Latest Updates
-
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം
2021- ഒക്ടോബര്‍ മാസം 12 രാശിയുടേയും സമ്പൂര്‍ണ ഫലം
ഓരോ മാസത്തിലും ഓരോ ആഴ്ചയിലും ഓരോ ദിവസത്തിലും ഓരോ രാശിക്കാര്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. 2021 അവസാനിക്കാന്‍ ഇനി വെറും ചുരുങ്ങിയ മാസങ്ങള്‍ മാത്രമേ ഉള്ളൂ. അതിനിടയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഈ ഒക്ടോബര്‍ മാസത്തില്‍ 12 രാശിയുടേയും ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളും പ്രശ്‌നങ്ങളും സന്തോഷവും ദു:ഖവും എല്ലാം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)
മേടം രാശിക്കാര്‍ക്ക് ഈ മാസം നിങ്ങള്‍ക്ക് ജോലിയില്‍ വളരെ ഭാഗ്യമുണ്ടാകും. മാസത്തിന്റെ ആദ്യ ആഴ്ചകളില്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ഉടനേ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിലൂടെ തന്നെ ഏറ്റവും വലിയ പുരോഗതി കൈവരിക്കാനാകും. പലപ്പോഴും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഇതിനുപുറമെ, നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. പല ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുന്നുണ്ട്. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ സ്വയം ശ്രദ്ധിക്കാന്‍ നിങ്ങളെ ഉപദേശിക്കുന്നു.
രാശി മൂലകം: അഗ്നി
രാശിചക്രം: ചൊവ്വ
ഭാഗ്യ സംഖ്യകള്‍: 7, 10, 29, 34, 47, 58
ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ഞായര്‍, ചൊവ്വ, ശനി
ഭാഗ്യ നിറങ്ങള്‍: പിങ്ക്, കടും മഞ്ഞ, ചുവപ്പ്, ആകാശ നീല

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19)
ഈ മാസം ഇടവം രാശിക്കാര്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ ഉണ്ടായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധത്തില്‍ വൈരാഗ്യബുദ്ധിയോടെ ഇവര്‍ പെരുമാറുന്നു. നിങ്ങളുടെ ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ മാസം ജോലി ചെയ്യുന്ന ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ ജോലിയില്‍ ബോസ് വളരെ സംതൃപ്തനായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മാസത്തിന്റെ മധ്യത്തില്‍ നല്ല ലാഭം ലഭിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ മാസം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ചിന്തിക്കാതെ ചെലവഴിക്കുകയാണെങ്കില്‍, മാസാവസാനം, നിങ്ങള്‍ക്ക് ഒരു വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
രാശി മൂലകം: ഭൂമി
രാശി ചക്രം: ശുക്രന്‍
ഭാഗ്യ സംഖ്യകള്‍: 9, 11, 25, 36, 44, 53
ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, തിങ്കള്‍, ബുധന്‍, ഞായര്‍

മിഥുനം രാശി (മേയ് 20-ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കാരണം,ജീവിതം കഠിനമായിരിക്കും. അടുത്തവരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് മാതാപിതാക്കളുമായുള്ള ബന്ധം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ വിവാഹ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായേക്കാം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ചില വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തണമെങ്കില്‍, നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ഈ കാലയളവില്‍ ആസ്ത്മ രോഗികള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
രാശി മൂലകം: വായു
രാശി ചക്രം: ബുധന്‍
ഭാഗ്യ സംഖ്യകള്‍: 4, 8, 23, 30, 49, 52
ഭാഗ്യ ദിനങ്ങള്‍: വെള്ളി, ബുധന്‍, ശനി, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, മഞ്ഞ, പിങ്ക്, വയലറ്റ്, ക്രീം

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഒന്നാമതായി, നിങ്ങളുടെ ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. മാസത്തിന്റെ പ്രാരംഭ ദിവസങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. എന്നാല്‍ അതിന് ശേം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിഭാരം കൂടുതലായിരിക്കും. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നന്നായിരിക്കും. മാസത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. എന്നാല്‍ രിന്നീട് പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തണമെങ്കില്‍, നിങ്ങളുടെ വരുമാനവും ചെലവുകളും തമ്മില്‍ ഒരു ധാരണയുണ്ടാവണം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്.
രാശി മൂലകം: ജലം
രാശിചക്രം: ചന്ദ്രന്‍
ഭാഗ്യ സംഖ്യകള്‍: 7, 14, 23, 34, 48, 55
ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ശനി, ബുധന്‍, വെള്ളി
ഭാഗ്യ നിറങ്ങള്‍: വെള്ള, മഞ്ഞ, കടും പച്ച, ചുവപ്പ്

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)
ഒക്ടോബര്‍ മാസത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ മാസമായിരിക്കും. നിങ്ങളുടെ ചില വലിയ പ്രശ്‌നങ്ങള്‍ ഈ മാസം പരിഹരിക്കാന്‍ സാധ്യതയുണ്ട്. മാസത്തിലെ ആദ്യ ദിവസങ്ങള്‍ കുടുംബാംഗങ്ങളുമായി മികച്ച അവസ്ഥയില്‍ തന്നെയാണ്. പണത്തിന്റെ കാര്യത്തില്‍ തിടുക്കപ്പെടാതിരിക്കുന്നതാണ് നല്ലത്. ജോലിയെക്കുറിച്ച് പറയുമ്പോള്‍ ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. മറുവശത്ത്, ഈ മാസം ജോലി ചെയ്യുന്ന ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാവുന്നു. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍, പെട്ടെന്ന് നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത്, വാഹനം വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണ്. അല്ലാത്തപക്ഷം അപകടം സംഭവിക്കാം.
രാശി മൂലകം: അഗ്നി
രാശിചക്രം: സൂര്യന്‍
ഭാഗ്യ സംഖ്യകള്‍: 5, 10, 17, 24, 30, 49, 57
ഭാഗ്യ ദിനങ്ങള്‍: ഞായര്‍, വെള്ളി, ബുധന്‍, ചൊവ്വ
ഭാഗ്യ നിറങ്ങള്‍: തവിട്ട്, പച്ച, ചുവപ്പ്, ഓറഞ്ച്

കന്നി രാശി (ആഗസ്റ്റ് 22-സെപ്റ്റംബര്‍ 21)
നിങ്ങള്‍ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ പരിശ്രമങ്ങളില്‍ ഒരു തരത്തിലുള്ള പോരായ്മയും വരാന്‍ അനുവദിക്കരുത്. എല്ലാം പെര്‍ഫക്റ്റ് ആക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ മാസം നല്ലതായിരിക്കില്ല. ഈ സമയത്ത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. മാസത്തിന്റെ മധ്യത്തില്‍, നിങ്ങളുടെ പിതാവിന്റെ ആരോഗ്യം മോശമായതിനാല്‍ അല്‍പം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പണത്തിന്റെ അവസ്ഥ സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു ഓപ്പറേഷന്‍ അല്ലെങ്കില്‍ ശസ്ത്രക്രിയക്കുള്ള സാധ്യതയുണ്ട്.
രാശി മൂലകം: ഭൂമി
രാശി ചക്രം: ബുധന്‍
ഭാഗ്യ സംഖ്യകള്‍: 4, 16, 27, 33, 41, 50
ഭാഗ്യ ദിനങ്ങള്‍: ഞായര്‍, വ്യാഴം, ശനി, ബുധന്‍
ഭാഗ്യ നിറങ്ങള്‍: നീല, പര്‍പ്പിള്‍, പിങ്ക്, വെള്ള

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)
ഈ മാസം, ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാവും, എന്നാലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്വകാര്യ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയത്ത് കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ ഓഫീസില്‍ ഉയര്‍ന്ന സ്ഥാനത്താണ് ജോലി ചെയ്യുന്നതെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പഴയ നിയമപരമായ കാര്യം നടക്കുന്നുണ്ടെങ്കില്‍, അത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ബിസിനസില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഭക്ഷണത്തിലെ അസ്വസ്ഥതകള്‍ കാരണം നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്.
രാശി മൂലകം: വായു
രാശി ചക്രം: ശുക്രന്‍
ഭാഗ്യ സംഖ്യകള്‍: 4 12, 23, 37, 44, 59
ഭാഗ്യ ദിനങ്ങള്‍: ബുധന്‍, ശനി, വ്യാഴം, ഞായര്‍
ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, ഓറഞ്ച്, മഞ്ഞ, മറൂണ്‍

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)
പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് അത്ര നല്ലതായിരിക്കില്ല. ഗ്രഹങ്ങളുടെ ദോഷകരമായ സ്ഥാനം കാരണം, അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. ഈ കാലയളവില്‍ പണത്തിന്റെ അഭാവം കാരണം, പല ഉത്തര വാദിത്വങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. പണം സമ്പാദിക്കാന്‍ നിങ്ങള്‍ ചില തെറ്റായ വഴികളും പിന്തുടര്‍ന്നേക്കാം. ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബിസിനസ്സ് ചെയ്യുന്നതിലൂടെ ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടമാണ് സംഭവിക്കുന്നത്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
രാശി മൂലകം: ജലം
രാശിചക്രം: ചൊവ്വ
ഭാഗ്യ സംഖ്യകള്‍: 7, 11, 20, 33, 45, 54
ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, തിങ്കള്‍, ഞായര്‍, ബുധന്‍
ഭാഗ്യ നിറങ്ങള്‍: വെള്ള, ഓറഞ്ച്, പിങ്ക്, നീല, ക്രീം

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)
ധനു രാശിക്കാര്‍ക്ക് ഈ മാസം അത്ര മികച്ചതായിരിക്കില്ല. ജോലിസ്ഥലത്ത് അമിതമായ ജോലി ഭാരം കാരണം കുടുംബത്തിന് അധികം സമയം നല്‍കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നിരവധി ചെറിയ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലം ലഭിക്കുന്നുണ്ട്. നിങ്ങളുടെ വരുമാനം നല്ലതായിരിക്കും, എന്നാല്‍ അനാവശ്യ ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. മാസാവസാനം നിങ്ങള്‍ വായ്പയെടുക്കേണ്ടിയും വന്നേക്കാം. അതുകൊണ്ട് ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം ഹൃദ്രോഗികള്‍ക്ക് നല്ലതല്ല. ഈ കാലയളവില്‍ നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
രാശി മൂലകം: അഗ്നി
രാശിചക്രം: വ്യാഴം
ഭാഗ്യ സംഖ്യകള്‍: 3, 5, 10, 27, 31, 44, 56
ഭാഗ്യ ദിനങ്ങള്‍: വെള്ളി, ശനി, വ്യാഴം, ബുധന്‍
ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസം ഒരു ശരാശരി മാസമായിരിക്കും. ജീവിത വിജയത്തിന് വേണ്ടി ഇവര്‍ കഠിനാധ്വാനം ചെയ്യണം. ഏത് തീരുമാനവും വളരെയധികം ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതുണ്ട്. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ പണത്തെക്കുറിച്ച് അധികം ബോധവാന്‍മാരാവേണ്ടതില്ല. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം ഈ മാസം പരിഹരിക്കാനാകും. വ്യക്തിഗത ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വീടിന്റെ അന്തരീക്ഷം മിക്കപ്പോഴും നല്ലതായിരിക്കും. നിങ്ങളുടെ യാത്ര വളരെ സവിശേഷതകള്‍ നിറഞ്ഞതായയിരിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ പടരുന്ന പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷയെക്കുറിച്ച് നിങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ടതുണ്ട്.
രാശി മൂലകം: അഗ്നി
രാശിചക്രം: വ്യാഴം
ഭാഗ്യ സംഖ്യകള്‍: 3, 5, 10, 27, 31, 44, 56
ഭാഗ്യ ദിനങ്ങള്‍: വെള്ളി, ശനി, വ്യാഴം, ബുധന്‍
ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും. എങ്കിലും അല്‍പം ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനം ഉണ്ടായിരുന്നിട്ടും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നില്ലെങ്കില്‍, തിടുക്കം കാണിക്കരുത്. സമയമെടുത്ത് മാത്രമേ നിങ്ങള്‍ക്ക് ഫലം ലഭിക്കുകയുള്ളൂ. നിങ്ങള്‍ ഒരു വിദേശ കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ചില പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. മാതാപിതാക്കളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ തമ്മിലുള്ള അകലം കുറയുകയും പരസ്പരം നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അധികം പ്രശ്‌നമുണ്ടാക്കേണ്ടതില്ല. കൃത്യസമയത്ത് ഭക്ഷണത്തോടൊപ്പം ലഘു വ്യായാമം ചെയ്യുന്നത് തുടരുക.
രാശി മൂലകം: ഭൂമി
രാശിചക്രം: ശനി
ഭാഗ്യ സംഖ്യകള്‍: 5, 10, 28, 34, 47, 58
ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ബുധന്‍, ചൊവ്വ
ഭാഗ്യ നിറങ്ങള്‍: വയലറ്റ്, മഞ്ഞ, മെറൂണ്‍, വെള്ള, ഓറഞ്ച്

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)
മീനം രാശിക്കാര്‍ക്ക് ഈ മാസം വളരെ നല്ലതാണ്. നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അവരുടെ പരിശ്രമങ്ങളില്‍ വിജയം കാണുന്നതിനുള്ള സാധ്യതയുണ്ട്. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തെ സാമ്പത്തിക ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ഈ മാസം നിങ്ങള്‍ക്ക് വിജയം നേടാനാകും. ഭക്ഷണപാനീയങ്ങളുടെ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം വളരെ ലാഭകരമായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
രാശി മൂലകം: ജലം
രാശിചക്രം: വ്യാഴം
ഭാഗ്യ സംഖ്യകള്‍: 7,15, 26, 34, 41, 58
ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ചൊവ്വ, ഞായര്‍
ഭാഗ്യ നിറങ്ങള്‍: പച്ച, പിങ്ക്, വെള്ള, മഞ്ഞ



Click it and Unblock the Notifications











