Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
മെയ് മാസം ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഫലം
2021 മെയ് നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കും? ഈ മാസം, ഏത് മേഖലകളിലാണ് നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കുക, ഏത് സാഹചര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും.. ഇതെല്ലാം അറിയാന്‍ ന്യൂമറോളജി നിങ്ങളെ സഹായിക്കും. ജ്യോതിഷത്തിനു പുറമേ, സംഖ്യാശാസ്ത്രത്തിനും അതിന്റേതായ ലോകമുണ്ട്. ഇവയുടെ കൂട്ടലും കുറയ്ക്കലുകളും ജീവിതത്തിലെ ഉയര്‍ച്ചകളെക്കുറിച്ച് വളരെ കൃത്യമായ വിവരങ്ങള്‍ നല്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. 2021 മെയ് മാസത്തില്‍ നിങ്ങള്‍ക്കായുള്ള ന്യൂമറോളജി പ്രവചനം അറിയാന്‍ ലേഖനം വായിക്കൂ.

നിങ്ങളുടെ നമ്പര്‍ അറിയാം
പ്രപഞ്ചത്തില്‍ എല്ലാത്തിനും ഊര്‍ജ്ജമുണ്ട്. സംഖ്യകള്‍ക്ക് പോലും അവയില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജമുണ്ട്. ഒരാള്‍ ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവ ജീവിതപാതയായ നമ്പറിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ എന്നു നോക്കൂ.
* നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക.
* അതിനോട് 2021ന്റെ നമ്പറായ അഞ്ച് കൂടി കൂട്ടുക (2+0+2+1 = 5). അതാണ് നിങ്ങളുടെ 2021 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറ് ആകുന്നു.

നമ്പര്‍ 1
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, ബിസിനസ്സ് വളരും. സാമ്പത്തിക കാഴ്ചപ്പാടില്‍ സമയം അനുകൂലമാണ്. സമ്പത്ത് വളര്‍ച്ചയുടെ ശുഭകരമായ നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ വളരെയധികം സമാധാനമുണ്ടാകും. സമയം വളരെ റൊമാന്റിക് ആയിരിക്കും. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ ആരോഗ്യം നല്ലതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരുപാട് സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.

നമ്പര്‍ 2
പ്രണയജീവിതം നല്ല രീതിയില്‍ തുടരും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. സാമ്പത്തികം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നിങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള ചില ആശങ്കകള്‍ നിലനില്ക്കും. ആരോഗ്യപരമായ നല്ല മാറ്റങ്ങള്‍ ഈ മാസം കാണും. ജീവിതത്തില്‍ മെച്ചപ്പെട്ട അവസ്ഥകള്‍ കൈവരും.

നമ്പര്‍ 3
പ്രണയബന്ധം ശക്തിപ്പെടുത്തുകയും നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കുകയും ചെയ്യും. സാമ്പത്തിക വീക്ഷണകോണില്‍, സമയം ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലായിരിക്കും. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ഒപ്പം ജോലിസ്ഥലത്ത് അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാകാം. ഈ മാസം ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. പേശി വേദന കൂടുതലായിരിക്കാം.

നമ്പര്‍ 4
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, നിങ്ങള്‍ വിജയം കൈവരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സമയം ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലായിരിക്കും. പ്രണയബന്ധത്തിലും ഈ മാസം ഒരു പ്രതികൂല സമയമായിരിക്കും. എങ്കിലും നിങ്ങളുടെ ക്ഷമയും വിവേകവും ഉപയോഗിച്ച് നിങ്ങള്‍ക്ക് സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യത്തില്‍ ഗണ്യമായ പുരോഗതിയും ഈ മാസം കാണാം. വിശ്രമത്തില്‍ ശ്രദ്ധിക്കുക.

നമ്പര്‍ 5
ഈ മാസം നിങ്ങളുടെ പ്രണയബന്ധം വളരെ മനോഹരമായിരിക്കും. പരസ്പരസ്നേഹം ശക്തിപ്പെടും. ജോലി മേഖലയിലും പുരോഗതി ഉണ്ടാകും, മാത്രമല്ല നിങ്ങളുടെ ഭാവിയെക്കുറിച്ച് ചില തീരുമാനങ്ങള്‍ എടുക്കാനുള്ള മാനസികാവസ്ഥയും നിങ്ങള്‍ക്കുണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വം എടുക്കുക. ആമാശയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഈ മാസം ഉണ്ടാകാം, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്പര്‍ 6
ഈ മാസം മുതല്‍ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ കാണും, അത് നിങ്ങളുടെ മുമ്പത്തെ ജീവിതശൈലിയില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കാം. മനസ്സ് സന്തോഷത്തോടെ തുടരും. സാമ്പത്തിക സാഹചര്യങ്ങളും മെച്ചപ്പെടും. ആരോഗ്യത്തില്‍ ചില മെച്ചപ്പെടലുകള്‍ ഈ മാസം കാണുകയും ജീവിതം വളരെ ശാന്തമാവുകയും ചെയ്യും. ഈ മാസം, സംശയയത്തോടെ ഒരു തീരുമാനവും എടുക്കാതിരിക്കുക. നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.

നമ്പര്‍ 7
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, പദ്ധതിയുടെ വിജയം നേടുന്നതോടെ മനസ്സ് സന്തോഷിക്കും. സാമ്പത്തിക കാര്യങ്ങളിലും സമയം അനുകൂലമാണ്, സാമ്പത്തിക വളര്‍ച്ച ക്രമേണയായിരിക്കും. ഒരു പ്രണയബന്ധത്തില്‍ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പരസ്പര സ്നേഹവും ശക്തിപ്പെടും. ഈ മാസം ആരോഗ്യത്തില്‍ നല്ല പുരോഗതിയും നിങ്ങള്‍ കാണും. ഈ മാസം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

നമ്പര്‍ 8
പ്രണയ ബന്ധത്തില്‍, പരസ്പരസ്നേഹം ശക്തിയും വളരും. മനസ്സ് സന്തുഷ്ടമാകും. മാസത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ പ്രണയ ബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ സാധാരണയേക്കാള്‍ മികച്ച ഫലങ്ങള്‍ പുറത്തുവരും. ഈ മാസം ജോലിയില്‍ കഠിനാധ്വാനത്തിന്റെ മാസമാണ്. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് വിജയം ലഭിച്ചേക്കില്ല. ചില പദ്ധതികള്‍ അപൂര്‍ണമായിരിക്കും.

നമ്പര്‍ 9
ജോലി രംഗത്ത് പുരോഗതി ഉണ്ടാകും, പദ്ധതികളില്‍ വിജയം കൈവരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം ചെലവ് കൂടുതലായിരിക്കും. എന്നിരുന്നാലും, ഈ മാസം നല്ല ആരോഗ്യം ഉണ്ടാകും. പ്രണയ ബന്ധം സന്തുഷ്ടമായിരിക്കും. മാസാവസാനം, ചില കാരണങ്ങളാല്‍ മനസ്സ് അസന്തുഷ്ടമായി തുടരാം.



Click it and Unblock the Notifications