Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
നിങ്ങള്‍ക്ക് അടുത്തറിയാവുന്ന വ്യക്തിയാണെങ്കില്‍ പോലും ഈ തീയ്യതിയില്‍ ജനിച്ചവരെങ്കില്‍ വിശ്വസിക്കരുത്
ജന്മസംഖ്യ, അഥവാ ജനിച്ച തീയ്യതി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ജനിച്ച തീയ്യതി അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ധാരാളമുണ്ട്. ചിലരില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ ചിലരിലാവട്ടെ അത് നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ സംഖ്യാശാസ്ത്രപ്രകാരം ചില തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ അതനുസരിച്ചുള്ള ചില സ്വഭാവങ്ങള്‍ ഉണ്ടാവുന്നു.
എന്നാല്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്ത ചില രാശിക്കാരുണ്ട്. സംഖ്യാശാസ്ത്രം അനുസരിച്ച് ഒരു വ്യക്തിയുടെ പോസിറ്റീവ് വശങ്ങള് പറയുന്നത് പോലെ തന്നെ നെഗറ്റീവ് വശങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ ചില പ്രത്യേക തീയ്യതികളില്‍ ജനിച്ചവരെങ്കില്‍ അവര്‍ അല്പം മോശം സ്വഭാവക്കാരായിരിക്കും. എന്തൊക്കെയാണ് ഇത്തരം മോശം സ്വഭാവങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മോശം സ്വഭാവങ്ങള്‍
ന്യൂമറോളജി പ്രകാരം ഒരു വ്യക്തിക്കുണ്ടാവുന്ന മോശം സ്വഭാവങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുക, രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കാതിരിക്കുക, മറ്റുള്ളവരുടെ രഹസ്യം തകര്‍ക്കുക എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ മോശം സ്വഭാവം തന്നെയാണ്. കൂടാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ അഭിപ്രായം പറയുന്നതും എത്തിനോക്കുന്നതും എല്ലാം ഇത്തരം മോശം സ്വഭാവമാണ്.
ജനനത്തീയതി 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് ചില പ്രത്യേക സ്വഭാവങ്ങളുണ്ടായിരിക്കും. ഈ തീയ്യതിയില്‍ ജനിച്ചവരെങ്കില്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്‍, എന്ന് മാത്രല്ല ഇവര്‍ എപ്പോഴും ഗോസ്സിപ് പറയുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും. ആശയ വിനിയം അതോടൊപ്പം മറ്റുള്ളവരോടുള്ള സ്നേഹം എന്നിവയെല്ലാം തന്നെ ഇവര്‍ പ്രകടിപ്പിക്കുന്നതില്‍ അല്പം പുറകിലായിരിക്കും. എന്ന് മാത്രമല്ല ഇവര്‍ക്ക് ഗോസിപ്പ് പറയുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടായിരിക്കും. മാത്രമല്ല മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കും. കബളിപ്പിക്കുന്ന സ്വഭാവക്കാരാണ് എന്നതില്‍ സംശയം വേണ്ട.
ജനനത്തീയതി 7
നിങ്ങളുടെ ജനനത്തീയ്യതി 7 ആണെങ്കില്‍ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം മറ്റുള്ളവരെ കുറ്റം പറയുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. പലപ്പോഴും നിങ്ങള്‍ വിശ്വസിച്ച് ഒരു കാര്യം പറയുമ്പോള്‍ അത് മറ്റൊരാളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കണം. മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നതിനും അവരെക്കുറിച്ച് കിംവദന്തികള്‍ പറയുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ഇവര്‍ക്ക് മറ്റുള്ളവരെക്കുറിച്ച് കാര്യങ്ങള്‍ പറയുന്നതിനുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.
ജനനത്തീയതി 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
ഈ ദിനത്തില്‍ ജനിച്ചവരാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ളവരെ വിശ്വസിക്കുന്നത് അല്പം കുറവായിരിക്കും. അത് മാത്രമല്ല അവരുടെ സൗഹാര്‍ദ്ദപരമായ സ്വഭാവം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അസ്വാരസ്യമുണ്ടാക്കുന്നു. അത് മാത്രമല്ല മറ്റുള്ളവരുടെ സ്വകാര്യ ദു:ഖത്തില്‍ ഇവര്‍ സന്തോഷിക്കുകയും ചെയ്യുന്നു. പലപ്പോഴും കിട്ടുന്ന അവസരത്തില്‍ അവര്‍ നിങ്ങളെ ചതിച്ചേക്കാം. അതുകൊണ്ട് തന്നെ ഇവരുമായി സൗഹാര്ദ്ദത്തിലാവുമ്പോള് അല്പം സൂക്ഷിക്കണം.
ജനനത്തീയതി 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
ഈ ദിവസങ്ങളില്‍ ജനിച്ച വ്യക്തികള്‍ എങ്കില്‍ ഇവര്‍ വളരെയധികം ജിജ്ഞാസയുള്ളവരായിരിക്കും. ഇവര്‍ ഏത് കാര്യത്തിലും പലപ്പോഴും വിവരങ്ങള്‍ അന്വേഷിക്കുന്നവരും ആ വിവരത്തില്‍ വിശ്വാസ്യതയില്ലാതെ പെരുമാറുന്നവരുമാണ്. അത് മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അവരുടെ ആഴത്തിലുള്ള രഹസ്യങ്ങള്‍ പുറത്ത് വിടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങളും അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ അവര്‍ പലപ്പോഴും ഉപയോഗിച്ചേക്കാം. അതുകൊണ്ട് തന്നെ ഇവരെ കൂടെ കൂട്ടുമ്പോള്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications
