ഒക്ടോബറിൽ നേട്ടം കൊയ്യും രാശികൾ, സൂക്ഷിക്കേണ്ടവരും

ഓരോ മാസത്തേയും രാശിഫലത്തിന് ഓരോ പ്രത്യേകതയാണ് ഉണ്ടാവുന്നത്. എന്നാൽ പലപ്പോഴും അത് നല്ലതോ ചീത്തതോ എന്ന് മുന്‍കൂട്ടി അറിയുന്നതിന് പലരും ശ്രമിക്കുന്നില്ല. എന്നാൽ ഇന്ന് ഒക്ടോബർ 1. ഈ മാസം ഓരോ രാശിക്കാർക്കും എന്താണ് കാത്ത് വെച്ചിട്ടുള്ളത് എന്ന് അറിയാൻ നിങ്ങൾക്ക് താൽപ്പര്യമില്ലേ? നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം വിശദമായി അറിയുന്നതിന് ബോൾഡ്സ്കൈ മലയാളം വായിക്കൂ.

നിങ്ങളുടെ ഈ മാസത്തെക്കുറിച്ചുള്ള വ്യക്തവും സമ്പൂർണവുമായ വിവരങ്ങൾ നിങ്ങൾക്ക് അറിയാം. ജ്യോതിഷ പ്രവചനങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും. ഉദ്യോഗം, സാമ്പത്തികം, കുടുംബം, വിദ്യാഭ്യാസം, ദാമ്പത്യം എന്നിവയെക്കുറിച്ചെല്ലാം നിങ്ങൾക്ക് അറിയുന്നതിന് ഈ മാസത്തെ രാശിഫലം നോക്കാം.

മേടം രാശി

മേടം രാശി

പൊതുവേ നിങ്ങൾക്ക് അധികം മോശമല്ലാത്ത ഒരു മാസമായിരിക്കും ഓക്ടോബർ. പൊതുവേ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഏത് കാര്യത്തിലും ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. എന്നാൽ എന്തെങ്കലും ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. രാജയോഗത്തിനുള്ള സാധ്യത ഈ മാസത്തിൽ മേടം രാശിക്കാർക്കുണ്ട്. എന്നാൽ ഇത് അനുഭവത്തിൽ വരുന്നതിന് അൽപം താമസം വരും എന്ന് മാത്രമാണ് പ്രശ്നം. എങ്കിലും നല്ലൊരു മാസമായിരിക്കും ഒക്ടോബർ മാസം മേടം രാശിക്കാർക്ക്.

ഇടവം രാശി

ഇടവം രാശി

സാമ്പത്തികപരമായി പല വിധത്തിലുള്ള നേട്ടങ്ങൾ നിങ്ങൾക്കുണ്ടാവുന്നത് ഒക്ടോബർ മാസത്തിലാണ്. കർമ്മരംഗത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വപ്രയത്നത്താൽ ജീവിതത്തിൽ എന്തെങ്കിലും നേടണം എന്നുണ്ടെങ്കിൽ അതിന് പറ്റിയ മാസമായാണ് ഒക്ടോബർ മാസം കണക്കാക്കുന്നത്. എങ്കിലും പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് യോഗം കാണുന്നുണ്ട്. അതുകൊണ്ട് ഒക്ടോബർ മാസം പൊതുവേ നല്ല മാസമായാണ് ഇടവം രാശിക്കാർക്കും കാണപ്പെടുന്നത്.

 മിഥുനം രാശി

മിഥുനം രാശി

ഇടക്ക് അൽപ സ്വൽപം പ്രതിബന്ധങ്ങൾ നിങ്ങള്‍ക്ക് ഈ മാസം ഉണ്ടാവുന്നുണ്ട്. ചെറിയ തോതിൽ യാത്രാക്ലേശം, അലച്ചിൽ, ആഗ്രഹങ്ങൾ പൂർത്തീകരിക്കാത്ത അവസ്ഥ എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പൊതുവേ നോക്കുകയാണെങ്കിൽ വളരെ നല്ല മാസമായിരിക്കും. നവഗ്രഹ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് അനുകൂലമായ സമയമല്ല എന്ന ബോധ്യം മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കണം.

കർക്കിടകം രാശി

കർക്കിടകം രാശി

ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലപ്പോഴും ഈ മാസത്തിൽ കർക്കിടകം രാശിക്കാർക്ക് നടക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ രാശിമണ്ഡലത്തിൽ നിന്നും ഒരു ഭാഗ്യ രേഖ തെളിയുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. പണം കൈയ്യിൽ വന്നു ചേരുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട് കർക്കിടക രാശിക്കാർക്ക് ഈ മാസത്തിൽ. കർമ്മ മേഖലയില്‍ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പലപ്പോഴും അത് നിങ്ങളിൽ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പലപ്പോഴും പരാജയത്തിന്റെ രുചി നിങ്ങൾ അറിയുന്നതിനുള്ള സാധ്യതയുണ്ട്. വീട് നിർമ്മിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂലസമയമാണ് ഒക്ടോബർ മാസം. സാമ്പത്തിക ഇടപാടുകളിൽ ലാഭം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. പ്രമയ ബന്ധത്തിനുള്ള സാധ്യതയും ഈ മാസം കാണുന്നുണ്ട്. കുടുംബ ജീവിതത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും ഇവർ. തൊഴിൽ പരമായും ഉയർച്ചയിൽ എത്തുന്നവരാണ് ചിങ്ങം രാശിക്കാർ.

കന്നി രാശി

കന്നി രാശി

ഏത് കാര്യത്തിനും അപ്രതീക്ഷിത തടസ്സങ്ങൾക്കുള്ള സാധ്യത കാണുന്നുണ്ട്. സംസാരത്തിൽ മിതത്വം പാലിച്ചില്ലെങ്കിൽ അത് ബന്ധങ്ങൾ തകർക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. വീടിന്റെ അന്തരീക്ഷത്തിൽ പലപ്പോഴും പ്രതിസന്ധികള്‍ രൂപം കൊള്ളുന്നതിനുള്ള സാധ്യതയും ഉണ്ട്. കുടുംബത്തിൽ ഇതിന്റ ഫലമായി അസ്വസ്ഥതകൾ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ വയിക്കുന്നു. വലിയ നഷ്ടത്തിനുള്ള സാധ്യത കന്നി രാശിക്കാർക്ക് ഒക്ടോബർ മാസത്തില്‍ കാണുന്നുണ്ട്.

തുലാം രാശി

തുലാം രാശി

ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് പല വിധത്തിൽ പല വഴിയിൽ നിന്നും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും ആത്മനിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണം. ജാഗ്രതയോടെ മാത്രമേ ഓരോ കാര്യത്തേയും സമീപിക്കാൻ പാടുകയുള്ളൂ. അല്ലെങ്കിൽ അത് നിങ്ങളെ കൂടുതൽ കുഴപ്പത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് ധാരാളം എതിർപ്പുകൾക്കുള്ള സാധ്യതയുണ്ട്. ബന്ധുവിരോധത്തിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. തുലാം രാശിക്കാർക്ക് പൊതുവേ ഒക്ടോബര്‍ മാസം ശ്രദ്ധിക്കേണ്ടതാണ്.

 വൃശ്ചികം രാശി

വൃശ്ചികം രാശി

വിചാരിക്കാത്ത തടസ്സങ്ങൾ പല കാര്യത്തിലും വന്നു ചേരുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കാന്‍ ആഗ്രഹിക്കുമെങ്കിലും പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തിൽ ചേരാത്തവയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ജീവിതത്തിൽ മുന്നോട്ട് നല്ല രീതിയിൽ വിജയിക്കുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. ഏത് കാര്യത്തിനും ശ്രദ്ധാപൂർവ്വം മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ നിങ്ങൾക്ക് ഉണ്ടാക്കി തരുന്നു.

 ധനു രാശി

ധനു രാശി

എന്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അതിലെല്ലാം വിജയം കാണുന്നതിന് ധനുരാശിക്കാർക്ക് സാധിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. വിദേശ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പുതിയ വീട് നിർമ്മിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യാനുഭവങ്ങൾ ധനു രാശിക്കാർക്ക് ഈ മാസം അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക ഇടപാടിൽ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരിലുണ്ട്.

മകരം രാശി

മകരം രാശി

അസുലഭമായ ഭാഗ്യാനുഭവങ്ങൾക്കുള്ള സമയം തെളിഞ്ഞ് വരുന്ന ഒരു മാസമാണ് മകരം രാശിക്കാർക്ക് ഒക്ടോബർ മാസം. വളരെ അപൂർവ്വമായി നിങ്ങള്‍ക്ക് താരക യോഗത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്‍പം പ്രതിസന്ധികൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങളിലേക്ക് തന്നെയാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. ജീവിതത്തിൽ കുറേ കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും നടക്കുന്നു ഒക്ടോബർ മാസത്തിൽ.

കുംഭം രാശി

കുംഭം രാശി

കാര്യപരാജയമാണ് പലപ്പോഴും ഈ മാസത്തിൽ കുംഭം രാശിക്കാരുടെ ഫലം. പലപ്പോഴും തകര്‍ച്ച, മനക്ലേശം, ജീവിതത്തില്‍ അസ്വസ്ഥത എന്നിവയെല്ലാം നിങ്ങളുടെ ഈ മാസത്തെ ഫലങ്ങളിൽ പെടുന്നതാണ്. പലപ്പോഴും കുടുംബത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുമിത്രാദികളോട് വളരെയധികം ശ്രദ്ധിച്ച് സംസാരിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ അത് നിങ്ങൾക്ക് തന്നെ ദോഷമുണ്ടാക്കുന്നുണ്ട്. നവഗ്രഹ പൂജയും ദർശനവും ദോഷങ്ങൾ അകലുന്നതിന് സഹായിക്കുന്നുണ്ട്.

 മീനം രാശി

മീനം രാശി

മീനം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഒക്ടോബർ മാസത്തിൽ ഉണ്ടാവുന്നുണ്ട്. ധനപരമായി വളരെയധികം നേട്ടങ്ങളും ലഭിക്കുന്നുണ്ട്. സ്വപ്രയത്നത്താൽ ഉന്നതിയിൽ എത്തുന്നതിന് ഇവർ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ജോലിക്കാര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവർക്ക് അനുകൂലസമയമാണ് ഒക്ടോബർ മാസം. ഗൃഹ നിർമ്മാണം പൂർത്തീകരിക്കുന്നതിനും ഭാഗ്യാനുഭവങ്ങൾക്കും നല്ല മാസമാണ് മീനം രാശിക്കാർക്ക് ഒക്ടോബർ മാസം.

X
Desktop Bottom Promotion