Latest Updates
-
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം -
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്!
Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
മേടമാസത്തില്‍ ആദ്യത്തെ ആഴ്ച പിന്നിടുമ്പോള്‍ ഏപ്രില്‍ അവസാന വാരത്തിലേക്കാണ് നാം അടുത്ത് കൊണ്ടിരിക്കുന്നത്. സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്നത് ഓര്‍ക്കണം. അനുകൂലമായ പല മാറ്റങ്ങളും ഈ മാസം നല്കുന്ന ഒരു സമയമാണ്. ശനിയുടെ വര്‍ഷമായതിനാല്‍ ശനി വളരെയധികം അനുകൂല ഭാവത്തിലാണ് ചില സംഖ്യകളില്‍ ഉള്ളവര്‍ക്ക് ഫലം നല്‍കുന്നത്.
ജന്മസംഖ്യാ പ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്തൊക്കെയാണ് പ്രതികൂല ഭാവങ്ങള്‍ എന്ന് നോക്കാം. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളില്‍ എന്തൊക്കെ അനുകൂല ഭാവങ്ങള്‍ പ്രതികൂല ഭാവങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ലേഖനം അനുസരിച്ച് സമ്പൂര്‍ണ വാരഫലം വായിക്കാം.

ജനന നമ്പര്‍ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വളരെ മികച്ച ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. മാത്രമല്ല ഈ ആഴ്ചയിലെ കഠിനാധ്വാനത്തിന്റെ ഫലം വഴി നിങ്ങള്‍ക്ക് എന്തും നേടിയെടുക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ അതിന് വേണ്ടി നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വരും എന്നതാണ് സത്യം. ആരോഗ്യത്തിന് വളരെയധികം മുന്‍ഗണന നല്‍കണം. ഒരിക്കലും ആരോഗ്യ കാര്യങ്ങളെ അവഗണിക്കരുത്. സാമ്പത്തികമായി ഈ ആഴ്ച മികച്ചതായിരിക്കും.
ജനന നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ ഒരു അരക്ഷിതാവസ്ഥ നേരിടേണ്ടതായി വരുന്നു. പക്ഷേ പൊതുവേ ഗുണഫലങ്ങളുണ്ടാവുന്നു. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ബിസിനസില്‍ സാമ്പത്തിക മാറ്റം അനുകൂലമായി വരും. നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും.
ജനന നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ആഴ്ചയുടെ തുടക്കം തന്നെ നല്ലതായിരിക്കും എന്നാണ്. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്ന ഒരു ആഴ്ചയാണ് ഇത്. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് പല കോണില്‍ നിന്നും ലഭിക്കുന്നു. നിങ്ങള്‍ക്ക് ബിസിനസ് സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ട ആവശ്യമുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. പൊതുവേ സന്തോഷകരമായ ഒരു ആഴ്ചയായിരിക്കും.
ജനന നമ്പര്‍ 4
നിങ്ങളുടെ ന്യൂമറോളജി പ്രകാരം ഉള്ള നമ്പര്‍ 4 ആണെങ്കില്‍ ഇതനുസരിച്ച് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയാണ് ഇത്. ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കാം. പലപ്പോഴും പ്രമോഷനും സ്ഥാനമാറ്റവും ശമ്പള വര്‍ദ്ധനവും കൊണ്ട് മികച്ച ഒരു ആഴ്ച തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ്സ് രംഗത്ത് ഉള്ളവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ജോലിയില്‍ ക്ഷമയോടെ വേണം ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. മൊത്തത്തില്‍, ഇത് നിങ്ങളുടെ കരിയറിലെ മികച്ച ആഴ്ചയാണ്.
ജനന നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ സംഖ്യക്കാര്ക്ക് വരുന്ന ആഴ്ച ജീവിതത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതാണ്. ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവര്‍ പണം ചിലവാക്കുന്നത്. ഏത് കാര്യത്തിനും അനുകൂല തീരുമാനങ്ങള്‍ എടുക്കുന്നതിന് പറ്റിയ സമയം കൂടിയാണ്.
ജനന നമ്പര്‍ 6
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ഒരു ആഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. ഈ കാലയളവില്‍ ഇവര്‍ക്ക് വിജയകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സുഹൃത്തുക്കളോടൊപ്പം ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അനാവശ്യ ചിലവുകള്‍ കുറക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പണച്ചിലവിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ജനന നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമാണ് എന്നതാണ്. പല പുതിയ പദ്ധതികളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പുതിയ കാര്യങ്ങള്‍ ചെയ്യുന്നവരില്‍ ഏതൊരാള്‍ക്കും കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് അനൂകൂല സമയമാണ് വരുന്ന ആഴ്ച. ഒരു തരത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ജനന നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ സംഖ്യക്കാര്ക്ക് വരുന്ന ആഴ്ച മികച്ചതാണ് എന്നത് തന്നെയാണ്. ഗുണങ്ങള്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ മികച്ച തീരുമാനങ്ങളുടെ ഫലമായി ജീവിതത്തില്‍ സന്തോഷം നിറയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ നിങ്ങളുടെ കരിയറിലും ജീവിതത്തിലും മാറ്റമുണ്ടാക്കുന്നു. ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ മികച്ചതായിരിക്കും.
ജനന നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് വരുന്ന ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ മികച്ചതാണ് എന്നതാണ്. പലപ്പോഴും പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണ്. അതിന്റെ ഫലം നിങ്ങള്‍ക്ക് നല്കുന്നു. ഊര്‍ജ്ജസ്വലതയും പോസിറ്റീവിറ്റിയും അനുഭവപ്പെടുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല അനുഭവങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











