Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അവസാനം അരികെ, ആത്മീയ ലക്ഷ്യങ്ങളിലേക്ക് അടുക്കുക; ഈ ഏയ്ഞ്ചല്‍ നമ്പര്‍ പറയുന്നത് അതാണ്
ബസില്‍ യാത്ര ചെയ്യുമ്പോഴോ, ഓഫീസില്‍ ഇരിക്കുമ്പോഴോ, വഴിയരുകിലൂടെ നടന്നുപോകുമ്പോഴോ എന്തിന് ടിവി കാണുമ്പോഴോ, വായിക്കുമ്പോഴോ വരെ ചില നമ്പറുകള്‍ നിങ്ങളുടെ കണിലുടക്കാറുണ്ടോ. അവ ചിലപ്പോള്‍ ആവര്‍ത്തിച്ചുള്ള സംഖ്യകള്‍ ആകാം, അല്ലാത്തതാകാം. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം നമ്മുടെ കണ്ണിലുടക്കുന്ന, നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന സംഖ്യകള്‍ നമ്മോട് എന്തോ സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ ഒരു ദൈവിക സന്ദേശമായിരിക്കും അതില്‍ അടങ്ങിയിരിക്കുന്നത്. ന്യൂമറോളജിയില്‍ അത്തരം സംഖ്യകളെ ഏയ്ഞ്ചല്‍ നമ്പര്‍ അല്ലെങ്കില്‍ ഏയ്ഞ്ചല്‍ സംഖ്യ എന്ന് വിളിക്കും.

ഏയ്ഞ്ചല്‍ നമ്പര്‍
ജീവിതത്തിന്റെ പല അവസരങ്ങളിലായി അടിക്കടി നമ്മുടെ കണ്മുന്നില് തെളിയുന്ന, മനസ്സില്‍ ഉടക്കുന്ന സംഖ്യകളാണ് ഏയ്ഞ്ചല്‍ നമ്പര്‍. ആ സംഖ്യയിലൂടെ പ്രപഞ്ചം നമ്മോട് എന്തോ സംവദിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ന്യൂമറോളജി പറയുന്നത്. നമ്മുടെ വഴികാട്ടികള്‍ അല്ലെങ്കില്‍ ദൈവ ദൂതന്മാര് എന്നൊക്കെ ഈ സംഖ്യകളെ വിളിക്കാം. അത്തരമൊരു ഏയ്ഞ്ചല്‍ സംഖ്യയാണ് 911. 911 എന്ന സംഖ്യയുടെ പ്രാധാന്യവും അര്‍ത്ഥവും അത് ജീവിതത്തെ കുറിച്ച് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും നോക്കാം.
ഏയ്ഞ്ചല്‍ നമ്പര്‍ 911
9,1,1 എന്നീ സംഖ്യകള്‍ ഒത്തുവരുന്ന ന്യൂമറോളജിയില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഏയ്ഞ്ചല്‍ നമ്പര്‍ ആണ് 911. അതില്‍ ഉള്‍പ്പെട്ട മൂന്ന് സംഖ്യകളുടെയും ഊര്‍ജ്ജവും പ്രകമ്പനവും ഈ ഏയ്ഞ്ചല്‍ സംഖ്യയില്‍ ഒത്തുവരുന്നു. 1 സംഖ്യ ഈ ഏയ്ഞ്ചല്‍ നമ്പറില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നിന്റെ സ്വാധീനം ഈ ഏയ്ഞ്ചല്‍ സംഖ്യ നല്കുന്ന സന്ദേശത്തില്‍ വളരെ പ്രധാനമാണ്.
അവസാനം, അടയ്ക്കല്‍, മാനുഷികം, ആത്മീയ ഉണര്‍വ്വ് എന്നിവയുമായി ബന്ധപ്പെട്ട സംഖ്യയാണ് 9. ഒരു ജീവിതചക്രം പൂര്‍ത്തിയായതിന്റെയും പുതിയതൊന്ന് തുടങ്ങുന്നതിന്റെയും സൂചനയാണിത്. അതേസമയം 1 എന്നത് പുതിയ തുടക്കത്തിന്റെ പ്രതീകമാണ്. സ്വാതന്ത്ര്യം, നേതൃത്വം, നിശ്ചയദാര്‍ഢ്യം എന്നിവയും 1 സൂചിപ്പിക്കുന്നു.
911-ന്റെ പ്രാധാന്യം
ഉള്ളിലുള്ള കരുത്ത് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്ന സന്ദേശമാണ് 911 നല്‍കുന്നത്. അവസാനങ്ങളെ അംഗീകരിക്കാനും അല്ലെങ്കില്‍ ഒടുക്കങ്ങളെ സ്വാഗതം ചെയ്യാനും സന്തോഷത്തോടും ധൈര്യത്തോടും പുതിയ മാറ്റങ്ങളെ ആശ്ലേഷിക്കാനുമാണ് 911 നിങ്ങളോട് പറയുന്നത്.
ജീവിതത്തിലെ ചില കാര്യങ്ങള്‍ അവസാനിക്കാന്‍ പോകുകയാണെന്നും അതിനപ്പുറം പുതിയ അവസരങ്ങളും വളര്‍ച്ചയും നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും 911 സൂചിപ്പിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും ഒരു സമയമുണ്ടെന്ന് നമ്മള് ജീവിതത്തില്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട, ദൈവികമായ ഒരു സമയത്തെ കുറിച്ചാണ് നമ്മള് പറയാതെ പറയുന്നത്. ഈ സമയത്തില്‍ വിശ്വസിക്കാനും സംഭവിക്കുന്നതെല്ലാം നടക്കേണ്ട രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും വിശ്വസിക്കാന്‍ 911 പ്രേരിപ്പിക്കുന്നു.
ആത്മീയമായ പാതയില്‍ തുടരുക എന്ന സന്ദേശം കൂടി 911 നല്‍കുന്നുണ്ട്. ഉള്ളിലുള്ള ജീവചൈതന്യത്തിന്റെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അഭിനിവേശത്തോടും ആത്മാര്‍ത്ഥതയോടും അവ നേടാന്‍ ശ്രമിക്കുക. ഉള്വിളികള്ക്കും തോന്നലുകള്‍ക്കും ശ്രദ്ധ കൊടുക്കാനും അവയെ ഒരു വഴികാട്ടിയായി കണ്ട് സ്വയം ഉന്നതിയിലേക്ക് ഉയരാന്‍ ശ്രമിക്കാനും 911 പറയുന്നു. ജീവിതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശവും മൂല്യങ്ങളും കണ്ടെത്തി അവയുമായി ചേര്‍ന്ന് പോകാന്‍ ശ്രമിക്കുമ്പോള്‍ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ ഉണ്ടാകുകയും നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയും ചെയ്യും.



Click it and Unblock the Notifications