Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
പേര് മാറ്റിയാല്‍ ഭാഗ്യം വരും, ജന്മസംഖ്യയാണ് ജീവിതം തീരുമാനിക്കുന്നത്; ചില ന്യൂമറോളജി കെട്ടുകഥകള്‍
സംഖ്യകളും ജീവിതത്തിലെ പല കാര്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനശാഖയാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ന്യൂമറോളജിയില്‍ ധാരാളം കെട്ടുകഥകളും കേട്ടുകള്വികളുമുണ്ട്. ഇവയില്‍ പലതും ആളുകള്‍ കണ്ണുമടച്ച് വിശ്വസിക്കാറുമുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെ വിശ്വസിക്കുന്ന ഇത്തരം കെട്ടുകഥകള്‍ പലപ്പോളും തെറ്റായ വിശ്വാസങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കാറുണ്ട്. ന്യൂമറോളജിയെ ശരിയായി മനസ്സിലാക്കുന്നതിന് ഇത്തരം കഴമ്പിലാത്ത കെട്ടുകഥകളെ പാടേ തള്ളേണ്ടത് വളരെ അത്യാവശ്യമാണ്.

ന്യൂമറോളജിയുമായി ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കാറുള്ള ചില കേട്ടുകേള്‍വികളും അവയുടെ സത്യവും പരിശോധിക്കാം.
പേര് മാറ്റിയാല്‍ ജീവിതം തന്നെ മാറിമറിയും
പേര് മാറ്റിയാല്‍ അവരുടെ ന്യൂമറോളജി ചാര്‍ട്ട് മാറുമെന്ന് കരുതുന്നവരുണ്ട്. അതിലൂടെ കൂടുതല്‍ വിജയവും സന്തോഷവും ഭാഗ്യവും സമ്പത്തുമെല്ലാം തേടിവരുമെന്ന വിശ്വാസത്തില്‍ അവര്‍ പേര് മാറ്റും. എന്നാല്‍ പേര് മാറ്റിയത് കൊണ്ട് ഒരു വ്യക്തിയുടെ അന്തഃസത്ത മാറുന്നില്ല. ജന്മസമയവും ദിനവുമെല്ലാമാണ് ജീവിതത്തിലെ പല കാര്യങ്ങളും നിര്‍ണ്ണയിക്കുന്നത്. ഒരു ആത്മാവിന്റെ ലക്ഷ്യവും ജീവിതപാഠങ്ങളും എഴുതപ്പെട്ടിരിക്കുന്നത് ജന്മദിനത്തിലാണ്, പേരിലല്ല.
ജന്മസംഖ്യയാണ് ജീവിതം തീരുമാനിക്കുന്നത്
ജനനത്തീയ്യതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ജന്മസംഖ്യയാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വിധി എന്താകുമെന്ന് തീരുമാനിക്കുന്നതെന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ ജന്മസംഖ്യയുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. ഒരാളുടെ തലയിലെഴുത്തിനെ കുറിച്ചുള്ള ഒരു സൂചനകളും അത് നല്‍കുന്നില്ല. സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകള്‍ക്കും അപ്പുറമുള്ള പലതരത്തിലുള്ള ഘടകങ്ങളാണ് ജീവിതത്തെ പരുവപ്പെടുത്തുന്നത്.
13 എന്ന സംഖ്യ ദൗര്ഭാഗ്യമേകും
13 എന്ന സംഖ്യ അശുഭകരമാണെന്ന വിശ്വാസം ചിലര്‍ക്കുണ്ട്. പതിമൂന്ന് എന്ന സംഖ്യയെ ഭയക്കുന്ന അവസ്ഥ ട്രിസ്കൈഡെകഫോബിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. പതിമൂന്ന് ജീവിതത്തില്‍ ഭാഗ്യക്കേടും നെഗറ്റിവിറ്റിയും കൊണ്ടുവരുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ന്യൂമറോളജി പ്രകാരം 13 എന്ന സംഖ്യയ്ക്ക് നെഗറ്റിവിറ്റിയുമായോ ഭാഗ്യക്കേടുമായോ ബന്ധമില്ല. എല്ലാ സംഖ്യകള്‍ക്കും അതിന്റേതായ പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ട് എന്നതാണ് സത്യം.
ആവര്‍ത്തിച്ചുള്ള സംഖ്യകള്‍ ഭാഗ്യക്കേട് നല്‍കും
111, 222, 444, 999 പോലുള്ള ആവര്‍ത്തിച്ച് വരുന്ന സംഖ്യകളിും ഭാഗ്യക്കേട് കൊണ്ടുവരുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഏയ്ഞ്ചല്‍ സംഖ്യകള്‍ എന്നറിയപ്പെടുന്ന ഇത്തരം ആവര്‍ത്തിച്ചുള്ള സംഖ്യകള്‍ പ്രപഞ്ചം നല്കുന്ന സൂചനകള്‍ അല്ലെങ്കില്‍ സന്ദേശങ്ങളായാണ് ന്യൂമറോളജി കണക്കുകൂട്ടുന്നത്. ഏയ്ഞ്ചല്‍ നമ്പറുകള്‍ ഓരോ വ്യക്തിയെയും അവരുടെ ജീവിതയാത്രയിലേക്ക് നയിക്കുന്ന സൂചനകളാണ്. അവയ്ക്ക് ദൗര്‍ഭാഗ്യവുമായി ഒരു ബന്ധവും ഇല്ല.
ന്യൂമറോളജി ഒരു ശാസ്ത്രമാണ്
ന്യൂമറോളജിയെ ഒരു ശാസ്ത്രശാഖയായി തെറ്റിദ്ധരിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ന്യൂമറോളജി എന്നത് ശാസ്ത്രമല്ല, മറിച്ച് പൗരാണികമായ വിശ്വാസധാരയാണ്. ജീവിതയാത്രയില്‍ മാര്ഗ്ഗദര്ശനങ്ങള് നല്കുന്ന ഒരു മേഖലയാണത്. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.
കെട്ടുകഥകളും കേട്ടുകേള്‍വികളും എല്ലാ മേഖലകളിലുമുണ്ട്. ന്യൂമറോളജിയിലെ അത്തരം കെട്ടുകഥകളെ വ്യക്തമായി മനസ്സിലാക്കി നിരാകരിച്ചാല്‍ ന്യൂമറോളജിയെ കൂടുതല്‍ ആഴത്തിലും വ്യക്തതയോടെയും മനസ്സിലാക്കാനും ജീവിതത്തെ കുറിച്ച് അവ നല്കുന്ന ഉള്‍ക്കാഴ്ചകള്‍ വിശകലനം ചെയ്യാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications