Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അഭീഷ്ടസിദ്ധിക്ക്, വിഘ്നേശ്വരന് സിന്ദൂരം വഴിപാട്
ഗണപതിഭഗവാന് വിഘ്നേശ്വരനാണ്. ഏത് കാര്യത്തിനും വിഘ്നങ്ങള്‍ ഇല്ലാതാക്കി അനുഗ്രഹം നല്കുന്ന ഭഗവാനാണ് ഗണപതി ഭഗവാന്. എന്നാല്‍ ഗണപതിഭഗവാന് കുങ്കുമം അര്‍പ്പിക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹത്തിന് സാഫല്യം നേടുന്നതിന് സാധിക്കുന്നു. എന്നാല്‍ ഗണപതിഭഗവാന്റെ മറ്റൊരു ചൈതന്യ രൂപമായ ബാലഗണപതിക്ക് കുങ്കുമം അര്‍പ്പിച്ചാല്‍ അത് നിങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കേതു ദോഷ പരിഹാരങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ഇതെല്ലാം. നമ്മുടെ കര്‍മ്മ മേഖലയുടെ അധിപനായ ഗണപതിയെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പ് സ്മരിക്കുന്നത് കാര്യങ്ങള്‍ വിഘ്നമില്ലാതെ പോവുന്നതിന് സാധിക്കുന്നു.
ഓരോ സങ്കല്‍പ്പത്തിലുള്ള ഗണപതി രൂപമാണ് ഓരോ ക്ഷേത്രത്തിലും ഉള്ളത്. ബാലഗണപതിയെ ദര്‍ശിക്കുന്നതിലൂടെ അത് അഭീഷ്ട സിദ്ധിക്ക് പാത്രമാകുന്നുണ്ട്. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗണപതിഭഗവാന് സന്ദൂരം അര്‍പ്പിക്കാം. ഇതല്ലാതെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സര്‍വ്വാഭിഷ്ട സിദ്ധി
സര്‍വ്വാഭിഷ്ട സിദ്ധിക്കായി ഗണപതിഭഗവാന് സിന്ദൂരം അര്‍പ്പിക്കാവുന്നതാണ്. ഏത്കാര്യമാണോ ആഗ്രഹിക്കുന്നത് അത് നേടിയെടുക്കുന്നതിനും ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിനും അഭീഷ്ടസിദ്ധിക്കായി നമുക്ക് ഗണപതിഭഗവാന് സിന്ദൂരം അര്‍പ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ബാല ഗണപതിയെ ദര്‍ശിക്കുന്നതും അഭീഷ്ട സിദ്ധിക്ക് കാരണമാകുന്നുണ്ട്.

കടങ്ങള്‍ക്ക് അറുതി
കടങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഗണപതിഭഗവാന് സിന്ദൂരം അര്‍പ്പിക്കുന്നതിലൂടെ അത് കടങ്ങള്‍ക്കും ദാരിദ്ര്യത്തിനും മോചനം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗണപതിഭഗവാന് സിന്ദൂരം അര്‍പ്പിക്കാവുന്നതാണ്.

ആഗ്രഹ സാഫല്യത്തിന്
ആഗ്രഹ സാഫല്യത്തിന് സിദ്ധിഗണപതിയെ പ്രാര്‍ത്ഥിക്കുന്നതും സിന്ദൂരം അര്‍പ്പിക്കുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ ആഗ്രഹ സാഫല്യത്തിന് സാധിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സിദ്ധിഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ മതി.

ദു:ഖങ്ങള്‍ക്ക് മോചനം
ദു:ഖങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതില്‍ നിന്ന് മോചനം നല്‍കുന്നതിനും ഗണപതിഭഗവാന് സിന്ദൂരം അര്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്നു. മാത്രമല്ല ഇതിന് വേണ്ടി സങ്കടഹരണ ഗണപതിയെ ഭജിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ദു:ഖങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും മോചനം നല്‍കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു.

ഐശ്വര്യത്തിന്
ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗണപതിഭഗവാന്റെ അനുഗ്രഹം വേണം. ഐശ്വര്യത്തിനായി ക്ഷിപ്രഗണപതി ഭഗവാനെയാണ് ആരാധിക്കേണ്ടത്. ഭഗവാന് സിന്ദൂരം അര്‍പ്പിക്കുന്നതിലൂടെ അത് ജീവിതത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യവും നേട്ടവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരീര ശുദ്ധി വരുത്തിയ ശേഷം മാത്രമേ ഭഗവാന് സിന്ദൂരം അര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ലക്ഷ്യപ്രാപ്തിക്ക്
ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വിജയ ഗണപതിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. മാത്രമല്ല ഭഗവാന് സിന്ദൂരം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ അത് ലക്ഷ്യപ്രാപ്തിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വിജയ ഗണപതിയെ പ്രാര്‍ത്ഥിക്കണം.

സന്താന സൗഭാഗ്യത്തിന്
സന്താന സൗഭാഗ്യത്തിന് വേണ്ടി ഹരിദ്രാഗണപതിയെ പ്രാര്‍ത്ഥിച്ച് സിന്ദൂരം അര്‍പ്പിക്കാവുന്നതാണ്. ഇത് നല്ല സന്താനങ്ങളെ ലഭിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നല്ല സന്താനങ്ങളെ ലഭിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. സന്താന സൗഭാഗ്യത്തിന് വേണ്ടി കാലങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് ഗണപതിഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു.



Click it and Unblock the Notifications
