For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീരാദുരിതത്തെ നീക്കും പിന്‍വിളക്കും ധാരയും

|

ക്ഷിപ്രകോപിയാണ് ഭഗവാന്‍ ശിവന്‍. അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ഭഗവാന്‍. എന്നാല്‍ ഭഗവാന് നേരുന്ന വഴിപാടുകളും പ്രധാനപ്പെട്ടത് തന്നെയാണ്. ശിവക്ഷേത്രത്തില്‍ പ്രധാനമായും ചെയ്യുന്ന വഴിപാടുകളില്‍ പ്രധാനപ്പെട്ടത് എപ്പോഴും ധാരയും പിന്‍വിളക്കും തന്നെയാണ്. എന്നാല്‍ ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നത് കൊണ്ട് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. പിന്‍വിളക്ക് കത്തിക്കുന്നതും ധാര ചെയ്യുന്നതും ഭഗവാന് വളരെയധികം ഇഷ്ടപ്പെട്ട വഴിപാടുകള്‍ തന്നെയാണ്.

Offering Pinvilakku To Shiva Temple Can Bring Good Things To Life

21 അരിമണികള്‍ പേഴ്‌സില്‍; ഐശ്വര്യവും സമ്പത്തും21 അരിമണികള്‍ പേഴ്‌സില്‍; ഐശ്വര്യവും സമ്പത്തും

ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ്. പിന്‍വിളക്ക് വഴിപാടിന് പിന്നില്‍ വളരെയധികം കാര്യങ്ങള്‍ ഉണ്ട്. ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ് എന്നാണ് കണക്കാക്കുന്നത്. ദേവന്‍മാരുടെ ദേവനായതു കൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ ഉടനീളം ഉണ്ടാവേണ്ടത് അനിവാര്യമാണ്. പിന്‍വിളക്കും ധാരയും വഴിപാട് നടത്തുന്നതിലൂടെ എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പിന്‍വിളക്ക് അത്യുത്തമം

പിന്‍വിളക്ക് അത്യുത്തമം

ശിവക്ഷേത്രത്തില്‍ പിന്‍ വിളക്ക് കത്തിക്കുന്നത് അത്യൂത്തമാണ് എന്ന് തന്നെയാണ് വിശ്വാസം. കാരണം പിന്‍വിളക്ക് എപ്പോഴും പാര്‍വ്വതി ദേവിയായാണ് കണക്കാക്കുന്നത്. പിന്‍വിളക്ക് 21 ദിവസം തുടര്‍ച്ചയായി കത്തിച്ചാല്‍ അത് ദാമ്പത്യസൗഖ്യത്തിനും ദീര്‍ഘമാംഗല്യത്തിനും കുടുംബത്തില്‍ ഐശ്വര്യം നിറയുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പ്രണയസാഫല്യത്തിനും വിവാഹത്തിന് എത്തുന്നതിനും എല്ലാം പിന്‍വിളക്ക് അത്യുത്തമമാണ്.

ദശാസന്ധിക്ക് പരിഹാരം

ദശാസന്ധിക്ക് പരിഹാരം

നിങ്ങളില്‍ ഉണ്ടാവുന്ന ദശാസന്ധിക്ക് പരിഹാരം കാണുന്നതിനും ഭഗവാന് നിത്യവും പിന്‍വിളക്ക് കത്തിക്കാവുന്നതാണ്. കാരണം ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനായാണ് കണക്കാക്കുന്നത്. ഭഗവാനെ നിത്യം ആരാധിക്കുന്നതും ദിനവും പിന്‍വിളക്ക് കത്തിക്കുന്നതും ഏത് ദുരിതത്തേയും ദശാസന്ധിയേയും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. പിന്‍വിളക്ക് കത്തിക്കുന്നതോടൊപ്പം തന്നെ പഞ്ചാക്ഷരി മന്ത്രമായ ഓം നമ:ശിവായ എന്ന് ജപിക്കുകയും വേണം.

മന്ത്രശക്തി

മന്ത്രശക്തി

ഭഗവാന്റെ മൂലമന്ത്രമായ ഓം നമ:ശിവായ എന്ന പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വളരെയധികം മനശുദ്ധിയോടെയും ശരീര ശുദ്ധിയോടെയും ആയിരിക്കണം മൂലമന്ത്രം ജപിക്കുന്നത്. ഞാന്‍ നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും ശരീരത്തെയും ബോധ്യപ്പെടുത്തുകയും ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ശക്തിയുമാണ് ഈ മൂലമന്ത്രത്തിന്റെ ശക്തി. അതുകൊണ്ട് തന്നെ നിത്യവും മന്ത്രം ജപിക്കുന്നത് നല്ലതാണ്.

ധാര

ധാര

ഭഗവാന് പിന്‍വിളക്ക് മാത്രമല്ല ധാരയും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുകയും ജീവിതത്തിലെ ദുരിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ധാരയും പിന്‍വിളക്കും. ധാര വഴിപാട് നടത്തുന്നത് എന്തുകൊണ്ടും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നു എന്നാണ് പറയുന്നത്. കൂടുതല്‍ അറിയുന്നതിനും ധാരയുടെ ഫലത്തെക്കുറിച്ച് അറിയുന്നതിനും വായിക്കാവുന്നതാണ്.

എന്താണ് ധാര

എന്താണ് ധാര

ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ധാര എന്ന വഴിപാട്. എന്നാല്‍ ധാര നടത്തുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശിവഭഗവാന്റെ ശിരസ്സിനു മുകളില്‍ തൂക്കിയ ചെമ്പ് പാത്രത്തില്‍ ചെറിയ ദ്വാരമുണ്ടാക്കി മൂന്നു ദര്‍ഭപ്പുല്ല് കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാരയായി ജലം ഇറ്റുവീഴുന്നു. ഇതാണ് ധാര എന്ന് പറയുന്നത്. കൃത്യമായ ഫലം ലഭിക്കുന്ന വഴിപാട് തന്നെയാണ് ധാര. ധാര നടത്തുന്നത് ജീവിതത്തിലെ ദുരിതത്തെ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം.

ധാര നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

ധാര നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

ഭഗവാന് ധാര നടത്തുമ്പോള്‍ നല്ല ശുദ്ധജലമാണ് ഉപയോഗിക്കേണ്ടത്. മലിനജലം കൊണ്ട് ഒരിക്കലും ഭഗവാന് ധാര നടത്തരുത്. ഇത് കൂടാതെ ഭഗവാന് ധാര നടത്തുന്നത് സകല രോഗങ്ങള്‍ക്കും സകല ദുരിതങ്ങള്‍ക്കും പരിഹാരമാണ് എന്നാണ് വിശ്വാസം. ജന്മദിനത്തില്‍ ധാര കഴിക്കുന്നത് ഭഗവാന് ആ ദിനത്തില്‍ നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് എന്നാണ് വിശ്വാസം. ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ്‌യഹോമവും പായസവും കഴിക്കണം കാരണം ഇതെല്ലാം ദീര്‍ഘായുസ്സ് വര്‍ദ്ധിപ്പിക്കുകയും ഭഗവാന്റെ അനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാവുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

ധാരയോടൊപ്പം നേദ്യം ഒട്ടും പാഴാക്കാതെ ഭക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഭഗവാന്റെ ശിരസ്സില്‍ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്. അതുകൊണ്ട് തന്നെ ധാര ചെയ്യുന്ന തീര്‍ത്ഥം ഗംഗാജലമായാണ് കണക്കാക്കുന്നത്. ഭഗവാന്റെ ശിരസ്സ് തണുപ്പിക്കുന്നതിന് വേണ്ടിയാണ് ധാര നടത്തുന്നത്. എന്നാല്‍ ധാര നടത്തുന്നവ സമയം ഭഗവാന്റെ പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആയുരാരോഗ്യവും ആയുസ്സും സൗഖ്യവും നല്‍കുന്നു എന്നാണ് വിശ്വാസം. ദുരിതങ്ങളില്‍ നിന്നുള്ള മോക്ഷമാണ് ധാരയിലൂടെ ഒരു ഭക്തന് കൈവരുന്നത്.

ധാരകള്‍ പലവിധം

ധാരകള്‍ പലവിധം

ക്ഷീരധാര ഇളനീര്‍ ധാര തുടങ്ങിയ പല വിധത്തിലുള്ള അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ്. ഇത് കൂടാതെ പാല്‍, ഇളനീര്‍, പനിനീര്‍, എന്നിവ കൊണ്ട് നടത്തുന്ന അഭിഷേകങ്ങളും ഭഗവാനെ പ്രസാദിപ്പിക്കുന്നു. ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധികള്‍ ഉള്ളവര്‍ ശനിയാഴ്ച്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമാണ്. ഇത് കൂടാതെ നീലശംഖുപുഷ്പാര്‍ച്ചന വഴിപാടായി നടത്തുന്നത് ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമാണ്.

English summary

Offering Pinvilakku To Shiva Temple Can Bring Good Things To Life

Here in this article we are discussing about offering pinvilakku to shiva temple can bring good things to life. Read on.
X
Desktop Bottom Promotion