Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
Numerology Horoscope: പുതിയ പ്രതീക്ഷകളും അവസരങ്ങളും ഈ ആഴ്ച: സമ്പൂര്‍ണ ഫലം ഇതാണ്
ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധിയുണ്ട്. ജീവിതത്തില്‍ സന്തോഷം എന്ന പോലെ തന്നെ സങ്കടവും പലപ്പോഴും ഉണ്ടാവുന്നു. എന്നാല്‍ ഓരോ സമയവും രാശികളുടേയും ഗ്രഹങ്ങളുടേയും മാറ്റം കാരണം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പുതിയ പ്രതീക്ഷകളും പുതിയ അവസരങ്ങളും എല്ലാം നിങ്ങള്‍ക്ക് ഈ ആഴ്ച നല്കുന്നു. സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.
2024 ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ നിങ്ങള്‍ ഓരോരുത്തരെ കാത്തും പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാവുന്നു. സംഖ്യാശാസ്ത്രത്തില്‍ നിങ്ങളുടെ ജീവിത സംഖ്യയ്ക്ക് കാര്യമായ പ്രാധാന്യമുണ്ട്, ഇത് വരാനിരിക്കുന്ന ആഴ്ചയിലെ മാറ്റങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു. ഈ ആഴ്ചയിലെ സംഖ്യാശാസ്ത്ര പ്രകാരം എന്തൊക്കെയെന്ന് നോക്കാം.

നമ്പര്‍ 1
നമ്പര്‍ 1 ആണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും. ഏത് കാര്യത്തിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിന് സാധിക്കുന്നു. നേതൃഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും ഒരേ സമയം ശ്രദ്ധ നല്‍കേണ്ടതായി വരുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് പല കാര്യങ്ങളിലും നിയന്ത്രണം ഉണ്ടാവണം എന്നില്ല. സാമ്പത്തികം ശക്തമായിരിക്കും.
നമ്പര്‍ 2
ഈ ആഴ്ച, നിങ്ങള്‍ക്ക് വിശ്രമിക്കുന്നതിനുള്ള സമയമാണ്. ജോലിയില്‍ പലപ്പോഴും ആവശ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സങ്കടവും ഒരുപോലെ ഉണ്ടാവുന്നു. സാമ്പത്തികമായി പല കാര്യങ്ങളിലും നിങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. ബിസിനസിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും അത് വഴി സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ ഇവര്‍ക്ക് ബോധപൂര്‍വ്വം ഓരോ കാര്യവും പെട്ടെന്ന് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ബുദ്ധി ഓരോ കാര്യത്തിനും വിവേക പൂര്‍വ്വം എടുക്കുന്നതിന് ശ്രദ്ധിക്കണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രശ്നങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നു. ബന്ധങ്ങള്‍ മികച്ചതായി മാറുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നു. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും നിര്‍ണായക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഏത് കാര്യത്തിനും ക്ഷമയോടെ കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം. പലപ്പോഴും മറികടക്കാന്‍ പ്രയാസമുള്ള പല കാര്യങ്ങളും നിങ്ങള്‍ നിഷ്പ്രയാസം മറികടക്കുന്നു.
നമ്പര്‍ 5
നിങ്ങള്‍ക്ക് ഈ ആഴ്ച ആരംഭിക്കുമ്പോള്‍, മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. വൈകാരികമായ പല കാര്യങ്ങളും സംഭവിക്കുന്നു. പഠനത്തിന് മികച്ച വിജയം നേടിയെടുക്കാന്‍ സാധിക്കും. അവിശ്വസനീയമായ രീതിയില്‍ നിങ്ങളെ തേടി നേട്ടങ്ങള്‍ എത്തുന്നു. ഏത് കാര്യവും ധൈര്യത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പൂര്‍ണ മനസ്സോടെ എല്ലാ കാര്യത്തിനും മുന്നിട്ടിറങ്ങുന്നു. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും.
നമ്പര്‍ 6
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കുന്ന ഒരു പ്രധാനപ്പെട്ട ആഴ്ചയാണ് വരുന്ന ആഴ്ച. ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും അത് പരിഹരിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. ലക്ഷ്യങ്ങള്‍ പെട്ടെന്ന് നേടിയെടുക്കുന്നു.
നമ്പര്‍ 7
ഈ ആഴ്ച, നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലതയും ശ്രദ്ധയും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഏത് പ്രശ്നങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. കുറച്ചുകാലമായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരു ആഗ്രഹം നിറവേറ്റുന്നതിനുള്ള സാധ്യതയും ഉണ്ട്.
നമ്പര്‍ 8
ഈ ആഴ്ച, നിങ്ങളുടെ ബന്ധങ്ങളില്‍ പല തെറ്റിദ്ധാരണകളും അനുഭവപ്പെട്ടേക്കാം. ചെറിയ തെറ്റിദ്ധാരണകള്‍ വലിയ പ്രതികരണങ്ങളിലേക്ക് എത്തുന്നു. സാമ്പത്തികം പല വിധത്തിലും മെച്ചപ്പെടുന്നു. കൂടുതല്‍ സുരക്ഷിതത്വവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവു സമാധാനവും ഉണ്ടാവും.
നമ്പര്‍ 9
ആളുകളുമായി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. മറ്റുള്ളവരുമായി ബന്ധം പുന:സ്ഥാപിക്കുന്നതിന് ശ്രമിക്കുന്നു. ജീവിതത്തിന്റെ പ്രധാന കാര്യങ്ങളിലെല്ലാം തന്നെ തീരുമാനം എടുക്കുന്നു. ഏറ്റവും നല്ല തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ആഴ്ചയാണ് ഇനിയുള്ളത്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications
