Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ന്യൂമറോളജി: ജനനത്തീയ്യതി ഇതാണോ, റൊമാന്റിക്, ഇമോഷണല്‍, നിരവധി പ്രണയങ്ങള്‍ ഉള്ളവര്‍
സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകളെ ജീവിതത്തിലെ പലവിധ സംഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിശകലനങ്ങള്‍ ഉള്ള ഒന്നാണ്. മാത്രമല്ല ഈ ഓരോ സംഖ്യകളുടെയും അധിപനായി ഒരു ഗ്രഹം ഉണ്ടായിരിക്കും.

മൂലസംഖ്യ
6 എന്ന മൂലസംഖ്യയുടെ ചില പ്രത്യേകതകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഏതെങ്കിലും മാസങ്ങളില്‍ 6, 15, 24 തീയ്യതികളില്‍ ജനിച്ചവരുടെ മൂലസംഖ്യ ആറ് ആണ്. ഇവര്‍ ബുദ്ധി വൈഭവവും സമ്പത്തും ഉള്ളവരായിരിക്കും. കാരണം ഇവരുടെ അധിപനായ ഗ്രഹം ശുക്രനാണ്. മാത്രമല്ല ഈ മൂലസംഖ്യ ഉള്ള ആളുകള്‍ വളരെ റൊമാന്റിക്കും ഇമോഷണലും ആയിരിക്കും. കൂടാതെ ഇവരുടെ ജീവിതത്തില്‍ നിരവധി പ്രണയങ്ങളും ഉണ്ടാകും. ഇവര്‍ ആഢംബര ജീവിതത്തില്‍ തല്‍പ്പരരായിരിക്കും. ഇവരുടെ പ്രധാന സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിരവധി പ്രണയങ്ങള്‍
സംഖ്യാശാസ്ത്രം അനുസരിച്ച്, മൂലസംഖ്യ 6 ആയിട്ടുള്ള ആളുകളുടെ ജീവിതത്തില്‍ നിരവധി പ്രണയങ്ങള്‍ ഉണ്ടായിരിക്കും. മാത്രമല്ല ഈ ആളുകള്‍ കാണാന്‍ ഭംഗിയുള്ളവരും ആരെയും ആകര്‍ഷിക്കുന്നവരും ആയിരിക്കും. വളരെ റൊമാന്റിക്ക് ആയിരിക്കും എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ഏറെക്കാലം യൗവ്വനത്തോടെ ഇരിക്കുന്ന ഇവര്‍ വയസ്സായാലും അധികം പ്രായം പറയുകയില്ല. പണം ചിലവഴിക്കുന്നതിലും ഇക്കൂട്ടര്‍ മുന്നിലായിരിക്കും. ഇവര്‍ ആരോടും ഇഷ്ടം പ്രകടിപ്പിക്കാന്‍ ഒരു മടിയും കാണിക്കില്ല. ഇഷ്ടം തോന്നുന്നവരോട് വളരെ എളുപ്പത്തിലും വേഗത്തിലും പ്രണയം അറിയിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇവര്‍ മനസ്സ് തുറക്കാനും ഒരു മടിയും കാണിക്കില്ല. ഇവര്‍ക്ക് പിശുക്ക് ഒട്ടും ഇഷ്ടമല്ല. ഇവര്‍ കറങ്ങിനടക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.
വര്‍ത്തമാനകാലത്ത് ജീവിക്കുന്നവര്‍
ആറ് മൂലസംഖ്യ ആയിട്ടുള്ള ആളുകള്‍ വര്‍ത്തമാനകാലത്ത് ജീവിക്കുക എന്ന ആദര്‍ശത്തില്‍ വിശ്വസിക്കുന്നവരാണ്. മാത്രമല്ല ഇവര്‍ ധനം സമ്പാദിക്കുന്നതില്‍ വലിയ തല്പ്പരര് ആയിരിക്കില്ല. വളരെ ദയാലുക്കളും ശാന്തിപ്രിയരുമായ ഇവര്‍ തങ്ങളുടെ വ്യക്തിത്വം കൊണ്ട് ആരെയും മോഹിപ്പിക്കുന്നവരായിരിക്കും.ഇവരില്‍ ദയാശീലം വളരെയധികമായിരിക്കും. ആരോഗ്യകാര്യം നോക്കുകയാണെങ്കില്‍ ഇവരില്‍ ഷുഗര്‍, ഹൃദയം സംബന്ധ രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഏതൊക്കെ മേഖലകളില്‍ ശോഭിക്കും
ശുക്രനുമായി ബന്ധപ്പെട്ട മേഖലകളില്‍ നിന്നും ഇവര്‍ക്ക് മികച്ച രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് കല, സിനിമ തുടങ്ങിയ മേഖലകളില്‍ ശോഭിക്കാനും നേട്ടമുണ്ടാക്കാനും ഇക്കൂട്ടര്‍ക്ക് കഴിയും. ബിസിനസ്സിലാണെങ്കില്‍, സ്വര്‍ണ്ണം, രത്നം, ആഭരണം, വസ്ത്രം, ആഢംബര സാധനങ്ങള്‍, ഹോട്ടല്‍, എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് മേഖലകളില്‍ ശോഭിക്കാനും ലാഭമുണ്ടാക്കാനും ഇവര്‍ക്ക് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
