Numerology Horoscope: കര്‍മ്മരംഗത്ത് ഉയര്‍ച്ച, ധനനേട്ടം, സന്താനലാഭം: ഈ ആഴ്ച ഓരോരുത്തരേയും കാത്തിരിക്കുന്നത്

ഓരോ ആഴ്ചയിലും രാശിഫലവും നക്ഷത്രഫലവും മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും തന്നെയാണ് ഇതിന് കാരണവും. എന്നാല്‍ നിങ്ങള്‍ക്ക് അനുകൂല പ്രതികൂല മാറ്റങ്ങള്‍ നല്‍കുന്ന ഇത്തരം കാര്യങ്ങള്‍ സംഖ്യാശാസ്ത്രപ്രകാരം സംഭവിക്കുന്നു. ഓരോരുത്തരുടേയും ജന്മസംഖ്യയില്‍ ഓരോ ആഴ്ചയിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ജന്മസംഖ്യ എപ്രകാരം കണ്ടെത്തണം എന്നത് പലര്‍ക്കും അറിയില്ല. നിങ്ങള്‍ ജനിച്ചത് 1987 മെയ് 30 ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ കണക്കാക്കുന്നതിന് 1+9+8+7+5+3+0 കണക്കാക്കി ഇത് കൂട്ടിക്കിട്ടുന്ന സംഖ്യ 3. ഇതിനെ രണ്ടായി 3+3 എന്ന് കണക്കാക്കിയാല്‍ 6. ഇപ്രകാരമാണ് ജന്മസംഖ്യ കണ്ടെത്തുന്നത്. വരുന്ന ആഴ്ചയില്‍ ഏതൊക്കെ ആളുകള്‍ക്കാണ് അനുകൂല സമയം എന്ന് നോക്കാം.

Numerology Weekly Horoscope

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ചയില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അപ്രതീക്ഷിതമായി മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ജീവിതത്തില്‍ അവസരങ്ങള്‍ കൂടി വരുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിവാഹത്തിനും മറ്റ് മംഗള കര്‍മ്മങ്ങള്‍ക്കും പങ്കെടുക്കുന്നതിനും മുന്‍കൈ എടുക്കുന്നതിനും സാധിക്കുന്നു.

ജന്മസംഖ്യ 2
ജന്മസംഖ്യ 2 ആണെങ്കില്‍ നിങ്ങള്‍ക്ക് അനുഗ്രഹീതമായ ഫലം ഉണ്ടാവുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. ആശ്വാസത്തോടെ ഉറങ്ങാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയാണ് എന്നതും ഈ ആഴ്ചയിലെ പ്രത്യേകത തന്നെയാണ്. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാവും. മേലധികാരിയില്‍ നിന്ന് നിങ്ങളെ തേടി പല അനുമോദനങ്ങളും ലഭിക്കുന്നു.

ജന്മസംഖ്യ 3
ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ചയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. ഏത് കാര്യവും നടക്കുകയും അതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നില്ല. വര്‍ഷങ്ങളായി മനസ്സില്‍ സങ്കല്‍പ്പിച്ചിട്ടും നടക്കാത്ത കാര്യം പലപ്പോഴും നടക്കുന്നു. ജീവിതം സന്തോഷത്തിന്റേതായ ആകെത്തുകയായി മാറുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒരു ആഴ്ചയും ആണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ജന്മസംഖ്യ 4
ജന്മസംഖ്യ 4 ആണെങ്കില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയ സംസ്‌കാരിക രംഗത്ത് നിന്ന് അനുമോദനങ്ങള്‍ ലഭിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്ന ഒരു ആഴ്ചയായിരിക്കും വരുന്നത്. വിദേശത്ത് നിന്ന് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അടിപതറുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇതിന് പരിഹാരം കാണാം.

ജന്മസംഖ്യ 5
ജന്മസംഖ്യ 5 ആണെങ്കില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി അല്‍പം പണം ചിലവഴിക്കേണ്ടി വരുന്നു. ആഴ്ചയില്‍ ഒരു ദിവസം പോലും നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതില്ല. ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. വാഹന ഉപയോഗത്തില്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ജന്മസംഖ്യ 6
ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. പല കാര്യങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കുന്നു. ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാവുന്നില്ല. വിദേശത്ത് നിന്ന് സന്തോഷ വാര്‍ത്ത ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നേരത്തേ തീരുമാനിച്ച യാത്രകള്‍ മുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.. വിവാഹാലോചനയില്‍ പെട്ടെന്ന് തീരുമാനമാവുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

ജന്മസംഖ്യ 7
ജന്മസംഖ്യ 7 ആണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. നിങ്ങളുടെ ഈ ആഴ്ചയില്‍ എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളും മാറുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഈ ആഴ്ച നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു. വിദേശപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ് എന്നതാണ് സത്യം.

ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിന് അനുകൂലമായ സമയമാണ്. ബിസിനസ് ലാഭകരമായിരിക്കും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ എങ്കിലും അത് പലപ്പോഴും ഈ വാരത്തില്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നില്ല. ഭൂമി സംബന്ധമായ ഇടപാടുകളില്‍ പണം നിങ്ങളുടെ കൈകളില്‍ വന്ന് ചേരുന്നു. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.

ജന്മസംഖ്യ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ നിരവധി തടസ്സങ്ങള്‍ ഇവര്ക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നേക്കാം. എങ്കിലും അതോടൊപ്പം പല വിധത്തിലുള്ള ഭാഗ്യാനുഭവങ്ങളും ഉണ്ടായിരിക്കും. ജോലിയില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രയില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദത്തെ കുറക്കാന്‍ സാധിക്കും.

Story first published: Friday, March 22, 2024, 17:10 [IST]
X
Desktop Bottom Promotion