Latest Updates
-
ഗണേശചതുർത്ഥി: ഇന്നത്തെ അഭിജിത്ത് മുഹൂർത്തം എപ്പോൾ? യമകണ്ഡം ഒഴിവാക്കി കൃത്യമായ സമയം അറിയാം -
ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ തിരക്ക്; ഡെലിവറി വൈകുമോ? അറിയേണ്ടതെല്ലാം ഇവിടെ -
ഇന്ന് രവി യോഗം: ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം, നഗരങ്ങളിലെ കൃത്യമായ സമയക്രമം അറിയാം -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മത്തിലും തലയോട്ടിയിലും അണുബാധയുണ്ടോ? ഈ മുൻകരുതലുകൾ നിർബന്ധം -
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
Weekly Numerology Horoscope: വരുന്ന ഏഴ് ദിവസം കടന്ന് കിട്ടാന്‍ ശ്രദ്ധിക്കേണ്ടവര്‍, സമ്പൂര്‍ണ വാരഫലം
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാവുന്നു. സംഖ്യാശാസ്ത്രത്തിന് അത്രയേറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുന്ന ഒരാഴ്ച അതായത് ഏഴ് ദിവസം ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നമ്പര്‍ 1: (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഏപ്രില്‍ അവസാന ആഴ്ചയില്‍ ശുഭകരമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. പല കാര്യങ്ങളിലും നിരവധി അവസരങ്ങള്‍ ലഭിക്കും. ജോലി സ്ഥലത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എങ്കിലും വളരെയധികം ശ്രദ്ധ ഏത് കാര്യത്തിനും വേണം.

നമ്പര്‍ 2: (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തികമായി അനുകൂലമായ സമയമായിരിക്കും. പല നിക്ഷേപങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വിജയകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ആഴ്ചയുടെ അവസാനം കാര്യങ്ങള്‍ മന്ദഗതിയിലാവും.
നമ്പര്‍ 3: (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പല വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നു. സാമ്പത്തികപകമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ജോലിസ്ഥലത്ത് ക്രമാനുഗതമായ പുരോഗതിയുണ്ടാവുന്നു. മാത്രമല്ല പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ശുഭകരമായ പല അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.
നമ്പര്‍ 4: (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
ഏ്പ്രില്‍ അവസാന ആഴ്ചയിലെ മാറ്റങ്ങള്‍ ജന്മസംഖ്യ പ്രകാരം അനുകൂലമായ പല നേട്ടങ്ങളും ഈ ആളുകള്‍ക്ക് നല്കുന്നു. ജോലി സ്ഥലത്ത് ഈഗോ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എങ്കിലും മുന്നോട്ട് പോവുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കണം.
നമ്പര്‍ 5: (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ഏപ്രില്‍ അവസാന ആഴ്ചയിലെ വാരഫലം നോക്കുകയാണെങ്കില്‍ വരുന്ന ഏഴ് ദിവസം ജന്മസംഖ്യ 5 ഉള്ളവര്‍ക്ക് പ്രണയജീവിതം വളരെയധികം മനോഹരമായിരിക്കും. ഇവര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും അതിന് വേണ്ടി പ്രയത്നിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അനാവശ്യ ചിലവുകളില്‍ നിന്ന് വിട്ടു നില്ക്കാവുന്നതാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
നമ്പര്‍ 6: (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 6 ഉള്ളവരില്‍ പലപ്പോഴും ഏപ്രില്‍ മാസത്തില്‍ പല വിധത്തിലുള്ള പുരോഗതി ഉണ്ടാവുന്നു. വരുന്ന ഏഴ് ദിവസം നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ സംഭവിക്കും. ഇവ അനുകൂലമായി മാറുന്നതിന് പലപ്പോഴും സാധ്യതയുണ്ട്. ധനസമ്പാദനത്തിന് അനുകൂലമായ സമയമാണ്. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായിരിക്കും.
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വരുത്തുന്നത് പല വിധത്തില്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജോലിയുടെ പ്രതിസന്ധികള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് ബന്ധത്തെ പ്രശ്നത്തിലാക്കുന്നു.
നമ്പര്‍ 8: (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം 8 ആണ് നിങ്ങളുടെ നമ്പറെങ്കില്‍ ഇവര്‍ പലപ്പോഴും ഈ ആഴ്ചയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നവരായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചിലവുകള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുകയും ചെയ്യുന്നു. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
നമ്പര്‍ 9: (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
ജന്മസംഖ്യ പ്രകാരം 9 ആണ് നിങ്ങളുടെ സംഖ്യയെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളി ും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും പല വെല്ലുവിളികളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക പുരോഗതിക്ക് ഉള്ള സാധ്യത കാണുന്നു. ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയുടെ അവസാനത്തില്‍ സ്നേഹവും പരിഗണനയും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
