Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
Numerology Horoscope: ധനനേട്ടം, ജോലിയില്‍ ഉയര്‍ച്ച, മംഗല്യഭാഗ്യം: ഈ ആഴ്ചയില്‍ ഉയര്‍ച്ച ഇവര്‍ക്ക്
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നത് ജ്യോതിഷത്തിന്റെ ഒരു ഉപവിഭാഗമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രവചനങ്ങള്‍ക്കും മറ്റും അത്യന്തം പ്രാധാന്യവും ഉണ്ട്. നിങ്ങളുടെ ഭാവിയും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം ന്യൂമറോളജി പ്രകാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തി ജനിച്ച സംഖ്യ അല്ലെങ്കില്‍ ജന്മ ദിനം നോക്കി നമുക്ക് ഇത്തരം കാര്യങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.
ജനനത്തീയ്യതി പ്രകാരം ഓരോരുത്തര്‍ക്കും അവരവരുടെ മേഖലകള്‍ വ്യത്യാസപ്പെട്ടിരിക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളാണ് ഇത്തരത്തില്‍ ജന്മസംഖ്യാ ഫലം കണ്ടെത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഈ ആഴ്ചയിലെ ന്യൂമറോളജി ഫലം എന്താണെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം.

ജന്മസംഖ്യ 1
ജന്മസംഖ്യ 1 ആണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കും. അത് മാത്രമല്ല വളരെയധികം ബുദ്ധിയോടെയാണ് ഓരോ കാര്യവും ചെയ്ത് തീര്ക്കുന്ന്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു. ദിവസത്തിന്റെ തുടക്കം തന്നെ അതിഗംഭീരമായിട്ടായിരിക്കും . സാമ്പത്തിക കാര്യങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിക്കും. ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കണം.
ജന്മസംഖ്യ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഈ ഒരാഴ്ച കൊണ്ട് സംഭവിക്കുന്നു. അടുത്തിടെ നിങ്ങള്‍ അനുഭവിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ വിലമതിക്കാന്‍ ആവാത്ത സംഭവങ്ങള്‍ ഉണ്ടാവും. ഏത് കാര്യത്തിലും സംയമനത്തോടെ മുന്നോട്ട് പോവേണ്ടതാണ്. സന്തോഷത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്ന ഒരാഴ്ചയാണ്.
ജന്മസംഖ്യ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് അനുയോജ്യമായ സമയമായിരിക്കില്ല എന്നതാണ് സത്യം. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ അത് നിങ്ങളില്‍ മാറ്റം വരുത്തുന്നു. സാമൂഹിക കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നു. ജീവിതം സന്തോഷത്തിന്റേതാണെങ്കിലും അത് വഴി പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. കലാകായിക രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ജന്മസംഖ്യ 4
ജന്മസംഖ്യ 4 ആണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമായിരിക്കും ഈ ആഴ്ച ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷത്തിന്റെ അലയൊലികള്‍ ഈ ആഴ്ചയില്‍ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യത. ജീവിതം പച്ചപിടിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് ഈ ഒരാഴ്ച. പ്രതീക്ഷിക്കാത്ത ഭാഗ്യ ഫലങ്ങള്‍ വന്ന് ചേരുന്നു.
ജന്മസംഖ്യ 5
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ ആഴ്ച ലഭിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയമാണ്. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് സാധ്യത. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്റേതാവുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരാഴ്ചയായിരിക്കും. കലാകായിക രംഗത്ത് നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നു. രാഷ്ട്രീയ രംഗത്ത് നേട്ടമുണ്ടാവും.
ജന്മസംഖ്യ 6
ജന്മസംഖ്യ 6 ആണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റമുണ്ടാവുന്ന ഒരു സമയമാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ആഴ്ചയുടെ ആദ്യ പകുതിയില്‍ നിങ്ങളെ തേടി എത്തുന്നു. അതിജീവനത്തിന്റെ ഒരാഴ്ച എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഈ ആഴ്ചയെ പറയാവുന്നതാണ്. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എല്ലാ തരത്തിലും ജീവിതം നിങ്ങളില്‍ സമാധാനം നല്കുന്നു.
ജന്മസംഖ്യ 7
ജന്മസംഖ്യ 7 ആണെങ്കില്‍ വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക ശമനം ലഭിക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് കരിയറിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ടി വരുന്നില്ല. ജീവിതം മൊത്തത്തില്‍ സന്തോഷം നല്‍കുന്നതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ ഇങ്ങോട്ട് തേടി വരും. സാമ്പത്തിക നേട്ടങ്ങളുണ്ടാവും. എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കണം.
ജന്മസംഖ്യ 8
ജന്മസംഖ്യ 8 ആണെങ്കില്‍ ഇവരുടെ ജീവിതത്തില്‍ ഈ വരുന്ന ഒരാഴ്ച അല്പം പ്രതിസന്ധികള്‍ നല്കുന്നു. വിജയിക്കേണ്ട പരീക്ഷയില്‍ പോലും പരാജയം ഉണ്ടാവാം. സാമ്പത്തികം നഷ്ടങ്ങളിലേക്ക് എത്തുന്നു. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നു. വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ആഴ്ചയുടെ ആദ്യപകുതിക്ക് ശേഷം കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു.
ജന്മസംഖ്യ 9
ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് ഈ വരുന്ന ഒരാഴ്ച അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും വരുന്ന ഒരാഴ്ച. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സാമ്പത്തികമായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. വിവാഹം നടക്കുന്നതിനോ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനോ ഉള്ള അനുകൂല സമയമാണ്.



Click it and Unblock the Notifications
