Latest Updates
-
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും!
ഈ സ്ത്രീകള്‍ വാഴുന്നിടം സമ്പത്ത് കുറയില്ല: കുബേരന്റെ അനുഗ്രഹം കൂടെയുണ്ടാവും
സംഖ്യാശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. ജ്യോതിഷത്തിന്റെ ഒരു ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം എന്നത് നമുക്കറിയാം. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്ര പ്രകാരം നമുക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്നു. ജനനത്തീയ്യതി നമ്മുടെ ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും വരെ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
എന്നാല്‍ ഇനി പറയുന്ന സംഖ്യയാണ് ജന്മസംഖ്യയെങ്കില് അതിന് കീഴില്‍ വരുന്ന സ്ത്രീകള്‍ക്ക് അവര്‍ വിചാരിക്കുന്നതിനേക്കാള്‍ ഭാഗ്യം ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവരോടൊപ്പം എപ്പോഴും കുബേരന്റെ അനുഗ്രഹം ഉണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. ഏഴ് എന്ന സംഖ്യയാണ് ഇത്തരത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന സംഖ്യ. എന്നാല്‍ ജന്മസംഖ്യ 7 ആണെങ്കില്‍ അത് എപ്രകാരം കണ്ടെത്താം എന്ന് നോക്കാം.

നിങ്ങളുടെ ജന്മസംഖ്യ 7 ആണോ
്നിങ്ങളുടെ ജന്മസംഖ്യ 7 ആണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. മാസത്തില്‍ 7 എന്ന തീയ്യതിയിലാണ് നിങ്ങള്‍ ജനിച്ചത് എന്നുണ്ടെങ്കില്‍ അവരുടെ ജന്മസംഖ്യ 7 ആയി കണക്കാക്കാം. ഇത് കൂടാതെ നിങ്ങള്‍. 16, 25 എന്നീ തീയ്യതികളിലാണ് ജനിച്ചത് എന്നുണ്ടെങ്കിലും ഇവരുടെ ജന്മസംഖ്യ 7 ആണ്. എന്നാല്‍ സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ 7 ജന്മസംഖ്യയെങ്കില് പല മാറ്റങ്ങളും സംഭവിക്കുന്നു. സ്ത്രീകളില്‍ ഇത് എപ്രകാരം ഭാഗ്യം കൊണ്ട് വരും എന്നും കുബേരന്റെ അനുഗ്രഹം എത്രത്തോളം ഉണ്ട് എന്നും നമുക്ക് നോക്കാം.
ഭാഗ്യ ഫലങ്ങള്‍ ഇപ്രകാരം
സംഖ്യാശാസ്ത്രപ്രകാരം 7 ആണ് നിങ്ങളുടെ ജന്മസംഖ്യ എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് എല്ലാ മേഖലകളിലും വിജയം കണ്ടെത്തുന്നതിന് കഴിയും. ബുദ്ധിശക്തിയില്‍ ഇവരെ വെല്ലുന്നതിന് സാധിക്കുകയില്ല. എല്ലാ മേഖലകളിലും വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ഏത് ജോലിയും ചെയ്യുന്നതിന് ഇവര്‍ക്ക് മടിയില്ല. ജീവിതത്തില്‍ ഉണ്ടാവുന്ന വിജയത്തിന്റെ അടിസ്ഥാനം തന്നെ ഇവര്‍ക്ക് കുബേരന്റെ അനുഗ്രഹം ലഭിക്കുന്നതാണ്. എത്ര മോശം കാര്യമാണെങ്കിലും അത് വിജയത്തിലെത്തിക്കുന്നതിന് ഇവര്‍ക്കുള്ള കഴിവ് നിസ്സാരമല്ല.
കുബേരന്റെ അനുഗ്രഹം
മാസത്തിലെ 7, 16, 25 തീയതികളില്‍ ജനിച്ച സ്ത്രീകള്‍ എപ്പോഴും കുബേരന്റെ അനുഗ്രഹം ഉള്ളവരാണ്. സമ്പത്തിന്റെ ദൈവമായാണ് കുബേരനെ പുരാണത്തില്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുബേരന്റെ അനുഗ്രഹത്തോടെ സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇവര്‍ക്ക് ഇല്ലാതാവുന്നു. ഇവരെ വിവാഹം കഴിക്കുന്നവരിലും അതേ ഭാഗ്യം പ്രതിഫലിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഒരിക്കലും ഇവരെ ബാധിക്കുന്നില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു.
ബിസിനസ്സില്‍ വിജയം നേടും
ബിസിനസ് ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളെങ്കില്‍ ഇവര്‍ക്ക് അതില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. ബിസിനസിലെ പ്രശസ്തിയും വിജയവും നിങ്ങളെ വീണ്ടും ഉയരത്തിലെത്തിക്കുന്നു. പലപ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും ഭാഗ്യം നിങ്ങളില്‍ ഉള്ളതിനാല്‍ അതെല്ലാം മാറുന്നു. പോരാട്ടത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. അതുകൊണ്ട് എത്ര പ്രയാസകരമായ സമയത്തേയും മറികടക്കുന്നതിനും ജീവിതം സന്തോഷകരമാക്കുന്നതിനും സാധിക്കും.
വിവാഹ ശേഷം
വിവാഹശേഷം ഈ സ്ത്രീകള്‍ക്ക് സര്വ്വസൗഭാഗ്യവതിയായി ജീവിക്കാന്‍ സാധിക്കും. ഇവരുടെ ഭാഗ്യം പങ്കാളിയുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. എവിടെ പോയാലും ഭാഗ്യം ഇവരോടൊപ്പം ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരുമില്ല എന്നതാണ് സത്യം. ഭര്‍ത്താവിനും കുടുംബത്തിനും ഐശ്വര്യം കൊണ്ട് വരുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്ക്കുന്നു.



Click it and Unblock the Notifications