Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ഒറ്റരാത്രികൊണ്ട് ഭാഗ്യം മാറിമറിയും, സമ്പത്തിന്റെ ഒഴുക്ക്; കാര്‍ത്തിക മാസത്തില്‍ തുളസി ആരാധന
കാര്‍ത്തിക മാസം വളരെ പവിത്രവും പ്രാധാന്യമുള്ളതുമാണെന്ന് ഹിന്ദു മതത്തിലെ വിശ്വാസം. ഹിന്ദു കലണ്ടര്‍ അനുസരിച്ച് എട്ടാം മാസം ജ്യോതിഷത്തില്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, ഇത് കാര്‍ത്തിക മാസം എന്നറിയപ്പെടുന്നു. ഈ വര്‍ഷം കാര്‍ത്തികമാസം ഒക്ടോബര്‍ 29 ഞായറാഴ്ച ആരംഭിച്ച് നവംബര്‍ 27 തിങ്കളാഴ്ച അവസാനിക്കും. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ സമയത്ത് ആരാധിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യം കൈവരുത്തും. ഇതുകൂടാതെ, തുളസി പൂജയും ഈ മാസത്തില്‍ ധാരാളം ശുഭഫലം നേടിത്തരും.
ഹിന്ദുമതത്തിലെ ഏറ്റവും പുണ്യ സസ്യമായി തുളസിയെ കണക്കാക്കപ്പെടുന്നു. മിക്കവാറും എല്ലാ ഹിന്ദുമത വിശ്വാസികളുടെ വീടുകളിലും ഒരു തുളസി ചെടിയുണ്ടാകും. തുളസി ചെടിയില്‍ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. തുളസി ഇല്ലാതെ മഹാവിഷ്ണുവിന്റെ ആരാധനയും അപൂര്‍ണ്ണമാണ്.
വീട്ടില്‍ പോസിറ്റിവിറ്റി കൊണ്ടുവരാന്‍ കാര്‍ത്തിക മാസത്തില്‍ രാവിലെയും വൈകുന്നേരവും തുളസി ചെടിക്ക് സമീപം വിളക്ക് തെളിയിക്കണം. അതിന് എല്ലാ ദിവസവും രാവിലെ വെള്ളം അര്‍പ്പിക്കണം. കാര്‍ത്തിക മാസത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തുളസി ആരാധനയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതായിരിക്കും.

കാര്‍ത്തിക മാസ ഏകാദശി പൂജ
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഈ രണ്ട് ദിവസങ്ങളിലും തുളസി ചെടിയെ ആരാധിക്കുന്നത് വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. വിവാഹ സാധനങ്ങളില്‍ വളകള്‍, ബിന്ദി, സിന്ദൂരം തുടങ്ങിയവ തുളസിയില്‍ അര്‍പ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി സന്തോഷവതിയാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
പഞ്ചമി തിഥിയില്‍ തുളസി പൂജ
ജ്യോതിഷപ്രകാരം എല്ലാ പഞ്ചമി തിഥികളിലും തുളസി ചെടിക്ക് വെള്ളവും കരിമ്പിന് നീരും അര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ സന്തോഷവും അനുഗ്രഹവും എപ്പോഴും നിലനില്ക്കും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ പാല് അര്‍പ്പിക്കുക
ജ്യോതിഷ പ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളില്‍ തുളസി ചെടിക്ക് പാല് അര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ദൗര്‍ഭാഗ്യങ്ങള്‍ ഇല്ലാതാകുകയും നിങ്ങള്‍ പുരോഗതിയുടെ പടവുകള്‍ കയറാന്‍ തുടങ്ങുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
ഇതുകൂടാതെ ദിവസവും തുളസിക്ക് വെള്ളം സമര്‍പ്പിക്കുന്നതും ഐശ്വര്യകരമാണ്. ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു. ജീവിതം സന്തോഷകരമായി തുടരുന്നു. വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കുന്നു. എല്ലാ വൈകുന്നേരവും തുളസിക്ക് മുന്നില്‍ നെയ് വിളക്ക് കത്തിക്കുന്നതും ഐശ്വര്യകരമാണ്. ഇത് ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കുന്നു.
വെള്ളം നിറച്ച ചെമ്പ് പാത്രം
കാര്‍ത്തിക മാസത്തില്‍ തുളസി ചെടിക്ക് സമീപം വെള്ളം നിറച്ച ചെമ്പ് പാത്രം സൂക്ഷിക്കുക. ഇത് രോഗങ്ങളെ തുരത്തുകയും കുടുംബാംഗങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
വിളക്ക് കൊളുത്തുക
കാര്‍ത്തിക മാസം മുഴുവന്‍ ദിവസവും രാവിലെയും വൈകുന്നേരവും തുളസിക്ക് സമീപം ഒരു വിളക്ക് കത്തിക്കുക. ഇത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും സമാധാനവും നല്‍കും. ഇതുകൂടാതെ തുളസി ചാലിസ പാരായണം ചെയ്യുകയും വേണം.
തിലകം പുരട്ടുക
തുളസിയിലയും ചന്ദനവും ചേര്‍ത്തുണ്ടാക്കിയ തിലകം ദിവസവും നിങ്ങളുടെ നെറ്റിയിലും തോളിലും വയറിലും പുരട്ടുക. അതുവഴി ശാരീരിക വൈകല്യങ്ങള്‍ മാറുകയും ഗ്രഹങ്ങള്‍ ശാന്തമാകുകയും ചെയ്യും.
തുളസി വേര്
കാര്‍ത്തിക മാസത്തില്‍ വീടിന്റെ പ്രധാന വാതിലില്‍ കുറച്ച് തുളസി വേര് തൂക്കിയിടുക. അതിനുമുമ്പ് ഈ വേര് ഗംഗാജലം ഉപയോഗിച്ച് വൃത്തിയാക്കുക. തുടര്‍ന്ന് കാര്‍ത്തിക മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ വേരുകള്‍ മാറ്റി പുതിയത് വയ്ക്കുക. ഇത് വീട്ടില്‍ പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും നെഗറ്റീവ് പ്രവാഹം ഒഴിവാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
സമ്പത്ത് നേടാന്‍
തുളസിയിലയോ വേരുകളോ ചുവന്ന തുണിയില്‍ പൊതിഞ്ഞ് നിങ്ങളുടെ വീടിന്റെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് ഭദ്രമായി സൂക്ഷിക്കുക. ഇത് ധനലാഭം, സമ്പത്ത്, വരുമാനം, ഭവനത്തില്‍ ലക്ഷ്മി ദേവിയുടെ സാന്നിധ്യം എന്നിവയ്ക്ക് വഴിയൊരുക്കും.



Click it and Unblock the Notifications
