Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മേടത്തിലെ സൂര്യന് 30 ദിനവും നേട്ടങ്ങള്‍ നല്‍കും: ധനം, കരിയര്‍, വിവാഹം ന്യൂമറോളജി ഫലം ഇപ്രകാരം
ജന്മസംഖ്യയില് വിശ്വസിക്കുന്ന ഒരു പറ്റം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. ജ്യോതിഷം പോലെ തന്നെയാണ് പലരും ജന്മസംഖ്യയേയും കാണുന്നതും. ജന്മസംഖ്യാശാസ്ത്രത്തിന് അത്രയേറെ പ്രാധാന്യമാണ് ഉള്ളതും. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജന്മസംഖ്യ പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്നു. അതില്‍ സന്തോഷവും സമാധാനവും സങ്കടവും പ്രശ്നങ്ങളും സമ്മര്‍ദ്ദവും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ഏറ്റക്കുറച്ചിലുകള്ക്കിടയില് വരാന്‍ പോവുന്ന ചില ദോഷങ്ങളെക്കുറിച്ചും നാം മുന്ഡകൂട്ടി അറിയേണ്ടതാണണ്.നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ അനുകൂല പ്രതികൂല ഫലങ്ങള്‍ നിരവധിയാണ്.
മേടമാസത്തില്‍ സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം മാത്രം കൊണ്ട് വരുന്ന ചില സംഖ്യകള്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും, എന്തൊക്കെ ഫലങ്ങളാണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ചും വായിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. മേടമാസം സൂര്യന്റെ സാന്നിധ്യം ഏതൊക്കെ ആളുകളിലാണ് അനുകൂല ഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

ജന്മസംഖ്യ 1
നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ മേടമാസത്തില്‍ കാത്തിരിക്കുന്നു എന്നത് തന്നെയാണ്. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ കൊടുത്തതായ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നു. അതോടൊപ്പം തന്നെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല യാതൊരു വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുന്നില്ല. എന്നാല്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്. വിനോദത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുകയും കുടുംബത്തോടൊപ്പം നില്ക്കാന് സാധിക്കുകയും ചെയ്യുന്നു.
ജന്മസംഖ്യ 2
ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് മേട മാസത്തില്‍ കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. 2,11, 20 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യയാണ് 2 ആയി കണക്കാക്കുന്നത്. ഇവര്‍ക്ക് ഏത് കാര്യത്തേയും കൃത്യമായി വിശകലനം ചെയ്ത് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങല്‍ ആഗ്രഹിക്കുന്ന സമാധാനവും സന്തോഷവും ഉണ്ടാവുകയും ചെയ്യുന്നു കരിയറിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്.
ജന്മസംഖ്യ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. 4, 13, 22, എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യയാണ് 4 എന്ന് പറയുന്നത്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും പ്രതിഫലവും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചിട്ടയായ സമീപനം സ്വീകരിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്ന ഒരു മാസമാണ് മേടമാസം.
ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ മേടമാസത്തില്‍ കാത്തിരിക്കുന്നു എന്നതാണ്. 8, 17, അല്ലെങ്കില്‍ 26 തീയതികളിലാണ് ജനിച്ചവരുടെ ജന്മസംഖ്യയാണ് എട്ട് ആയി വരുന്നത്. ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. കര്‍മ്മരംഗത്ത് സാമ്പത്തിക നേട്ടവും അനുകൂല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. പരിചയ സമ്പന്നരായ വ്യക്തികളെ കണ്ടു മുട്ടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും എല്ലാം ഈ മാസം തന്നെയാണ് ഏറ്റവും മികച്ചത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
