഷത്രക്കാര്‍ക്ക് ഗുണപരമായ പല നേട്ടങ്ങളും വന്നുചേരുന്ന കാലമാണ് ഈ ഓണക്കാലം. ജോലി രംഗത്ത് ധാരാളം നേട്ടങ്ങള്‍ വന്നുചേരും. കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടമുണ്ടാകും. സാമ്പത്തിക ലഭ്യത ഉറപ്പാകും.
ഏതൊരു കാര്യത്തിലും വിജയം നേടാന്‍ നല്ല അവസരങ്ങള്‍ നിങ്ങള്‍ക്ക് ഈ സമയം കൈവരും. കൈയ്യില്‍ ധനാഗമത്തിന് വളരെയേറെ സാധ്യതയുണ്ട്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മനസില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയം നേടാനാകും. ചെലവ് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കാനുള്ള യോഗവും ഈ സമയം നിങ്ങളുടെ ജാതകത്തിലുണ്ട്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ എന്നിവര്‍. മിഥുനക്കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണിത്. പ്രതീക്ഷിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ ഈ സമയം നടക്കാതെ വന്നേക്കാം. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.
എന്നാല്‍ ഇത്തരം അവസരങ്ങളില്‍ ധാരാളം ശ്രദ്ധയും വേണം. തൊഴില്‍രംഗത്ത് അനുകൂലമായി മാറ്റങ്ങള്‍ വരുന്ന സമയമാണ് ഇത്. ജോലിയില്‍ നേട്ടങ്ങളും ലഭിച്ചേക്കാം. ഈ സമയം നിങ്ങളുടെ സംസാരം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെക്കാലമായി കാണാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ കാണാനാകും. ഇഷ്ടദേവതയെ ആരാധിക്കുന്നത് നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ നീക്കാന്‍ സഹായിക്കും.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. കര്ക്കിടകക്കൂറുകാര്ക്കും ഇത് ഗുണദോഷ സമ്മിശ്രമായ കാലമാണ്. ഏത് കാര്യത്തിനനും ചില തടസ്സങ്ങള്‍ വന്നേക്കാം. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ നടക്കാനുള്ള സാധ്യത കുറവുള്ള സമയമാണ് ഇത്. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും ശ്രദ്ധവേണം.
അടുപ്പക്കാരില്‍ നിന്ന് നിങ്ങളുടെ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ നടന്നേക്കാം. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക. എന്നാല്‍ ഈ സമയം ചില അപ്രതീക്ഷിത ധനം ലഭിക്കാനുള്ള സാധ്യതയുണ്ട്. കയ്യില്‍ സമ്പത്ത് വരാന്‍ സാധ്യതയുള്ള സമയമാണ് ഇത്. സമ്മാനങ്ങള്‍ പോലും ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല് എന്നിവര്‍. പൊതുവേ അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേര്‍ന്നേക്കാം. ഈ ഓണക്കാലത്ത് അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉത്തമമായ സമയം തന്നെയാണ് ഇത്.
ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് ഈ സമയം. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും നിലനില്ക്കും. ദീര്‍ഘകാലമായുള്ള ചില ആഗ്രഹങ്ങള്‍ ഈ ഓണക്കാലത്ത് സാധ്യമാകും. ഗുണപരമായ ചില വഴിത്തിരിവുകള്‍ ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി എന്നിവര്‍. ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ് നിങ്ങള്‍ക്ക് ഇത്. ഏല്ലാ കാര്യങ്ങളിലും മിതമായ രീതിയില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കുകയുള്ളൂ. ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടിയെടുക്കാനാകും. പ്രതീക്ഷിക്കാതെ ചില സമ്മാനങ്ങള്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്ന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
വളരെക്കാലമായി കാണാന്‍ ആഗ്രഹിച്ചവരെ കാണാനാകും. സ്വന്തമായി കച്ചവടമോ മറ്റോ ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് അനുകൂലമായ സമയമാണ് ഇത്. പണമിടപാടുകള്‍ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട സമയമാണ് ഇത്. സംസാരത്തില്‍ വളരെ സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കുക. ഏത് കാര്യവും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. നിങ്ങള്‍ക്ക് പൊതുവേ ഗണകരമായ മാറ്റങ്ങള്‍ വരുന്ന സമയമാണ് ഇത്. ധനസബന്ധമായി ഉയര്‍ച്ച പ്രതീക്ഷിക്കാം. ജോലി രംഗത്ത് പുരോഗതിയുണ്ടാകും. ജോലിയില്‍ നിങ്ങളുടെ അവസ്ഥ മാറിമറിയുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയേക്കാം. കച്ചവടക്കാര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്ന സമയമാണ് ഇത്.
കുടുംബത്തോടൊപ്പം വളരെയേറെ സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങള്‍ ചെലവഴിക്കും. അവിവാഹിതര്‍ക്ക് വിവാഹക്കാര്യത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടത്തിയെടുക്കാനാകും. ആഗ്രഹിച്ച ചില കാര്യങ്ങള്‍ നേടാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഈ സമയം ലഭിച്ചേക്കാം. അപ്രതീക്ഷിതമായി ചില കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട എന്നിവര്‍. നിങ്ങള്‍ക്ക് ഈ സമയം അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ക്കായി അല്പം അലയേണ്ടിവന്നേക്കാം. കുടുംബത്തില്‍ ചില പ്രതീകൂല കാര്യങ്ങളും വന്നുചേര്‍ന്നേക്കാം. എന്നാല്‍ തൊഴില്‍ മേഖലയില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടിവന്നേക്കാം.
അപ്രതീക്ഷിതമായി ധനം വന്നുചേരാനുള്ള സാധ്യത ഈ സമയം കൂടുതലായിരിക്കും. എന്നാല്‍ ചെലവിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധവേണം. നിങ്ങളുടെ സംസാരവും ശ്രദ്ധിക്കണം. നിങ്ങളുടെ നാവ് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ആവശ്യമില്ലാത്ത ഒരു കാര്യത്തിലും തലയിടരുത്. സമഗ്രമായി ചിന്തിച്ച് മാത്രം മുന്നോട്ട് പോകുക. പല വിധത്തിലുള്ള സമ്മാനങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവര്‍. ജീവിതത്തില്‍ ഗുണപരമായ പല മാറ്റങ്ങളും കൈവരുന്ന സമയമാണ് ഇത്. തൊഴില്‍ രംഗത്ത് പല നേട്ടങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. പുതിയ പല സംരംഭങ്ങളും തുടങ്ങാനാകും. സാമ്പത്തികമായി പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന സമയമാണിത്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുന്നതായിരിക്കും. വിവാഹാലോചനകളില് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാനാകും. ജീവിതത്തില്‍ ധാരാളം നല്ല നേട്ടങ്ങള്‍ കൈവരുന്ന സമയമാണ് ഇത്. അപ്രതീക്ഷിതമായി ധനലാഭത്തിനും അവസരങ്ങളുണ്ട്.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നിവര്‍. ജീവിതത്തില്‍ സുപ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സമയമാണ് ഇത് നിങ്ങള്‍ക്ക്. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണ് ഇത്.
ഏത് കാര്യത്തിലും നല്ല നേട്ടങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ് നിങ്ങള്‍ക്ക്. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. സ്ഥാനമാനങ്ങള്‍ നേടാനാകും. ധനപരമായി ഗുണകരമായ കാലഘട്ടമാണിത്. പണം കയ്യില്‍ നില്ക്കും. പല സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തും. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ എന്നിവര്‍. ജീവിതത്തില്‍ പൊതുവേ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്ന ഒരു സമയമാണ് നിങ്ങള്‍ക്ക് ഈ ഓണക്കാലം. കര്‍മ്മരംഗത്ത് പെട്ടെന്ന് ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ചില തടസ്സങ്ങള്‍ വന്നുചേരുമെങ്കിലും ഇഷ്ടദേവതയെ പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ വഴിയിലെ തടസ്സങ്ങള്‍ നീങ്ങുന്നതായിരിക്കും.
ആരോഗ്യകാര്യത്തിലും അല്പം ശ്രദ്ധ പുലര്‍ത്തുക. സാമ്പത്തികമായി ചെലവ് വര്‍ധിക്കുമെങ്കിലും ധനം കയ്യില്‍ വരുന്ന അവസരങ്ങളുമുണ്ടാകും. ഈ സമയം പല ആഗ്രഹങ്ങളും നിങ്ങള്‍ നിങ്ങള്‍ക്ക് സാധിപ്പിച്ചെടുക്കാനാകും എന്ന് പറയാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരൂട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരുന്ന ഒരു സമയമാണ് ഇത്. സാമ്പത്തികമായ അഭിവൃദ്ധിയും പുരോഗതിയും നിങ്ങളുടെ ജീവിതത്തിലുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണ് ഇത്. നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് നേടിയെടുക്കാനാകും.
ദീര്‍ഘകാലമായുള്ള പല ലക്ഷ്യങ്ങളും സഫലീകരിക്കാനാകും. നിര്‍ണായകമായ ഒരു വഴിത്തിരിവ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലുള്ള ഒരു സമയമാണ് ഇത്. അപ്രതീക്ഷിതമായി പല നേട്ടങ്ങളും സൗഭാഗ്യങ്ങളും നിങ്ങളെ തേടിവരും. എന്നാല്‍ ചിലവിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പുലര്‍ത്തുക. വാഹനമോടിക്കുമ്പോഴും വളരെ ശ്രദ്ധിക്കുക.



Click it and Unblock the Notifications












