Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
Weekly Numerology Horoscope: വരുന്ന 7 ദിവസം കാര്യവിജയം, സ്ഥാനക്കയറ്റം, നേട്ടങ്ങള്‍: സമ്പൂര്‍ണഫലം
ന്യൂമറോളജി പ്രകാരം ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രയത്നിക്കുമ്പോഴാണ് ജ്യോതിഷം വിജയിക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളും സംയോജിപ്പിച്ച് കൊണ്ടാണ് സംഖ്യാശാസ്ത്രം നിലനില്‍ക്കുന്നത്. ജീവിതത്തില്‍ നിര്‍ണായക സ്വാധീനമാവാന്‍ പലപ്പോഴും സംഖ്യാശാസ്ത്രത്തിന് സാധിക്കുന്നു. ഒരു വ്യക്തിയുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതില്‍ സംഖ്യാശാസ്ത്രത്തിനുള്ള പങ്ക് നിസ്സാരമല്ല.
ഒരു വ്യക്തിയുടെ സാമ്പത്തിക ഉയര്‍ച്ചയും നേട്ടങ്ങളും കരിയറും എല്ലാം മനസ്സിലാക്കാന്‍ പലപ്പോഴും ന്യൂമറോളജി സഹായിക്കുന്നു. നിങ്ങളുടെ ഈ ആഴ്ചയില്‍ എന്തൊക്കെയാണ് ന്യൂമറോളജി പ്രകാരം ഫലം വരുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെ ജന്മസംഖ്യയില് ഉള്ളവരാണ് മുന്നോട്ട് പോവുന്നത് എന്നതിനെക്കുറിച്ചെല്ലാം ഈ ആഴ്ചയിലെ വാരഫലത്തില്‍ വായിക്കാം.

നമ്പര്‍ 1
ഈ ആഴ്ചയില്‍ നമ്പര്‍ 1 ഉള്ളവര്‍ക്ക് അവരുടെ സാമ്പത്തിക നില മികച്ചതായിരിക്കും. വരുന്ന ആഴ്യില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം അനുകൂലമായിരിക്കും. പലപ്പോഴും സാമ്പത്തിക സംരംഭങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ജീവിതശൈലി രോഗങ്ങള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.
നമ്പര്‍ 2
നമ്പര്‍ 2 ആണെങ്കില്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള വെല്ലുവിളികളും അഭിമാന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും പല മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവും എങ്കിലും അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന് പകരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മുന്‍കാല അനുഭവങ്ങള്‍ പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
നമ്പര്‍ 3
ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ അതെല്ലാം തന്നെ പോസിറ്റീവ് ഫലങ്ങള്‍ ആയിരിക്കണം എന്നില്ല. എങ്കിലും ആഴ്ചയുടെ അവസാനത്തിലേക്ക് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. നേട്ടങ്ങളെല്ലാം തന്നെ നിങ്ങളെ തേടി എത്തുന്നു. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവും. അതിനെയെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തികമായ പുരോഗതി ഉണ്ടായിരിക്കാം എന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു, സാമ്പത്തികമായ പ്രതിസന്ധികളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു, പലപ്പോഴും കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ ഉയരത്തിലെത്തിക്കുന്നു.
നമ്പര്‍ 5
ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പൊതുവേ അനുകൂല സമയമാണെങ്കില്‍ പോലും അല്പം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ചെറിയ രീതിയില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ വീണ്ടും വീണ്ടും സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു. മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ അത് നിങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക പരാധീനതകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ആഴ്ചയുടെ മധ്യത്തോടെ എല്ലാ പ്രയാസങ്ങളും മാറുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. കാരണം ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ അല്പം പ്രയാസം ഉണ്ടാവുന്ന സമയമാണ്. മാനസികാരോഗ്യം വര്‍ദ്ധിക്കുകയും അത് വഴി കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് ഏകാഗ്രതയും ആത്മനിയന്ത്രണവും വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ അസുഖമാണെങ്കില്‍ പോലും പണച്ചിലവിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 8
നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കാണുന്നു. ഒരു തരത്തിലും പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. ദിവസങ്ങള്‍ കടന്ന് പോവുമ്പോള്‍ പലപ്പോഴും മാറ്റങ്ങള്‍ നിരവധിയുണ്ടാവുന്നു. പല തരത്തിലുള്ള തടസ്സങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുമെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ചയുടെ അവസാനത്തോടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. ഏത് കാര്യത്തിലും ഉത്സാഹവും നിറയുന്നു.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് സന്തോഷത്തിന്റെ സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വൈകാരികമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഒരു സമയം തന്നെയാണ്. സാമ്പത്തിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു.



Click it and Unblock the Notifications