October 2022 Monthly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും ഒക്ടോബറില്‍ സമ്പൂര്‍ണഫലം

രാശിപ്രകാരം നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ പലതും നാം ശ്രദ്ധിക്കാതെ വിടുന്നവയായിരിക്കാം. എന്നാല്‍ രാശിയുടെയും ഗ്രഹങ്ങളുടേയും മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതും പലര്‍ക്കും കണ്‍ഫ്യൂഷനുണ്ടാക്കുന്നതാണ്.

October 2022

രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങളില്‍ നാം അല്‍പം പതറിപ്പോവാറുണ്ട്. ഒക്ടോബര്‍ മാസത്തിലെ രാശിഫലം അനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ പലപ്പോഴും അവരുടെ പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് വിപരീത ഫലം ഉണ്ടാക്കുന്നു. വിലയേറിയ സമയം മറ്റുള്ളവര്‍ക്ക് വേണ്ടി പാഴാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ ശ്രദ്ധിക്കണം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും സമ്മിശ്രഫലമാണ് ഈ മാസം ഇടവം രാശിക്കാര്‍ക്ക്. ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ഊഹാപോഹങ്ങളില്‍ ചെയ്ത് തീരുമാനം എടുക്കരുത്. വ്യാപാരികള്‍ക്ക് മികച്ച സമയമാണ്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഭയമില്ലാതെ ഏത് കാര്യവും ചെയ്യുന്നതിന് ശ്രമിക്കണം. പഠനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരാം. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഓരോ മാറ്റങ്ങളും നിങ്ങളിലെ പോസിറ്റീവ് മാറ്റങ്ങള്‍ ആയിരിക്കണം എന്നത് തീരുമാനിക്കേണ്ടതാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യേണ്ടതായി വരുന്നു. സൗഹൃദത്തില്‍ അതിരുകള്‍ വെക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ അഭിപ്രായം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് എത്തുന്നു. സ്വന്തം അഭിപ്രായം പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് ഏത് കാര്യത്തിനും ആലോചിച്ച് മാത്രം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. നിങ്ങളുടെ ചിന്തകള്‍ മറ്റൊരാളുമായി പങ്കിടുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തേയും അമിത ദേഷ്യം കൊണ്ട് നേരിടരുത്. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന ഒരു മാസമാണ്. സുഹൃത്തുക്കളോടൊപ്പം മികച്ച സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിപരമായ മാറ്റങ്ങള്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ബിസിനസ് നല്‍കുന്നവര്‍ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. പണം അമിതമായി ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. വരവനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന സമയമാണ്. ഓഫീസില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ അവരുടെ ജീവിതം സന്തുലിതമാക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു. അതില്‍ ചിലപ്പോള്‍ ഈ മാസം അവര്‍ പരാജയപ്പെടുന്നു. ഒക്ടോബര്‍ മാസത്തില്‍ അപ്രതീക്ഷിത നേട്ടങ്ങളും അപ്രതീക്ഷിത നഷ്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലുകളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദീര്‍ഘകാല നിക്ഷേപം നടത്തുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ഇവര്‍ക്ക് പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സമ്മിശ്രഫലം ആയതിനാല്‍ ജീവിതത്തില്‍ നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ ഉണ്ടാവുന്നു. പലരും പഴയ ചിന്താഗതിയുമായി മുന്നോട്ട് പോവുന്നതിന് ശ്രമിക്കുന്നു. ഇത് പലപ്പോഴും ഇവരെ വീണ്ടും കുഴിയില്‍ ചാടിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ലാഭം ബിസിനസില്‍ നിന്ന് ലഭിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് പോസിറ്റീവ് മാറ്റങ്ങളായി മാറുന്നതിന് അധികം സമയം വേണ്ട. അല്‍പം കൂടി ശ്രദ്ധയോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റം ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഇവര്‍ പ്ലാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ച് മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം. എപ്പോഴും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളെ മാത്രം പ്രതീക്ഷിക്കരുത്. കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പലതും ജീവിതത്തില്‍ സംഭവിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധിച്ച് വേണം തീരുമാനം എടുക്കേണ്ടത്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് സമ്മിശ്രഫലം ഉണ്ടാവുന്ന ഒരു മാസമാണ് ഒക്ടോബര്‍ മാസം. ഈ മാസത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം മാറുന്ന ഒരു സമയം കൂടിയാണ്. അനാവശ്യമായ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മുന്‍കോപം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കരിയറിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാവണം എന്നില്ല. എന്നാല്‍ അല്‍പം കാത്തിരുന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. എപ്പോഴും കണ്ണും കാതും തുറന്നിരിക്കുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ് ഓരോ കാര്യത്തിലും മനസ്സ് വെച്ചാല്‍ ചെറിയ കാര്യങ്ങള്‍ പോലും പ്രശ്‌നമില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഊര്‍ജ്ജസ്വലതയോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധ വേണം. അല്ലെങ്കില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എപ്പോഴും മികച്ച അവസരങ്ങള്‍ ഈ മാസം നിങ്ങളെ തേടി വരുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് മാനസികമായി സമ്മര്‍ദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളെ പോലും അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ ഓഫീസില്‍ ഉണ്ടാവുന്നു. ജോലികള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഊര്‍ജ്ജസ്വലതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബോസിന് നിങ്ങളെക്കുറിച്ച് മികച്ച അഭിപ്രായം ഉണ്ടായിരിക്കണം. എല്ലാ ദിവസവും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ് നിങ്ങള്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ അതെല്ലാം വെറും താല്‍ക്കാലികം മാത്രമാണ് എന്നതാണ് സത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ചുമ കൂടുതലെങ്കില്‍ അതിന് ചികിത്സ തേടേണ്ടതാണ്.

Story first published: Monday, September 26, 2022, 18:35 [IST]
X
Desktop Bottom Promotion