For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ

|
October 2021 Finance And Career Monthly Horoscope In Malayalam

ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. നാല് ഗ്രഹങ്ങള്‍ ഈ മാസം അവയുടെ സഞ്ചാരപാത മാറും. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് അത് തീരുമാനിക്കുന്നു. പല ഗ്രഹങ്ങളുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങള്‍ ഈ മാസം നിങ്ങളുടെ കരിയറിലും പണത്തിലും സ്വാധീനം ചെലുത്തും. ജ്യോതിഷപ്രകാരം സമ്പത്തിന്റെയും കരിയറിന്റെയും കാര്യത്തില്‍ ഒക്ടോബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Most read: ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read: ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

മേടം

മേടം

യാത്രയിലൂടെ വിജയം കൈവരിക്കുമെങ്കിലും നിങ്ങളുടെ പ്രതീക്ഷകക്ക് അനുസൃതമായിരിക്കില്ല. സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം. ജോലിസ്ഥലത്ത് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് നിങ്ങളുടെ മനസ്സ് അനുസരിച്ച് പ്രവര്‍ത്തിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ വിജയത്തിന്റെ വഴികള്‍ തുറക്കപ്പെടും. പ്രണയ ബന്ധത്തില്‍ എന്തെങ്കിലും ദുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയാകും. ഒക്ടോബര്‍ അവസാനം, നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന ആരെങ്കിലും മുന്നോട്ട് വന്നേക്കാം.

ഇടവം

ഇടവം

ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ നല്ല വിജയം കൈവരിക്കും. ജീവിതത്തില്‍ വിജയിക്കാനുള്ള പുതിയ വഴികള്‍ തുറക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങള്‍ കരുതിയിരിക്കുക. ആരുടെയെങ്കിലും ചതി മൂലം സാമ്പത്തിക നഷ്ടവും സംഭവിക്കാം, അതിനാല്‍ ശ്രദ്ധിക്കുക. വൈകാരികത നിയന്ത്രിക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒക്ടോബര്‍ അവസാനം ഒരു പുതിയ തുടക്കം ലഭിക്കും.

Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ആരോഗ്യത്തിലും നല്ല പുരോഗതി ഈ മാസം കാണാം. ജോലി മേഖലയില്‍ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്നത് പുരോഗതിക്ക് കാരണമാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. യാത്രകള്‍ ഈ മാസം മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഒക്ടോബര്‍ അവസാനം, മനസ്സിന് എന്തെങ്കിലും വിഷമമുണ്ടായേക്കാം.

കര്‍ക്കടകം

കര്‍ക്കടകം

ഒരു പുതിയ തുടക്കം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ നല്‍കും. ജോലി മേഖലയില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. ഈ മാസം സാമ്പത്തിക കാര്യങ്ങളിലും നല്ലതാണ്, ഒരു സ്ത്രീയുടെ സഹായത്തോടെ സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ആരോഗ്യത്തില്‍ നല്ല പുരോഗതി ഈ മാസം ദൃശ്യമാകും. യാത്രകള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. പ്രണയ ബന്ധത്തില്‍ സമയം അനുകൂലമാണ്.

Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌Most read:ഭാഗ്യം നല്‍കും ജന്‍മനക്ഷത്രക്കല്ല്; ജനിച്ച മാസം പ്രകാരം ധരിക്കേണ്ടത് ഇത്‌

ചിങ്ങം

ചിങ്ങം

ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ നിന്ന് ചില സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാകും. യാത്രകളിലൂടെ ഈ മാസം നല്ല നേട്ടങ്ങള്‍ സംഭവിക്കുന്നു, യാത്രകള്‍ വിജയിക്കും. പ്രണയ ബന്ധത്തില്‍ ചില നല്ല കാര്യങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് വൈരുദ്ധ്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം, അവ ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക ചെലവുകളും ഈ മാസം വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, ഒക്ടോബര്‍ അവസാനം, സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും.

കന്നി

കന്നി

ഈ മാസം നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങള്‍ ഉണ്ടാകും. പ്രണയബന്ധത്തില്‍ നേട്ടമുണ്ടാകും. എന്നിരുന്നാലും, ജോലിസ്ഥലത്ത്, നിങ്ങള്‍ വൈകാരികമായി അസ്വസ്ഥനാകും. സാമ്പത്തിക കാര്യങ്ങളിലെ നിക്ഷേപങ്ങളിലൂടെ ലളിതമായ വിജയം കൈവരിക്കും. ആരോഗ്യത്തില്‍ പെട്ടെന്നുള്ള പുരോഗതി സാധ്യമാണ്. കുടുംബത്തിലെ എന്തെങ്കിലും കാര്യങ്ങളില്‍ മനസ്സ് അസ്വസ്ഥമാകും. ഈ മാസം യാത്രകള്‍ ഒഴിവാക്കുന്നത് നന്നി.

Most read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ലMost read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

തുലാം

തുലാം

ജോലിയില്‍ പുരോഗതി ഉണ്ടാകും, നിങ്ങള്‍ക്ക് സ്ത്രീവിഭാഗത്തിന്റെ സഹായം ലഭിക്കും, അതിനാല്‍ പദ്ധതികള്‍ വിജയിക്കും. പ്രണയബന്ധത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള അകലം വര്‍ദ്ധിച്ചേക്കാം. സാമ്പത്തിക ചെലവുകളും ഈ മാസം കൂടുതലായിരിക്കും. ആരോഗ്യത്തിലും പ്രതികൂല ഫലമുണ്ടാകും. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സും വിഷമിക്കും. ഒക്ടോബര്‍ അവസാനം, ചില സന്തോഷ സാഹചര്യങ്ങള്‍ ജീവിതത്തില്‍ കൈവരും.

വൃശ്ചികം

വൃശ്ചികം

പ്രണയ ബന്ധത്തില്‍, പരസ്പര സ്‌നേഹം കൂടുതല്‍ ശക്തമാകും. കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷം വരും. യാത്രകളും ശുഭകരമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളിലെ നിങ്ങളുടെ അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിലാക്കും. നിങ്ങള്‍ക്ക് ആരോഗ്യത്തില്‍ ഒരു ചെറിയ കുറവ് അനുഭവപ്പെടാം. ഒക്ടോബര്‍ അവസാനം, ഒരു സ്ത്രീയുടെ പിന്തുണയോടെ മനസ്സ് സന്തോഷിക്കും.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

ധനു

ധനു

സാമ്പത്തിക കാര്യങ്ങളില്‍ അഭിവൃദ്ധിക്ക് സാധ്യതയുണ്ട്, സമ്പത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ നിങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ ലഭിക്കുകയും തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി എടുക്കുകയും ചെയ്യും. ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. പ്രണയ ബന്ധത്തില്‍ സമയം അനുകൂലമാണ്. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ മാസം നിങ്ങള്‍ യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

മകരം

മകരം

ജോലിയില്‍ പുരോഗതിയുണ്ടാകും, മനസ്സ് സന്തോഷിക്കും. സാമ്പത്തിക വളര്‍ച്ചയുടെ നല്ല യാദൃശ്ചികതകളും ഈ മാസം മുതല്‍ ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പുതിയ പദ്ധതികളും ആസൂത്രണം ചെയ്യാനായേക്കാം. പ്രണയ ബന്ധത്തില്‍ സമയം അനുകൂലമാണ്, പരസ്പര സ്‌നേഹം ശക്തമായിരിക്കും. ഈ മാസം ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടാകും. യാത്രകള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും.

Most read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാംMost read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം

കുംഭം

കുംഭം

ജോലി മേഖലയില്‍ പുരോഗതി ഉണ്ടാകും, ബഹുമാനം വര്‍ദ്ധിക്കും. ഒക്ടോബര്‍ മാസം സാമ്പത്തിക കാര്യങ്ങള്‍ക്കും വളരെ നല്ലതാണ്, സാമ്പത്തിക വളര്‍ച്ചയ്ക്ക് ധാരാളം അവസരങ്ങള്‍ ജീവിതത്തില്‍ ലഭ്യമാകും. ആരോഗ്യം ക്രമേണ മെച്ചപ്പെടും. കുടുംബത്തില്‍ പരസ്പര സ്‌നേഹം വര്‍ദ്ധിക്കുകയും ചെയ്യും. പ്രണയ ബന്ധത്തില്‍ സമയം നല്ലതായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും യാത്ര ചെയ്യാന്‍ പദ്ധതിയിടും. ഒക്ടോബര്‍ അവസാനം ഒരു പുതിയ തുടക്കം ജീവിതത്തില്‍ സന്തോഷം നല്‍കും.

മീനം

മീനം

ഈ മാസം സാമ്പത്തിക നേട്ടങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. പ്രണയബന്ധത്തില്‍ സന്തോഷകരമായ സമയം ചിലവഴിക്കും. ആരോഗ്യത്തിലും വളരെയധികം പുരോഗതിയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ മാസം ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മാസാവസാനം, ക്രമേണ സമയം നിങ്ങള്‍ക്ക് അനുകൂലമാകും.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

English summary

October 2021 Finance And Career Monthly Horoscope In Malayalam

Here we are discussing the finance and career monthly horoscope for the month of October 2021 in malayalam. Read on.
X
Desktop Bottom Promotion