Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
Numerology Horoscope: അവിചാരിത നേട്ടങ്ങള്‍, ധനയോഗം, ലോട്ടറി ഭാഗ്യം: സമ്പൂര്‍ണ വാരഫലം
എല്ലാ രാശിചിഹ്നങ്ങള്‍ക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്. അതുപോലെ തന്നെയാണ് എല്ലാ ജന്മസംഖ്യകള്ക്കും വ്യത്യസ്തതകള്‍ ഉള്ളത്. എന്നാല്‍ ഓരോ ആഴ്ചയിലും എന്താണ് ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നത് എന്ന് അറിഞ്ഞ് മുന്നോട്ട് പോവുന്നത് എല്ലാവര്ക്കും ആശ്വാസകരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ അനുകൂല പ്രതികൂല നേട്ടങ്ങളെക്കുറിച്ച് നമുക്ക് കൂടുതല്‍ അറിയാന്‍ നോക്കാം. ഓരോ സമയവും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ന്യൂമറോളജി വാരഫലം നിങ്ങളെ സഹായിക്കും.
ഓരോ അക്കങ്ങള്‍ക്ക് പുറകിലും ഓരോ രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ ജനനത്തീയതി മുതല്‍ ഭാഗ്യ സംഖ്യകള്‍ വരെയുള്ള സംഖ്യകള്‍ക്കിടയില്‍ നമ്മുടേത് എതാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. അത് നിങ്ങള്‍ക്ക് നല്കുന്ന ഫലങ്ങളെക്കുറിച്ചും അറിയാന്‍ ശ്രമിക്കാവുന്നതാണ്. നമ്മുടെ ജന്മസംഖ്യ എന്നത് ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒന്നാണ്. ഈ ആഴ്ചയിലെ ഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.

നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചാണ്. പ്രിയപ്പെട്ടവരുടെ പിന്തുണ പല കാര്യങ്ങളിലു നിങ്ങളോടൊപ്പം ഉണ്ടാവുനനു. നിങ്ങളുടെ പ്രൊഫഷണല്‍ കരിയറിലോ ബിസിനസ്സിലോ ആക്ടീവ് ആയി തന്നെ ജോലി തുടരുന്നു കര്‍മ്മരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. എങ്കിലും ഒരു കാര്യത്തിലും അമിത സന്തോഷം നല്ലതല്ല.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ശുഭകരമായ കാര്യങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. ഇത് പൊതുവേ അനുകൂല ഫലങ്ങള്‍ ഈ ആഴ്ചയില്‍ നല്കുന്നു. തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കും. നിങ്ങളുടെ കരിയറിലോ ബിസിനസ്സിലോ ലാഭം വളരെയധികം ലഭിക്കുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിനും അതില്‍ വിജയിക്കുന്നതിനും സാധിക്കുന്നു. പണം കടം വാങ്ങുന്നത് ഒഴിവാക്കുക. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 3
നമ്പര്‍ 3 ആണെങ്കില്‍ ഈ ആഴ്ച സന്തോഷകരമായ ദിവസമാണ്. വിവിധ മേഖലകളില്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സാധിക്കും. വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. വീട്ടിലും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക വിഷമങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു വാരമാണ്. ശുഭകരമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നു. നേതൃത്വപരമായ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബന്ധങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനും സാധിക്കും.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റേതായ നേട്ടങ്ങള്‍ ഉണ്ടാവുന്നു.
നിങ്ങള്‍ക്ക് ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ജന്മസംഖ്യ അനുകൂലമായിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം പെര്ഫക്ഷന് ഉണ്ടായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിച്ച ഫലങ്ങള്‍ നിങ്ങള്‍്ക്ക് ലഭിക്കുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും.
നമ്പര്‍ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ശുഭസൂചകമായ ഫലമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അകലം പാലിക്കുന്നത് നല്ലതാണ്. കരിയറിലും മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും നിങ്ങള്‍ അതില്‍ തൃപ്തരാവാതിരിക്കുന്നു. സുഹൃത്തുക്കളുടെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. വ്യക്തിബന്ധങ്ങള്‍ ദൃഢമാവുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ മിതമായ ഫലങ്ങള്‍ ആണ് ലഭിക്കുന്നത്. സുഹൃത്തുക്കളുടേയും സമപ്രായക്കാരുടേയും കൂട്ടായ്മയില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ പിന്തുണ ഉണ്ടാവുന്നു. ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 8
ജന്മസംഖ്യ 8 ആണെങ്കില്‍ അത് നിങ്ങളുടെ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ആഴ്ചയെയാണ് സമ്മാനിക്കുന്നത്. അപരിചിതരെ കണ്ടുമുട്ടുമ്പോള്‍ പോലും സന്തോഷവും ആശ്വാസവും ലഭിക്കുന്നു. ക്രിയേറ്റീവ് ആയ എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. മത്സരമനോഭാവത്തോടെയാണ് മുന്നോട്ട് പോവുന്നത്. ജോലിയും ബിസിനസും പരസ്പരം ബന്ധപ്പെട്ട് കിടക്കും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 എങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ ആഴ്ച നല്കുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തില്‍ സന്തോഷവും ദു:ഖവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. കൂടുതല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് അതീവ ശ്രദ്ധ നല്‍കണം.



Click it and Unblock the Notifications